പത്മിനി നാളെ നളന്ദയിൽ

കോഴിക്കോട്‌: അകാലത്തില്‍ പൊലിഞ്ഞ വിഖ്യാത ചിത്രകാരി ടി. കെ പത്മിനിയുടെ ജീവിതവും കലയും ആസ്പദമാക്കി സുസ്‌മേഷ് ചന്ദ്രോത്ത് ഒരുക്കിയ ‘പത്മിനി’യുടെ പ്രദര്‍ശനം ഫെബ്രുവരി 8 വെള്ളിയാഴ്ച 5 മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നു. വെള്ളിമാട് കുന്ന് സില്‍വര്‍ സ്‌ക്രീന്‍ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനമൊരുക്കിയിരിക്കുന്നത്.

കാനഡയിലെ വാന്‍കൂവറില്‍ നടക്കുന്ന ഡയറക്ടേഴ്‌സ് കട്ട് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ സെമി ഫൈനലിസ്റ്റില്‍ തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ‘പത്മിനി’.

പ്രശസ്ത അഭിനേത്രി അനുമോളാണ് ‘പത്മിനി’യായി തിരശ്ശീലയിലെത്തുന്നത്. ഇര്‍ഷാദ്, സഞ്ജു ശിവറാം, അച്യുതാനന്ദന്‍, ഷാജു ശ്രീധര്‍, സംവിധായകര്‍ പ്രിയനന്ദനന്‍, ശാരിക ലക്ഷ്മി, ശോഭന, സുമേഷ്, ആയില്യന്‍, ജിജി ജോഗി എന്നിവരും മറ്റ് പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നു. ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ മനേഷ് മാധവന്‍ ആണ് ചിത്രത്തിന്റെ കാമറ. നിരവധി സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ എഡിറ്റിംഗിന് നേടിയിട്ടുള്ള ബി. അജിത് കുമാര്‍ ചിത്രസംയോജനവും പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ശ്രീവത്സന്‍ ജെ. മേനോന്‍ സംഗീതവും നല്‍കിയിരിക്കുന്നു. ഗാനരചന : മനോജ് കുറൂര്‍, ആലാപനം : അശ്വതി സഞ്ജു, സൗണ്ട് ഡിസൈന്‍ : ജിയോ പയസ്, വിഷ്വല്‍ എഫക്ട്‌സ് ആന്‍ഡ് ടൈറ്റില്‍ ഡിസൈന്‍ : റാസി, ഗ്രാഫിക്‌സ് : സഞ്ജയ് സുരേഷ്. നിര്‍മ്മാണം
ടി. കെ ഗോപാലന്‍

Leave a Reply

Your email address will not be published. Required fields are marked *