HomeARTകാപ്പാട് ബീച്ചിലെ രാജ്യാന്തര പെയിന്റിങ് പ്രദർശനം ശ്രദ്ധ നേടുന്നു

കാപ്പാട് ബീച്ചിലെ രാജ്യാന്തര പെയിന്റിങ് പ്രദർശനം ശ്രദ്ധ നേടുന്നു

Published on

spot_imgspot_img

കാപ്പാട് കടൽത്തീരത്തെ സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ നടക്കുന്ന രാജ്യാന്തര പെയിന്റിങ് പ്രദർശനം ജനശ്രദ്ധയാകർഷിക്കുന്നു. ‘പനാഷിയ’ എന്ന് നാമകരണം നൽകിയിരിക്കുന്ന പ്രദർശനം മെയ് 22 വരെ നീണ്ടുനിൽക്കും. വിദേശരാജ്യങ്ങളിൽ നിന്നുള്ള ചിത്രകാരന്മാർ ഉൾപ്പെടെ, 32 ആർട്ടിസ്റ്റുകളുടെ സൃഷ്ടികളാണ് സന്ദർശകരെ കാത്തിരിക്കുന്നത്.’ചിത്രകൂടം’ ആർട്ട് കമ്മ്യൂണിറ്റി ഡയറക്ടർ സായ്പ്രസാദ് ചിത്രകൂടമാണ് പ്രദർശനത്തിന്റെ ക്യൂറേറ്റർ

പ്രമുഖ ചിത്രകാരൻ പോൾ കല്ലാനോടാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. ചേമഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റും, ആർട്ട് ഗാലറി കൺവീനറുമായ അശോകൻ കോട്ടും ഉദ്ഘാടനചടങ്ങിൽ സന്നിഹിതനായി. ഇന്ത്യ അടക്കം, പ്രദർശനത്തിൽ പങ്കെടുക്കുന്ന എട്ട് രാജ്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ഗാലറിയുടെ സമീപത്തായി എട്ട് വൃക്ഷതൈകൾ നട്ടത് പ്രദർശനവേദിയിലെ വേറിട്ട കാഴ്ചയായി. വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികളാണ് ഈ ഉദ്യമത്തിന്റെ ഭാഗമായത്. രാവിലെ 11 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് പ്രദർശനസമയം.

പ്രദർശനത്തിന്റെ ഭാഗമാവുന്ന ആർട്ടിസ്റ്റുകൾ

അനേറ്റ ഹസനി (കൊസോവോ), എലേന തെരഷ്കോവ (റഷ്യ), നെവ്‌റ യാൽഡിസ് (തുർക്കി) ആന്റണിസ് ഖോ (ഇന്തോനേഷ്യ), ബാബതുണ്ടെ കെസ (നൈജീരിയ), കിം മൂൺ തായ് (ദക്ഷിണകൊറിയ), അബ്ദെലിയ മൗഷ്യ (മൊറോക്കോ), സുബേഷ് പത്മനാഭൻ, സായ്പ്രസാദ് ചിത്രകൂടം, പോൾ കല്ലാനോട്, അനുപമ അവിട്ടം, സുലൈഖ എം. പി, യു.കെ രാഘവൻ, സുരേഷ് കൂത്തുപറമ്പ്, പ്രശാന്ത് ഒളവിലം, രാജേന്ദ്രൻ പുല്ലൂർ, സി.കെ. കുമാരൻ, റഹ്മാൻ കൊഴുക്കല്ലൂർ, രെജി കുമാർ, ശിവാനന്ദൻ, സുരേഷ് എസ്. ആർ. എസ്, രാജീവൻ കെ.സി, സുരേഷ് ഉണ്ണി, ശ്രീകുമാർ മാവൂർ, ഷാജി കാവിൽ, ഹാറൂൺ അൽ ഉസ്മാൻ, രാജീവ് ചാം, ദിനേശ് നക്ഷത്ര, ബവീഷ്, ഷിജു കൊളിക്കണ്ടി, സുമേഷ് കെ ഷണ്മുഖൻ.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this