Sunday, September 19, 2021

എന്ന് ഒരിക്കലും പൂർണ്ണത കൈവരിച്ചിട്ടില്ലാത്ത ജീവി

അരുൺ ഇൻഹം

പൂർണത (perfection),  നിയമങ്ങൾ എന്നീ രണ്ടു വാക്കുകൾ കലയുമായി കൂട്ടിച്ചേർത്തു വായിക്കാൻ ഒട്ടും തന്നെ താല്പര്യപ്പെടുന്നില്ല. ഒരു കലാകാരൻ എന്ന നിലയിൽ എന്റെ കലാസൃഷ്ടികൾ ആത്യന്തികമായി എന്നെത്തന്നെ നിർവചിക്കുന്ന ഒന്നായിരിക്കണം. എന്നെ ഞാൻ നിർവചിക്കുക എന്നാൽ ചുറ്റുമുള്ള എന്റെ സമൂഹത്തെ കൂടി ചെറിയൊരു അളവിൽ എങ്കിലും ഞാൻ അതിൽ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നു.

എനിക്കിഷ്ടമുള്ള നിറങ്ങളും ബിംബങ്ങളും ഉപയോഗിച്ച് ഉള്ളിലെ സങ്കീർണ്ണമായ ചിന്തകളെ അതുപോലെതന്നെ ഈ ഫ്രെയ്മുകളിൽ പുനരാവിഷ്കരിക്കുകയാണ് ഇവിടെ..

വ്യത്യസ്ഥമാനങ്ങളുടെ വലിയ ഭൂമികയാണ് കല, അതിനാൽ നേർരേഖയിൽ ഒന്നും തന്നെ പറയുവാൻ ഞാൻ മുതിരുന്നില്ല.  തുരുത്തിലകപ്പെട്ടവന്റെ ഭയവിഹ്വലതകൾ ഈ ഇരുളാർന്ന സീരിസിൽ കാണാം…

അരുൺ ഇൻഹാം

ഫോട്ടോഗ്രാഫിയുടെയും ശിൽപകലയുടെയും ചിത്രരചനയുടെയും സാധ്യതകളെ സമന്വയിപ്പിക്കുന്ന ഒരു  ശൈലിയെ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

കൂടെയുള്ളവരും കൂട്ടിനിരിക്കുന്നവരും ഇല്ലാതാകുമ്പോൾ, ഇനിയൊരിക്കലും അലഞ്ഞു നടക്കുവാനാകാത്ത ഞാൻ മനസ്സിനെ അലയാൻ വിട്ടിരിക്കുന്നു. ഒരിക്കലും പൂർണ്ണത കൈവരിച്ചിട്ടില്ലാത്തൊരു ജീവിയെന്ന നിലയിൽ എനിക്ക് എവിടെയാണ് എന്തിലാണ് ആ പൂർണത കണ്ടെത്തുവാനാവുക? പൊട്ടിപ്പുറപ്പെട്ട പാൻഡെമിക് ഒരു കോമാളിയായി മാറിയിരിക്കുന്നു.. ഒരേ മുഖമുള്ള മനുഷ്യരായി നാം മാറിയിരിക്കുന്നു. പുതിയ നിയമങ്ങൾ നിഷ്കർഷകൾ പിന്തുടരാൻ വിധിക്കപ്പെടുമ്പോൾ കലയിലും അതങ്ങനെത്തന്നെയാണ്. പുറമെ പുരോഗമനകവചങ്ങളാൽ സ്വയം പ്രതിരോധം തീർക്കുന്ന വിപ്ലവ സൂര്യന്മാർ വലിയൊരു തമാശയാണ് എനിക്ക് സമ്മാനിക്കുന്നത്..

എവിടെ ഞാൻ നിൽക്കണമെന്ന് നിലവിളിക്കുകയാണ് ഈ ഇരുണ്ടമുറിയിൽ അകപ്പെട്ടവൻ.. എന്റെ ചുറ്റുപാടിൽ നിന്നും കണ്ടെടുക്കപ്പെട്ട കുഴഞ്ഞുമറിഞ്ഞ കാഴ്ചകളെ അതേ പോലെ കുഴഞ്ഞു മറിഞ്ഞു രൂപത്തിൽ പുനരാവിഷ്കരിക്കുകയാണ് ഈ സീരിസിൽ..  കണ്ടിറങ്ങുന്നവന്റെ മടക്കയാത്രയിൽ ഉള്ളിൽ വെച്ചാണ് നാടകം അവസാനിക്കുന്നത് എന്ന ബ്രെഹത് വചനം, അത് ഒരു കലക്കും അന്യമല്ല.. നിങ്ങൾക്ക് അതിൽ കൂട്ടിച്ചേർക്കാം. .. എടുത്തുമാറ്റാം…

എന്ന്
ഒരിക്കലും പൂർണ്ണത കൈവരിച്ചിട്ടില്ലാത്ത ഒരു ജീവി.

r

athma_online-whatsapp

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Related Articles

പാമ്പോഗ്രഫി

ഫോട്ടോസ്റ്റോറി സന്ദീപ് ദാസ് പാമ്പുകളെന്ന് കേട്ടാൽ പ്രായഭേദമന്യേ ഭയം എന്ന വികാരമാണ് ബഹുഭൂരിപക്ഷം പേരിലും ഉണ്ടാകുന്നത്. കൈകാലുകൾ ഇല്ലാത്ത ശരീരം മുഴുവൻ ശൽക്കങ്ങളാൽ ആവൃതമായ ഇഴഞ്ഞു പോകുന്ന രൂപവും, ഇടയ്ക്കിടെ പുറത്തിടുന്ന രണ്ടായി പിളർന്ന നാവും...

പ്രകൃതിയിലെ അമൂർത്ത ക്യാൻവാസുകൾ

ഫോട്ടോ സ്റ്റോറി അനീസ് വടക്കൻ പ്രകൃതി പ്രതിഭാസങ്ങളാണ് മനുഷ്യൻ്റെ മുന്നോട്ടുള്ള ഓരോ ചുവടുവെപ്പിനും നിദാനമായിട്ടുള്ളത്. അവയെ മനസ്സിലാക്കാനും വരുതിയിലാക്കാനുമുള്ള മനുഷ്യൻ്റെ പ്രയത്നങ്ങളാണ് ഇന്നു കാണുന്ന ഏതൊരു കണ്ടുപിടുത്തത്തിൻ്റെയും ആധാരശില. അതിജീവനത്തിനായി കൃഷി രീതി വികസിപ്പിച്ചതും സ്വയരക്ഷക്കും...

People Of God

Photostory Anil T Prabhakar ‘People Of God”, the documentary work merely truthful expression of what I witnessed during my visit to Mount Bromo. The people who...

Leave a Reply

Stay Connected

14,715FansLike
21FollowersFollow
1,170SubscribersSubscribe
spot_img

Latest Articles

WhatsApp chat
%d bloggers like this: