മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍

ന്യു ഡൽഹി: ഈ വർഷത്തെ പത്മാപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ മോഹന്‍ലാലും നമ്പിനാരായണനും പത്മഭൂഷണ്‍ പുരസ്കാരത്തിന്‌ അർഹരായി. ഭാരതരത്നം, പത്മവിഭൂഷൺ എന്നിവ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് പത്മഭൂഷൺ. മോഹൻലാലും നമ്പിനാരായണനും കൂടാതെ ഇതുവരെ 31 മലയാളികൾ പത്മഭൂഷൺ പുരസ്‌കാരത്തിന്‌ അർഹരായിട്ടുണ്ട്‌.

ഗായകൻ കെ.ജി. ജയൻ, പുരാവസ്തു ഗവേഷകൻ കെ.കെ. മുഹമ്മദ്, ശ്രീനാരായണധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ഫുട്ബോൾ താരം സുനിൽ ഛേത്രി, ക്രിക്കറ്റ് ഗൗതം ഗംഭീർ, ഗായകൻ ശങ്കർ മഹാദേവൻ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു.

നാടൻ കലാകാരൻ‌ ടീജൻ ഭായ്, ജിബൂട്ടി പ്രസിഡന്റ് ഇസ്മയിൽ ഒമർ ഗുല്ല, ലാർസൻ‌ ആൻഡ് ടർബോ കമ്പനി ചെയർമാൻ അനിൽ മണിഭായ് നായിക്, എഴുത്തുകാരൻ ബൽവന്ത് മൊറേശ്വര്‍ പുരന്ദരെ എന്നിവർക്കാണ്‌ പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *