കഥ
ലിജ സൂര്യ
ഇരുണ്ടുകൂടിയ ആകാശം ... പുറത്ത് വാഹനങ്ങളുടെ ശബ്ദകോലാഹലങ്ങളില്ല. കുട്ടികളുടെ കൂട്ടമായ ശബ്ദങ്ങളില്ല. കടകളിൽ ആളനക്കമില്ല.... വീട്ടിനുള്ളിൽ വീട്ടുകാരി തന്റെ മുഴുവൻ ദേഷ്യവും തീർക്കുന്ന പാത്രങ്ങളുടെ കലപില ശബ്ദങ്ങളും അവളോട് തന്നെ പരിതപിക്കുന്ന...
കഥ
പസ്കി
ഡാ,
ഇത് നിനക്കെഴുതുന്ന ആദ്യത്തെ (ചിലപ്പോൾ അവസാനത്തെയും)
തുറന്ന കത്താണ്.
നീ മാത്രം ഒരിക്കലും വായിക്കാൻ പോകുന്നില്ല എന്ന ഉറപ്പ് തന്നെയാണ്
ഈ എഴുത്തിന്റെ ധൈര്യവും.
ഇന്നാണ് ഞാനറിഞ്ഞത് ഞാൻ നിന്നെ മറന്നതല്ല,
നിന്നെ മറന്നുവെന്ന് - മായ്ച്ചുവെന്ന്
എന്നോട് തന്നെ കള്ളം...
കഥ
വിനീത മണാട്ട്
വിനീത മണാട്ട് എഴുതി അവതരിപ്പിക്കുന്ന കഥ കേൾക്കാം.
...
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ് നമ്പറും സഹിതം)...
കഥ
ഐശ്വര്യ അലൻ
ഐശ്വര്യ അലൻ എഴുതി അവതരിപ്പിക്കുന്ന കഥ - അത്തിയിലകളുടെ മണം.
https://youtu.be/QkzLF22iRq8
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്...
കവിത
സുനിത.പി.എം
നിലാവ് നനച്ചിട്ട
വഴിയിലൂടെ
വിരലുകൾ കോർത്ത്
വെറുതെ നടക്കും
തണുത്ത കാറ്റേറ്റ്
കടൽക്കരയോളം!
അവിടമാകെ
പ്രണയത്തിൽ കുതിർന്ന്..
ആരേയും സ്പർശിക്കാതെ
കാറ്റു നമ്മെ തഴുകും
ദൈവം തൊടുംപോലെ!
ആകാശമപ്പോൾ,
വിരൽ നീട്ടി
അങ്ങ്
സ്വർഗ്ഗമെന്ന്
കടൽക്കരയെ ചൂണ്ടും!
അവിടമാകെ
ദൈവത്തിന്റെ മണം പരക്കും!
ഹൃദയങ്ങളിൽ
ആവോളം നിറയുംവരെ
നാമവിടെ
വെറുതെയിരിക്കും.
നമ്മുടെ നിഴലാന
വസന്ത കൈ വിടർത്തും!
ഭൂമിയിലെ
ഏറ്റവും സന്തോഷമുള്ള
രണ്ടാത്മാക്കളായി
എല്ലാക്കാലത്തേക്കുമായി,
മുഴുപ്രണയികൾക്കായി,
ദൈവത്തിന്റെ ഭാഷയിലേക്ക്
നമ്മെ മൊഴി മാറ്റും!
കടലിന്നഗാധതയിൽ
ഒരഭൗമ സംഗീതം പടരും!
സകല...
കവിത
കല സജീവൻ
കയ്യിൽ ഒരു പൂങ്കുലയുമായാണ്
ജിപ്സിപ്പെണ്ണിനെ ആദ്യം കണ്ടത്.
അവളുടെ പുറത്തു തൂക്കിയിട്ട കൂടയിൽ നിന്ന്
പിന്നെയും പൂക്കൾ എത്തി നോക്കുന്നുണ്ടായിരുന്നു.
മേൽകുപ്പായം ഇട്ടിരുന്നില്ല അവൾ.
കുഞ്ഞു ഞാവൽപഴം വെച്ച്
അലങ്കരിച്ച് പോലുള്ള മുലകൾ
അവളെ അഹങ്കാരിയാക്കി.
പല രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന
പതാകകൾ ചേർത്തു...
കവിത
ലിജി
പാവമീപ്പകലിന്റെ കോമളഗാത്രം
കനൽച്ചൂടേറ്റു കിതയ്ക്കുന്നു.
കാണുമ്പോൾ പൊള്ളും കണ്ണിൽ
വറ്റിയ കണ്ണീർച്ചാലിൻ
പാടുപോൽ ഞരമ്പുകൾ നീലിച്ചു കിടക്കുന്നു.
സൂര്യനാം പതക്കത്തെ
താലിയായ് ധരിക്കുന്ന
ഭൂമിയേപ്പോലെ നീറും
മറ്റൊരു പെണ്ണാണു ഞാൻ.
നീയൊരു സ്വപ്നം പോലെ
പെയ്തു പോയെന്നാകിലും
കേവലം പുല്ലിൻ മൗന
മോഹമായ്പോലും കിളിർ
ത്തീടുവാനരുതാതെ
യീവെറും മണ്ണിൽ വെന്ത
വിത്തു പോലുറുമ്പുള്ളൂ
കാരുമ്പോൾ നോവാൻ...
സൂര്യ സുകൃതം
മെഴുകുപെൻസിലോ, സ്കെച്ച് പെന്നോ ഒക്കെ കൊണ്ട് കടല് വരച്ചപ്പഴൊക്കെ നമ്മളിൽ പലരും നല്ല കടും നീല നിറം കൊടുക്കാറുണ്ട്. കടലേ... നീല കടലേ ന്ന് നീട്ടി പാടാറുണ്ട്. എന്നാൽ ശരിക്കും നല്ല...
മുരളി തുമ്മാരുകുടി
ദുരന്ത നിവാരണ രംഗത്തായിരുന്നു എന്റെ പ്രൊഫഷണൽ ജീവിതത്തിന്റെ തുടക്കം. നല്ല എളുപ്പമുള്ള ജോലിയാണ്. ഉത്തരവാദിത്തമുളള മേഖലകളിൽ ഏതൊക്കെ ദുരന്തങ്ങളാണ് ഉണ്ടാകാൻ സാധ്യതയുള്ളതെന്ന് മനസിലാക്കുക. എങ്ങനെയാണ് ഒരു ദുരന്തമുണ്ടായാൽ കൈകാര്യം ചെയ്യേണ്ടതെന്ന് പഠിച്ചിരിക്കുക....
ലേഖനം
നിലീന
സ്ത്രീ - നിശബ്ദത അന്നമായ് കണ്ടവൾ , നെടുവീർപ്പുകൾ അടുക്കളയിൽ ഒതുക്കിയോൾ, കരിക്കലങ്ങൾ പോലെ കരിഞ്ഞമർന്നവൾ ! പ്രാസമൊപ്പിച്ച വാക്കുകളല്ല , കുറച്ചു നാളുകൾക്ക് മുൻപ് വരെ (ഒരുപക്ഷെ , ഇപ്പോഴും ചിലയിടങ്ങളിൽ...
ഡോ കെ എസ് കൃഷ്ണകുമാർ
കവിതകളെക്കുറിച്ച് സംസാരിച്ച് സമയം പോയതറിഞ്ഞില്ല. ഇറങ്ങാൻ നേരം അജിത ടീച്ചർ ചോദിച്ചു, മാഷ്ക്ക് അച്ചാർ വേണോ. മാസ്ക് നീക്കി മറയില്ലാതെ ആ ചോദ്യം കേട്ടതിലുള്ള എന്റെ കൗതുകം ഞാൻ...
വായന
ഡോ കെ എസ് കൃഷ്ണകുമാർ
പെണ്മ നിറഞ്ഞ അൻപത്തിയെട്ട് കവിതകൾ. കല സജീവന്റെ ജിപ്സിപ്പെണ്ണെന്ന കവിതസമാഹാരം. ഞാൻ ഒരു നീണ്ട സ്വപ്നത്തിലാണെന്ന് ആത്മകഥ പറഞ്ഞുതുടങ്ങുന്ന ഒരു കവിതാസമാഹാരം. 'ഉന്മാദിനിയുടെ സുവിശേഷത്തിൽ' എന്ന കവിതയിൽ ആരംഭിച്ച്...
വായന
മുഹമ്മദ് റബീഹ് എം.ടി വെങ്ങാട്
കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികമാണെങ്കിലും "ഖബറിലുള്ളത്" മുഴുവൻ ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നടമാടിക്കൊണ്ടിരിക്കും സംഭവ വികാസങ്ങളാണ്. അഡീഷണൽ ജില്ലാ ജഡ്ജിയായ ഭാവനാ സച്ചിദാനന്ദനിലൂടെയാണ് കഥ തളിരിട്ട് വളർന്ന് പൂ കൊഴിയുവോളം...
വായന
ഭാഗ്യശ്രീ രവീന്ദ്രൻ
നീലച്ചടയൻ ഒരു നല്ല പുസ്തകമാണ്. മടുപ്പില്ലാതെ തുടർന്ന് വായിപ്പിക്കുന്നുണ്ട് അഖിൽ. എട്ടുകഥകളിലായി അഖിൽ വരച്ചിടുന്ന ജിയോഗ്രാഫി, അവിടെ ജീവിക്കുന്ന മനുഷ്യർ, അവരുടെ പാരസ്പര്യം, വിശ്വാസം, രാഷ്ട്രീയം എല്ലാം നന്നായിരിക്കുന്നു. ഹൈലി പൊളിറ്റിക്കൽ...
വായന
സ്നിഗ്ധ ബിജേഷ്
പ്രിയ ജ്യേഷ്ഠസുഹൃത്ത് സുരേഷ് കൂവാട്ടിന്റെ 'തേൻവരിക്ക' എന്ന കഥാസമാഹാരം എഴുത്തുകാരനിൽ നിന്നും സ്വന്തമാക്കുമ്പോഴേ ഒറ്റയിരുപ്പിന് അതു വായിച്ചു തീർക്കാനുള്ള ആകാംഷയായിരുന്നു. എഴുത്തുകാരന്റെ വരയോടുള്ള താല്പര്യം വിളിച്ചോതുന്ന ആകർഷകമായ പുറംചട്ടയിൽ തുടങ്ങി, ഗൃഹാതുരത്വം...