Sunday, September 26, 2021

EDITOR'Snote

പ്രശസ്ത പടയണി കലാകാരൻ ശൈലേഷ് കെ. എസ് ന്റെ, 'പടയണി : 'അ' മുതൽ 'അം' വരെ' എന്ന എഴുത്താണ് ദി ആർട്ടേരിയയുടെ 15 ആം ലക്കത്തിലെ സ്പെഷ്യൽ സ്റ്റോറി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സമാനതകളില്ലാത്ത പ്രക്ഷോഭത്തിന്റെ 100 ആം വർഷമാണിത്. ഹിന്ദുക്കളെ മതം മാറ്റാൻ മാപ്പിളമാർ നടത്തിയ ലഹളകളായിരുന്നു "മാപ്പിള ലഹളകൾ " എന്ന ഹിന്ദു രാഷ്ട്രവാദക്കാരുടെ നിലപാടുകൾക്ക് ചരിത്രത്തിന്റെ പിൻബലമില്ല എന്നത് വ്യക്തമാക്കി കൊണ്ട്, 1921 ലെ മലബാർ സമരത്തെ കുറിച്ച് ചരിത്രകാരൻ ഡോ. കെ. എസ്. മാധവൻ പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രത്തിൽ എഴുതുന്നു എന്നതും ഈ ലക്കത്തിന്റെ പ്രത്യേകതയാണ്. തന്റെ ബൈപോളാർസ്വത്വത്തെയും അതിലെ തന്നെ കലാസത്തയെയും തുറന്നംഗീകരിച്ചു കൊണ്ട് സിനിമാട്ടോഗ്രാഫർ, ഫോട്ടോഗ്രാഫർ, ആർട്ട് ക്യൂറേറ്റർ, ബാരിസ്റ്റ (Barista) എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്ന ബൈപോളാർ ആർട്ടിസ്റ്റ് ഗിരീഷ് രാമന്റെ ഫോട്ടോ സ്റ്റോറി, അഖിൽജിത്ത് കല്ലറയുടെ 'തന്തൈ പെരിയാർ - സംഘപരിവാർ കാലത്ത് നാം ഏറ്റെടുക്കേണ്ട കറുപ്പിന്റെ രാഷ്ട്രീയം' എന്ന ലേഖനം, എസ് കലേഷിന്റെ ആട്ടക്കാരി എന്ന കവിതാ സമാഹാരത്തിന് എഴുത്തുകാരൻ കെ. എൻ. പ്രശാന്തിന്റെ വായന. നാസർ ബന്ധുവിന്റെ കാശിയിലേക്കൊരു ചായ യാത്ര (ഭാഗം: 4), മലവേട്ടുവഗോത്രഭാഷാകവിതയുമായി ഉഷ. എസ്. പൈനിക്കര, 'തൃക്കരിപ്പൂരിലെ ഉമ്മമാരും അമ്മമാരും' എന്ന എഴുത്തുമായി വി. കെ. അനിൽ കുമാറിന്റെ പൈനാണിപ്പെട്ടി. ഉമ വിനോദ്, അഭിരാമി എസ്.ആർ, യഹിയാ മുഹമ്മദ് എന്നിവരുടെ കവിതകൾ, രമേശൻ കാർക്കോട്ടിന്റെ കഥ, എന്നിങ്ങനെ വായനയ്ക്കായി വൈവിധ്യമാർന്ന വിഷയങ്ങളുമായി ദി ആർട്ടേരിയയുടെ 15 ആം ലക്കം വായനക്കാരിലേക്ക്. വായിച്ച്‌ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ... സസ്നേഹം എഡിറ്റർ,

LATEST

Radhika Renjith

Art and craft expert, teacher Kozhikode Mrs. Radhika Renjith, presently a resident of Karaparamba, Kozhikode  is...

Harikrishnan V G

Singer Kozhikode Hari Krishnan V G is a budding young artist blessed with his talents in...

ശിവദാസ്‌ പൊയില്‍ക്കാവ്‌ – Sivadas Poyilkav

നാടകപ്രവർത്തകൻ | കോഴിക്കോട്  കേരളത്തിലെ കുട്ടികളുടെ നാടക വേദിയില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയ നാടക രചയിതാവ്. സ്കൂള്‍ നാടക വേദിയുടെ...
spot_img

കഥകൾ

spot_img
spot_img
spot_img
spot_img
spot_img
WhatsApp chat