Monday, September 27, 2021

ഒറ്റെപ്പനെ

കവിത

 പ്രകാശൻ ചെന്തളം

ഭാഷ: മലവേട്ടുവ

എണ്ണെക്കറ്പ്പിറ്റെ പനെ കൊലകർന്തെ
വേയാമ്പല് പച്ചെയായിറ്റ് മഞ്ചെയായിറ്റ്
ഇറാക്‌ക്കളെ കടം കൊട്ത്ത്
ആകാച്ചങ്കളെ പൂമീല് വെച്ചപ്പാ .

ചെമ്പൻ കുന്നിലെ പൊണ്ണ്
ആകാച്ചം മുട്ടെ വളരുവാന നിരീച്ച്
പനരെ മോളിലിരിന്ത് മുടി അയിച്ച്
ഈര് മൂട്ടി പേന് മുട്ടി കളിക്കുമാ
പാതിരാവില് തേന് തപ്പി എത്ത് ണ്ണെ
മേര്ക് പനെച്ചോറ് പനെ നീര്
തന്ത് ഊട്ടി റക്ക്ണെ ചമയം.

ആളറിയാത്തെ മുണ്ട് തുണിയില്ലാത്തെ
ഇവക്ക് ചുറ്റും മൂന്ന് വലം വെച്ചെങ്കി
പനെ കൊലപോലന്നെ മുടി വളരുണ്
പയമയി ആരോ പറഞ്ചത്
ഓർക്ക്ണ്.

മോളിലേക്ക് വളന്ത്
തായെക്ക് കൊൽച്ച്
തീര്ണെ കാഴ്ച്ചെ കാണുവാ
പൂമി തുറന്ത് നോക്കുമാ
വെരി വെരിയായി മടങ്ക്ണെ കൊച്ചക
പനെഓലലി
മുട്ടിപോയെ രാത്രില്
കുന്നില് ഒരി ചീർള് .

ചെലെര് പറയ്ണ്
ചെമ്പൻകുന്നിലെ പനെ ഓലയില്
തീ ആളി കത്തുമാ
കൂളി ആടിഒറച്ച് കളിക്ക്ണ്ണ്ണ്.
അങ്ങണെ പയം കഥെയും പുതിയെ കഥെയും
ചെമ്പൻ കുന്നില്
പിറക്കുമാ
ആയിരം വിത്തായി കറ്ത്തെ വാവില്
മൊളെ പൊട്ടിചിരിക്കുമാ
കഥെ തീരാത്തെ ഒറ്റെ
പനെക്കരികെ .

പരിഭാഷ

ഒറ്റപ്പന

എണ്ണക്കറയുള്ള പനങ്കുല കറന്ന
വേഴാമ്പലുകൾ പച്ചയായ മഞ്ഞയായ
ചിറകുകളെ കടംക്കൊടുത്ത്
ആകാശങ്ങളെ ഭൂമിയിൽവെച്ചപ്പോൾ,
ചെമ്പൻകുന്നിലെ പെണ്ണ്
ആകാശംമുട്ടെ വളരുവാൻ കൊതിച്ച
പനയുടെ മുകളിരുന്ന് മുടികളഴിച്ച്
ഈരുമുട്ടി പേനുമുട്ടി രസിക്കുമ്പോൾ
പാതിരാവത്ത് മധുതേടിയെത്തുന്ന
മരപ്പട്ടികൾക്ക് പനച്ചോറും പനനീരും –
നൽകി ഊട്ടിയുറക്കുന്ന നേരം,
ആളറിയാതെ , തുണിമറയില്ലാതെ
ഇവൾക്ക് ചുറ്റും മൂന്നുപ്രാവശ്യം
വലംവച്ച് പ്രാർത്ഥിച്ചാൽ
പനങ്കുലപോലെ മുടി തളിർക്കുമെന്ന്
ആരോ പറഞ്ഞതോർമ്മയുണ്ട് .
മുകളിലേക്കു വളർന്നും താഴേക്ക് കുലച്ചും
അവസാനിക്കുന്ന കാഴ്ച്ചകൾ കാണുവാൻ,
ഭൂമി തുറന്നുനോക്കുമ്പോൾ
വരിവരിയായി മടങ്ങുന്ന കൊറ്റികൾ
പനയോലയിൽ മുട്ടിട്ടുപോയ രാത്രിയിൽ
കുന്നിൻമുകളിൽ ഒരലർച്ച .
ചിലർ പറയാറുണ്ട് , ചെമ്പൻ കുന്നിലെ
പനയോലകളിൽ തീയാളിപ്പിടിക്കുമ്പോൾ
പ്രേതം ആടി തിമിർക്കുന്നതാണെന്ന് .
അങ്ങനെ പഴങ്കഥയും പുതുക്കഥയും
ചെമ്പൻ കുന്നിൽ പുനർജനിച്ച്
ആയിരം വിത്തുകളായി കറുത്തവാവിൽ
മുളപൊട്ടി ചിരിക്കുമ്പോൾ
കഥകൾ തീരാത്ത ഒറ്റപ്പനയ്ക്കരികിലേക്ക്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Related Articles

കാശിയിലേക്കൊരു ചായ യാത്ര ഭാഗം: 4

യാത്ര നാസർ ബന്ധു അങ്ങനെ നാലാം ദിനം രാവിലെ ഇറങ്ങി അടുത്തുള്ള ചായക്കടയിൽ നിന്നും തുളസി ചേർന്ന പാൽചായ കുടിച്ചിരിക്കുമ്പോഴാണ് " ബേച്ചു " പോകുന്ന ഒട്ടോ കണ്ടത്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ (B.H.U) ചുരുക്കപ്പേരാണ്...

ഇലകളുടെ പുസ്തകം

ഫോട്ടോസ്റ്റോറി ഗിരീഷ് രാമൻ "ഞാൻ ഒരു ഇല പോലെയാണ് പ്രതീക്ഷയിലും നിരാശയിലും തൂങ്ങിക്കിടക്കുന്നു". ഗിരീഷ് രാമൻ: ഒരു ബൈപോളാർ (Bipolar) ആർട്ടിസ്റ്റ് ആണ്. മലപ്പുറം ജില്ലയിലെ കാരക്കുന്നിൽ ജനനം. കാരക്കുന്ന്, മഞ്ചേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഒൗപചാരിക വിദ്യാഭ്യാസത്തില്‍ വിശ്വാസം നഷ്ടപ്പെട്ട് കോളേജ്...

കവിതയുടെ ആട്ടം

എസ് കലേഷിന്റെ ആട്ടക്കാരി എന്ന കവിതാ സമാഹാരത്തിന്റെ വായന കെ എൻ പ്രശാന്ത് നല്ല സാഹിത്യകൃതികളുടെ അന്തസത്തകളിലൊന്നാണ് അവ പ്രസരിപ്പിക്കുന്ന അനുഭൂതി. ചില രചനകള്‍ വായിച്ചു തീര്‍ത്താലും ദിവസങ്ങളും മാസങ്ങളും ഒരുപക്ഷേ, വർഷങ്ങള്‍ കഴിഞ്ഞാലും അതേക്കുറിച്ചോര്‍ക്കുമ്പോള്‍ ഉള്ളില്‍...

Leave a Reply

Stay Connected

14,715FansLike
21FollowersFollow
1,170SubscribersSubscribe
spot_img

Latest Articles

WhatsApp chat
%d bloggers like this: