Sunday, August 7, 2022

മോഷൻ പിക്ചേഴ്‌സ്

ഫോട്ടോ സ്റ്റോറീസ്

ഷബീർ തുറക്കൽ

സെക്കന്റുകളുടെ ആയിരവും രണ്ടായിരവുമായി വിഭജിക്കപ്പെട്ട നിമിഷങ്ങളിലൊന്നിൽ തുറന്നടയുന്ന ക്യാമറയുടെ ഷട്ടറുകൾ പലപ്പോഴും കൺതുറക്കുന്നത് നിമിഷാർദ്ധങ്ങളുടെ അതിസൂക്ഷ്മമായ നിമിഷങ്ങളിലൊന്നിലേക്കായിരിക്കും..കണ്ണടച്ച് തുറക്കുന്ന സമയം പോലും തരാതെ കടന്നു പോകുന്ന ചില അപൂർവ, അനർഘ നിമിഷങ്ങളെ അതി വേഗത്തിൽ പകർത്തിവെക്കുകയും അതിനെ മൂർത്തമായ ഒരു ദൃശ്യമാക്കി, ഒരു ചരിത്രരേഖ പോലെ സൂക്ഷിക്കുകയും ചെയ്യുന്നതാണ് പരമ്പരാഗതമായി ഫോട്ടോഗ്രാഫിയുടെ ധർമവും അർത്ഥവും. ഫോട്ടോഗ്രഫി സാധ്യമാക്കിയ അത്യപൂർവ ചരിത്ര നിമിഷങ്ങളുടെ ആർക്കൈവുകൾ ചരിത്രത്തിന്റെ ചില നിർണായക ദശാ സന്ധികളെ കാലാനുവർത്തിയാക്കുകയും നാഗരികതകളുടെ വളർച്ചയിലെ ക്രോണോളജിയെ നമുക്ക് മുന്നിൽ ദൃശ്യവൽക്കരിക്കുകയും ചെയ്തു. പിന്നീട് അതിവേഗ ക്യാമറകളുടെയും, ഡിജിറ്റൽ ക്യാമറാ യുഗത്തിന്റെയും ആവിർഭാവം അപൂർവ നിമിഷങ്ങളുടെ നിർവചനത്തെ മാറ്റി മറിച്ചു. സെക്കൻഡുകളെ അത്ര മേൽ കീറി മുറിച്ച് ഫോട്ടോ ഫിനിഷുകളും മറ്റും ക്യാമറാ കാഴ്ച്ചകളെ പുതിയ തലങ്ങളിൽ എത്തിച്ചു. വന്യജീവി ഫോട്ടോഗ്രഫിയിൽ പ്രത്യേകിച്ചും അതി വേഗ ഷട്ടർ, അതിവേഗ ക്യാമറകൾ കോമ്പിനേഷൻ വൗ ഫാക്ടറുകൾ സൃഷ്ടിച്ചു. നാച്ചുറൽ ഹിസ്റ്ററിയിലെ അത്യപൂർവ നിമിഷങ്ങൾ ഫ്രീസ് ചെയ്ത ദൃശ്യങ്ങളായി വന്യജീവി പ്രേമികളെ അത്ഭുതപ്പെടുത്തി.

വൗ ഫാക്ടറുകൾ സൃഷ്ടിക്കുമ്പോഴും ഈ ചിത്രങ്ങളിൽ ക്യാമറക്കും സബ്ജക്ടിനും ആ പ്രത്യേക നിമിഷത്തിനുള്ള പ്രാധാന്യത്തിനുമപ്പുറം ഫോട്ടോഗ്രാഫർക്ക് എന്ത് പ്രസക്തി ?. ദൃശ്യങ്ങളിലെ അയാൾ എവിടെ എന്ന ചോദ്യം പലപ്പോഴും അവശേഷിച്ചു. വന്യജീവി ഫോട്ടോഗ്രഫിയിലെ ക്രിയാത്മക ഇടം ചർച്ചയാവുന്നത് ഈ ചോദ്യത്തിൽ നിന്നായിരിക്കാം. എൺപത് ശതമാനം ഭാഗ്യവും ഇരുപത് ശതമാനം ആ ഭാഗ്യത്തെ ഉപയോഗിക്കാനുള്ള കഴിവും എന്ന നിലയിൽ ദൃശ്യം പകർത്തുന്നതിൽ നിന്നും മാറി ദൃശ്യം സൃഷ്ടിക്കുന്ന ആളായി ക്യാമറയുടെ പുറകിലുള്ള ആൾ മാറാൻ തുടങ്ങി. ഫ്രീസ് ചെയ്യപ്പെട്ട അപൂർവ നിമിഷങ്ങളുടെ ചിത്രങ്ങളിൽ നിന്നും വിപരീതമായി ചലിക്കുകയും ഒഴുകുകയും ചെയ്യുന്ന ചലനാത്മക നിശ്ചല ചിത്രങ്ങൾ വന്യജീവി ഫോട്ടോഗ്രഫിയിലും കൂടുതൽ വന്നു തുടങ്ങി. ആദ്യ കാലങ്ങളിൽ ലാൻഡ്‌സ്‌കേപ്പ് ഫോട്ടോഗ്രാഫർമാർ വെള്ളച്ചാട്ടങ്ങളുടെ ചിത്രം പകർത്താൻ ഉപയോഗിച്ചിരുന്ന സ്ലോ ഷട്ടർ, പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രങ്ങൾ പകർത്താനും ഉപയോഗിച്ച് തുടങ്ങി. സാവി ബോ യെ (Xavi bou) പോലുള്ള ഈ രംഗത്തെ അതികായൻമാരുടെ ചിത്രങ്ങളാൽ പ്രചോദിതനായി ഞാൻ പകർത്തിയ ചില ചലന ചിത്രങ്ങളാണ് മോഷൻ പിക്ചേർസ് അഥവാ ചലന ചിത്രങ്ങൾ എന്ന ഈ സീരീസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചലന ചിത്രങ്ങൾ പരീക്ഷിക്കാൻ ഏറ്റവും നല്ല സബ്ജക്ട് പക്ഷികൾ തന്നെയാണ്. ഫ്രീസിങ്ങിൽ നഷ്ടപ്പെട്ടു പോവുന്ന അവയുടെ ചിറകടിയുടെ താളങ്ങൾ സ്ലോ ഷട്ടർ സാങ്കേതികതയിലൂടെ ചലനാത്മക നിശ്ചല ദൃശ്യങ്ങൾ ആവുന്നു.

spot_img

Related Articles

നീന്തൽ

കവിത  യഹിയാ മുഹമ്മദ് കടൽ. കുഞ്ഞിനെ കൈവെള്ളയിൽ കിടത്തി കരയിലേക്ക് നീന്താൻ പഠിപ്പിക്കുന്നു. വെള്ളത്തിൽ നീന്തുന്നത് പോലെ എളുപ്പമല്ലല്ലോ കരയിലെ നീന്തൽ കല്ലും മുള്ളും നിറഞ്ഞത് കൊണ്ട് മേനിയാകെ ഉരഞ്ഞു പൊട്ടും. കടൽ കുഞ്ഞ് നീന്തി നീന്തി നാടും കാടും കടന്ന് മലയുടെ ഉച്ചി വരെയെത്തി. കടലെത്ര തിരിച്ചുവിളിച്ചിട്ടും അവനുച്ചിയിൽ നിന്ന് താഴെക്കിറങ്ങി വന്നതേയില്ല. കുഞ്ഞുങ്ങൾ. വികൃതിക്കുരുന്നുകളുണ്ടോ പറയുന്നത് കേൾക്കുന്നു! നീന്തിപ്പോയ...

കല്ലുവിളയിലെ കവടികളിസംഘം

കഥ ബിനുരാജ് ആർ. എസ് 1. "തീട്ടം ബൈജൂന്റണ്ടി ഞെരടി ഒടയ്ക്കണം", സേവിയും ഗോപനും തീരുമാനിച്ചു. "ഇനി ഒരുത്തനോടും അവനിങ്ങനെ കാണിക്കരുത്. കുറേ നാളായി പല കാര്യങ്ങൾക്ക് ഓങ്ങി വെക്കണ്. നമ്മളക്കൊണ്ടെന്തക്ക പറ്റോന്നവന് കാണിച്ച് കൊടുക്കണം." ഒരു...

തോട്ടോഗ്രഫി 2

തോട്ടോഗ്രഫി 2 പ്രതാപ് ജോസഫ് "a good photograph is knowing where to stand" Ansel Adams നിൽപ്പ്‌ വെറും നിൽപ്പല്ല, നിലപാടുകൂടിയാണ്‌. എവിടെ നിൽക്കണം/ എന്ത് നിലപാടെടുക്കണം എന്നറിയുന്നതാണ്‌ ജീവിതത്തിലെയും ഏറ്റവും അനിവാര്യമായ അറിവ്‌. ഫോട്ടോഗ്രഫിയും...
spot_img

Latest Articles