Friday, July 1, 2022

കൂഴങ്കള്‍

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: കൂഴങ്കള്‍ (Pebbles)
Director: P S Vinoth Raj
Year: 2021
Language: Thamizh

സിനിമാ ചരിത്രത്തില്‍ ആദ്യമുണ്ടായത് ദൃശ്യങ്ങളാണ്. ദൃശ്യങ്ങളും നിശബ്ദതയും. സംഗീതവും സംഭാഷണവുമെല്ലാം പിന്നീട് വന്നുചേര്‍ന്നതാണ്. അതിനുമുമ്പും സിനിമയുണ്ട്, സിനിമ ആശയവിനിമയം നടത്തിയിട്ടുണ്ട്.
പി എസ് വിനോത് രാജിന്റെ കൂഴങ്കള്‍ (Pebbles) എന്ന സിനിമ അത്തരത്തില്‍ ദൃശ്യങ്ങളുടെയും നിശബ്ദതയുടെയും സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്ന സിനിമയാണ്.

സ്വന്തം വീട്ടിലേക്ക് കൈക്കുഞ്ഞിനെയും കൊണ്ട് പിണങ്ങിപ്പോയ അമ്മയെ തിരിച്ചുകൊണ്ടുവരാന്‍ മദ്യപാനിയും ശല്യക്കാരനുമായ പിതാവിനോടൊപ്പം യാത്രപോകുന്ന ഒരു ബാലന്റെ കഥയാണ് കൂഴങ്കള്‍. ഈ യാത്രയും തിരിച്ചുവരവുമാണ് സിനിമയുടെ ഇതിവൃത്തം.

സംഭാഷണങ്ങള്‍ തീരെ കുറയുമ്പോള്‍ പ്രകൃതി നമ്മളോട് സംസാരിക്കുന്നു. പ്രകൃതിയെന്നാല്‍ ശൂന്യമായ വഴികളും വരണ്ട കുന്നുകളും സിരകളില്‍ ഇരച്ചുകയറുന്ന സൂര്യവെളിച്ചവും ചുട്ടുപൊള്ളുന്ന ചൂടും വരള്‍ച്ചയുമാണ്. സംഗീതമോ മറ്റ് ആടയാഭരണങ്ങളോ ഒന്നും അധികമായി ഇല്ലാത്ത സിനിമയില്‍ ആകര്‍ഷണമാകുന്നത് പ്രകൃതിയിലേക്കും മനുഷ്യനിലേക്കുമുള്ള സൂക്ഷ്മമായ നിരീക്ഷണമാണ്. ഗണപതിയുടെയും വേലുവിന്റെയും ബസ്സിലും നടന്നുമൊക്കെയുള്ള യാത്രയില്‍ ഇത്തരത്തില്‍ പ്രകൃതിയെയും മനുഷ്യരെയും നമ്മള്‍ കാണുന്നു. സുദീര്‍ഘമായ ഷോട്ടുകള്‍, അസംസ്‌കൃതമായ സംഭാഷണങ്ങള്‍ എന്നിവയെല്ലാം സിനിമയുടെ പ്രത്യേകതകളാണ്. വേലുവിന്റെ ടീച്ചര്‍, ബസില്‍ നിന്നിറങ്ങി കുട്ടിയുമായി മരച്ചുവട്ടിലേക്ക് നടക്കുന്ന യുവതി, ദേവപ്രതിമകള്‍ പോലെ ഇടക്ക് വന്നുപോകുന്ന കഥാപാത്രങ്ങളും ഒബ്ജക്ടുകളും സിനിമയെ പല രീതികളില്‍ കാണാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നുണ്ട്.

ജയ പാര്‍ത്ഥിപന്റെയും വിഗ്നേഷ് കുമുളായിയുടെയും ഛായാഗ്രഹണമാണ് സിനിമയുടെ നട്ടെല്ല്.
2022 ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായി കൂഴങ്കള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതോടൊപ്പം റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related Articles

ഇനിയൊരിക്കലും ആവർത്തിക്കപ്പെടാത്ത രാത്രിയും പാട്ടും

ഗസൽ ഡയറി ഭാഗം 3 മുർഷിദ് മോളൂർ ഇനിയൊരിക്കലും ആവർത്തിക്കപ്പെടാത്ത രാത്രിയും പാട്ടും ലഗ് ജാ ഗലേ.. അതുകൊണ്ട് നീ എന്നെ കെട്ടിപ്പിടിച്ചിരിക്കുക.. ലഗ് ജാ ഗലേ, ഫിർ യെ ഹസീൻ രാത്ത് ഹോ ന ഹോ.. ഇത്ര മനോഹരമായൊരു...

നദിയെ കണ്ണുകളാക്കുന്ന കവിതകള്‍ (വിനു ജോസഫിന്റെ കവിതകളുടെ വായന )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ ഡോ. രോഷ്നി സ്വപ്ന ലോറൻസ് ബിനിയോൺ 1914 ൽ എഴുതിയ കവിതയാണ് For the Fallen. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം വന്ന കവിതകളിൽ നഷ്ടങ്ങളെയും ഗൃഹാതുരത്വത്തെയും കുറിക്കുന്ന ഏറ്റവും ശക്തമായ രചനകളിൽ...

Manila in the Claws of Light

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Manila in the Claws of Light Director: Lino Brocka Year: 1975 Language: Philippino 'നിങ്ങള്‍ക്ക് കിട്ടേണ്ട കൂലി കാശ് കൊടുത്ത് വാങ്ങേണ്ടിവരിക, അത് നിങ്ങളുടെ സ്വന്തം കൊഴുപ്പില്‍ നിങ്ങളെ...
spot_img

Latest Articles