Thursday, June 24, 2021

പറയാതെ പറയുന്ന കഥകൾ

മൃദുൽ മധു

ഞാൻ കണ്ടിട്ടുള്ള, പതിപ്പിച്ചിട്ടുള്ള ഓരോ ചിത്രങ്ങളും ഓരോ വ്യത്യസ്തമായ ആത്മാക്കളുടെ കഥാവശേഷിപ്പുകളാണ്.

എന്റെ മുന്നിൽ പല ദേശങ്ങളിൽനിന്നായി വന്നുപെട്ടിട്ടുള്ള കഥകൾ നിറഞ്ഞ മുഖങ്ങൾക്കു നേരെ വാണിജ്യപരമായി ഒരിക്കലും ക്യാമറ ചലിപ്പിക്കാൻ എന്നിലെ കഥാന്വേഷി ശ്രമിച്ചിട്ടില്ല.

പ്രശസ്തി ആഗ്രഹിച്ചിട്ടല്ല ക്യാമറ ചലിപ്പിച്ചിട്ടുള്ളതൊന്നും. ഇനിയും അങ്ങനെ തന്നെ തുടരാൻ ആഗ്രഹിക്കുന്നു.

ഈ വർഷത്തെ യാത്ര നേപ്പാളിലെ കഠ്മണ്ഡു, പൊഖ്‌റ തുടങ്ങി ബീഹാർ, കാശി തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെട്ടതായിരുന്നു.

പലരും നിശബ്ദമായി നമ്മോടു പറയുന്ന ഒരുപാടു കഥകൾ നാം പോലും അറിയാതെ നമ്മുടെ ക്യാമറ പകർത്തുകയാണ്….

അങ്ങനെ അവരുടെ മുഖങ്ങളിലൂടെ, ഭാവങ്ങളിലൂടെ അവരുടെ ആത്മാവിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢമായ കഥാതന്തുക്കളിലേക്ക് നാം ഓരോ തവണയും ഊളിയിട്ടിറങ്ങുകയാണ്…

ദേശാന്തരങ്ങൾ തോറുമുള്ള യാത്രകളിൽ ഒരിക്കലും ഒരു തിക്താനുഭവം എനിക്ക് നേരിട്ടിട്ടില്ല…

പല ചിത്രങ്ങളും ക്യാമറയിലേക്ക് പതിയും മുന്നേ ഒരു തരി കണ്ണുനീർ അവശേഷിപ്പിച്ചു കൊണ്ട് മനസിലേക്കാണ് പതിഞ്ഞിട്ടുള്ളത്.

പ്രകൃതിയെക്കാളുപരി പ്രകൃതിയെ അതിജീവിച്ചു ജയിക്കുന്ന മനുഷ്യരുടെ വിജയഭാവത്തിലേക്കാണ് ഞാൻ ആകൃഷ്ടനായിട്ടുള്ളത്..

ഓരോ ദേശാടനത്തിനു ശേഷവും ഞാൻ പകർത്തിയ ചിത്രങ്ങളിലെ വ്യത്യസ്തരായ മനുഷ്യരിലെ ഉൾനീരുറവകളിലേയ്ക്ക് ഞാൻ സ്വയം മുങ്ങി നിവരാൻ ശ്രമിക്കാറുണ്ട്….

അപ്പോൾ എന്നിലെ ഞാനറിയാത്ത കലാകാരന്റെ ഉയിർത്തെഴുന്നേൽപ്പ് അവിടെനിന്നും സംഭവിക്കുന്നു…

വീണ്ടും വീണ്ടും പുതിയ ആത്മാക്കളെ തേടിയുള്ള യാത്രകൾക്ക് അതെന്നെ നിരന്തരം പ്രചോദിപ്പിക്കുന്നു…

മൃദുൽ മധു

മുഖങ്ങളിൽനിന്നും കഥകൾ ഊറ്റിയെടുക്കുന്ന ചിത്രങ്ങൾ ആണ് മൃദുലിന്റേത്.
പത്തനംതിട്ടയിലെ ഇലന്തൂരിൽ ജനിച്ചു, വിദ്യാഭ്യാസത്തിനു ശേഷം ചൂരിക്കാടൻ കൃഷ്ണൻ നമ്പ്യാർ എന്ന കയ്യൂരിലെ സ്വാതന്ത്ര്യസമരസേനാനിയുടെ മകൻ ശ്രീ. ശെൽവരാജ് കയ്യൂരിന്റെ ( കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ /ഏഷ്യാനെറ്റ് ചീഫ് ക്യാമെറാമാനും ആയിരുന്ന) ശിഷ്യനായി ഫോട്ടോഗ്രാഫി പഠനത്തിനുശേഷം സ്വതന്ത്രമായി തന്റെ ഫോട്ടോഗ്രാഫി ജീവിതം ആരംഭിച്ചു.

താൻ പകർത്തുന്ന ഓരോ ചിത്രങ്ങളും പരേതനായ തന്റെ ഗുരുനാഥന് സമർപ്പിക്കുന്ന ഗുരുദക്ഷിണയായിട്ടാണ് മൃദുൽ കണക്കിടുന്നത്.

ഭാര്യ : ആര്യ മൃദുൽ
മകൾ : ഓഷ്യാന മൃദുൽ
മാതാവ് :ഷീജ മധു
പിതാവ് : മധു

മൃദുലും സഹോദരൻ മിഥുൻ മധുവും ഇന്ന് ബാംഗ്ലൂരിലും കേരളത്തിലും ആയി പ്രവർത്തിക്കുന്ന fluid squash media എന്ന സ്ഥാപനത്തിന്റെ സാരഥ്യം വഹിക്കുന്നു.

Cell:7034725890

Instagram: mridul_fluidsquash

പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന ഫോട്ടോ സ്റ്റോറികൾ editor@athmaonline.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

കൂടുതൽ വിവരങ്ങൾക്ക് : 9048906827

Related Articles

ക്യാമറാ കൊകല്

സുബീഷ് യുവ ജീവിതാനുഭവങ്ങളുടെ കനലുതിരുന്ന അട്ടപ്പാടി ഇരുള ഗോത്ര ജീവിതത്തിന്റെ കാഴ്ചകളുടെ സംഗീതക്കൊകല്. കേരളത്തിലെ ആദിവാസികളെക്കുറിച്ചോർക്കുമ്പോൾ ദാരിദ്ര്യരേഖയുടെ അളവുകോലോർമ്മവരും. കൃഷിയിടങ്ങളെക്കുറിച്ചും നിലനിൽപിനു വേണ്ടിയുള്ള സമരങ്ങളെക്കുറിച്ചും ഓർമ്മ വരും. അങ്ങനെ നാടും ജീവിതവും അടച്ചുപൂട്ടിയ ഒരു കാലത്ത്...

എന്ന് ഒരിക്കലും പൂർണ്ണത കൈവരിച്ചിട്ടില്ലാത്ത ജീവി

അരുൺ ഇൻഹം പൂർണത (perfection),  നിയമങ്ങൾ എന്നീ രണ്ടു വാക്കുകൾ കലയുമായി കൂട്ടിച്ചേർത്തു വായിക്കാൻ ഒട്ടും തന്നെ താല്പര്യപ്പെടുന്നില്ല. ഒരു കലാകാരൻ എന്ന നിലയിൽ എന്റെ കലാസൃഷ്ടികൾ ആത്യന്തികമായി എന്നെത്തന്നെ നിർവചിക്കുന്ന ഒന്നായിരിക്കണം. എന്നെ...

സ്കാർലെറ്റ് ലേക്ക്

Photo stories ആദിത്യൻ സി ക്യാമറക്കണ്ണുകളിലൂടെ ഒരു ഫോട്ടോഗ്രാഫർ തിരയുന്നത് ദൃശ്യങ്ങളെയാണ്. എന്നാൽ ഞാൻ നിറങ്ങളെയാണ് കാണാൻ ശ്രമിക്കുന്നത്. രക്തത്തിന്റെ, അപായത്തിന്റെ , പ്രണയത്തിന്റെ, ഹൃദയത്തിന്റെ നിറമായ ചുവപ്പിനെ തേടിയിറങ്ങിയപ്പോൾ കണ്ട ചില കാഴ്ച്ചകൾ :...

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe

Latest Articles

error: Content is protected !!
WhatsApp chat