സാന്ത്വന പരിചരണ പുരസ്‌കാരം കൊയിലേരി ഉദയ വായനശാലയ്ക്ക്

വയനാട്: പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുളള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സാന്ത്വന പരിചരണ പുരസ്‌കാരത്തിന് കൊയിലേരി ഉദയ വായനശാലയെ തിരഞ്ഞെടുത്തു. പുരസ്‌കാര വിതരണം ഒ.ആർ കേളു എം.എൽ.എ നിർവ്വഹിച്ചു. വൃക്ക രോഗികൾക്ക് ഡയാലിസിസ് സഹായം, കിടപ്പിലായ രോഗികളുടെ കുടുംബത്തിന് സ്ഥിരവരുമാനമായി കറവപശു വിതരണം, രോഗികളുടെ കുടുംബങ്ങൾക്ക് ഭക്ഷണകിറ്റ് വിതരണം, കാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം, മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് നവീകരണം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ വായനശാല ചെയ്തുപോരുന്നു.

എല്ലാ മാസവും വൃദ്ധ ജനങ്ങൾക്കായി വായനശാലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *