Thursday, June 24, 2021

ഹുമയൂണിന്റെ ശവകുടീരം

PHOTOSTORIES

എബി ഉലഹന്നാൻ

ഇന്ത്യയില്‍ പണിതുയര്‍ത്തപ്പെട്ടിട്ടുള്ള സൗധങ്ങളില്‍ ഒട്ടുമിക്കതും പുരുഷന്മാരുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളതാണ്. വിരലില്‍ എണ്ണാവുന്നതാണെങ്കിലും സ്ത്രീകളുടെ നേതൃത്വത്തില്‍ പണിതുയര്‍ത്തിയ ചില സൗധങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ട്. അത്തരത്തില്‍ ഒന്നാണ് ഹുമയൂണ്‍ ശവകുടീരം.

എബി ഉലഹന്നാൻ

ഭാഗ്യവാന്‍ എന്നാണ് ഹുമയൂണിന്റെ അര്‍ത്ഥം. എന്നാൽ ഏറ്റവും നിര്‍ഭാഗ്യവനായ ചക്രവര്‍ത്തിയായിരുന്നു ഹുമയൂണ്‍. കൈയില്‍ നിറയെ പുസ്തകങ്ങളുമായി സ്വന്തം പുസ്തകശാലയില്‍ നിന്നും ഇറങ്ങി വരുന്ന വരവില്‍ പറ്റിയ വീഴ്ചയിലാണ് നാല്‍പ്പത്തിയേഴാമത്തെ വയസ്സില്‍ സംഭവ ബഹുലമായ സ്വന്തം ജീവിതത്തില്‍ നിന്നുതന്നെ എന്നെന്നേക്കുമായി അദ്ദേഹം തെറിച്ചു പോയത്. ജീവിതത്തിലും സ്ഥിരമായി ഒരിടത്തിരുന്ന് സ്വസ്ഥമായി ഭരിക്കാന്‍ സാധിച്ചിട്ടില്ലാത്ത ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ ഭൗതിക ശരീരത്തിനും ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പലപ്പോഴും യാത്രയാകേണ്ടി വന്നു. ആദ്യം പുരാനകിലയിലും പിന്നീട് പഞ്ചാബിലെ സിര്‍ഹിന്ദിലും അദ്ദേഹം അടക്കപ്പെട്ടു. അക്ബര്‍ ഹേമുവിനെ തോല്‍പ്പിച്ച് ഡല്‍ഹി വീണ്ടെടുത്തപ്പോള്‍ ഹുമയൂണിന്റെ ശരീരം തിരികെ ഡല്‍ഹിയില്‍ കൊണ്ടുവന്ന് ഷേര്‍ മണ്ടലില്‍ അടക്കി. പില്‍ക്കാലത്ത് ഹാജി ബീഗം എന്നറിയപ്പെട്ട അദ്ദേഹത്തിന്റെ പത്നി ബേഗ ബീഗം രാജോചിതമായ രീതിയില്‍ ഒരു കുടീരം നിര്‍മ്മിച്ച് ഹുമയൂണിന്‍റെ ശരീരം അവിടെയടക്കി.

പതിനാല് വര്‍ഷങ്ങളെടുത്തു നിര്‍മാണം പൂര്‍ത്തിയാകാന്‍. മിറാഖ് മിര്‍സ ഘിയത് എന്ന പേര്‍ഷ്യന്‍ വാസ്തുശില്പിക്കായിരുന്നു ഇതിന്റെ നിര്‍മാണ ചുമതല. പേര്‍ഷ്യന്‍ ശൈലിക്കൊപ്പം ഇന്ത്യന്‍ വാസ്തുശൈലി കൂടി സങ്കലനം ചെയ്തു കൊണ്ടുള്ള നിര്‍മാണരീതിയാണ് ഇതിനായി സ്വീകരിച്ചത്.

1565 മുതല്‍ ഹുമയൂണ്‍ ചക്രവര്‍ത്തി ഇവിടെ ഉറങ്ങുന്നു… സ്വസ്ഥമായി !

athmaonline-photostories-aby-ulahannan-humayuns-tomp-02
©abyulahannan

athmaonline-photostories-aby-ulahannan-humayuns-tomp-02
©abyulahannan

athmaonline-photostories-aby-ulahannan-humayuns-tomp-02
©abyulahannan

പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന ഫോട്ടോ സ്റ്റോറികൾ editor@athmaonline.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക. 

കൂടുതൽ വിവരങ്ങൾക്ക് : 9048906827

Related Articles

ക്യാമറാ കൊകല്

സുബീഷ് യുവ ജീവിതാനുഭവങ്ങളുടെ കനലുതിരുന്ന അട്ടപ്പാടി ഇരുള ഗോത്ര ജീവിതത്തിന്റെ കാഴ്ചകളുടെ സംഗീതക്കൊകല്. കേരളത്തിലെ ആദിവാസികളെക്കുറിച്ചോർക്കുമ്പോൾ ദാരിദ്ര്യരേഖയുടെ അളവുകോലോർമ്മവരും. കൃഷിയിടങ്ങളെക്കുറിച്ചും നിലനിൽപിനു വേണ്ടിയുള്ള സമരങ്ങളെക്കുറിച്ചും ഓർമ്മ വരും. അങ്ങനെ നാടും ജീവിതവും അടച്ചുപൂട്ടിയ ഒരു കാലത്ത്...

എന്ന് ഒരിക്കലും പൂർണ്ണത കൈവരിച്ചിട്ടില്ലാത്ത ജീവി

അരുൺ ഇൻഹം പൂർണത (perfection),  നിയമങ്ങൾ എന്നീ രണ്ടു വാക്കുകൾ കലയുമായി കൂട്ടിച്ചേർത്തു വായിക്കാൻ ഒട്ടും തന്നെ താല്പര്യപ്പെടുന്നില്ല. ഒരു കലാകാരൻ എന്ന നിലയിൽ എന്റെ കലാസൃഷ്ടികൾ ആത്യന്തികമായി എന്നെത്തന്നെ നിർവചിക്കുന്ന ഒന്നായിരിക്കണം. എന്നെ...

സ്കാർലെറ്റ് ലേക്ക്

Photo stories ആദിത്യൻ സി ക്യാമറക്കണ്ണുകളിലൂടെ ഒരു ഫോട്ടോഗ്രാഫർ തിരയുന്നത് ദൃശ്യങ്ങളെയാണ്. എന്നാൽ ഞാൻ നിറങ്ങളെയാണ് കാണാൻ ശ്രമിക്കുന്നത്. രക്തത്തിന്റെ, അപായത്തിന്റെ , പ്രണയത്തിന്റെ, ഹൃദയത്തിന്റെ നിറമായ ചുവപ്പിനെ തേടിയിറങ്ങിയപ്പോൾ കണ്ട ചില കാഴ്ച്ചകൾ :...

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe

Latest Articles

error: Content is protected !!
WhatsApp chat