Friday, May 27, 2022

വിനിമയവും മൂന്ന് കവിതകളും

കവിത

ടി. പി. വിനോദ്

1. പറയുന്നു

“കിതക്കുന്നല്ലോ?
നടക്കുകയാണോ?”

“അല്ല,
നിന്റെ ശബ്ദത്തിൽ നിന്ന്
ശ്വാസമെടുക്കുകയാണ്,
കിട്ടാവുന്ന സമയത്തിനുള്ളിൽ
പറ്റാവുന്നത്ര വേഗത്തിൽ.”

2. തോന്നുന്നു

ഒരു ജലകണത്തിന്
മരത്തിനുള്ളിലേക്ക് പോകാമെന്ന്
തോന്നുന്ന മട്ടിൽ,
ഒരു പുഴ
തനിക്ക് കുറുകെ
സഞ്ചാരങ്ങളെ
വിട്ടുകൊടുക്കുന്ന വിധത്തിൽ,
മനുഷ്യർക്കും എനിക്കുമിടയിൽ
വേരുകളോ പാലങ്ങളോ ഉള്ളതിന്റെ
സങ്കീർണ്ണമായ അത്ഭുതം

3. ചോദിക്കുന്നു

ഏകാന്തത
ഒരു ചോദ്യമാണെങ്കിലല്ലേ
അതിനൊരു
ഉത്തരം കണ്ടെത്തേണ്ടതുള്ളൂ?

ടി.പി.വിനോദ്
കവി. ഗവേഷകന്‍. ബംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ കെമിസ്ട്രി വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍. നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍, അല്ലാതെന്ത് ?, സന്ദേഹങ്ങളുടെ നിർദ്ദേശാങ്കങ്ങൾ, എന്നീ കവിത സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. കവിതകള്‍ ഇംഗ്ലീഷിലേക്കും മറ്റു ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

Related Articles

സര്‍ഗാത്മകതയുടെ ഓണ്‍ലൈന്‍ വസന്തം

മുഹമ്മദ് സ്വാലിഹ് പരമ്പരാഗത മാധ്യമങ്ങളുടെയും അതേസമയം പ്രസിദ്ധീകരണ കമ്പോളത്തിന്റെയും കുത്തകകളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു രണ്ടായിരാമാണ്ടിനു ശേഷം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കടന്നു വന്നത്. പതിയെ അത് ഓള്‍റ്റര്‍നേറ്റീവ് മീഡിയ അഥവാ സമാന്തരമാധ്യമങ്ങള്‍ എന്നതിന്റെ പര്യായമായി മാറി. തങ്ങളുടെ...

സൈബറിടത്തെ സാംസ്കാരിക ബോധ്യങ്ങൾ

പ്രസാദ് കാക്കശ്ശേരി നിർഭയവും സൗന്ദര്യാത്മകവും വിവേകപൂർണവുമായ എഴുത്തുകളെ ചേർത്തു പിടിക്കുന്നിടത്താണ് ഒരു ഓൺലൈൻ പ്രസിദ്ധീകരണം മൗലികമാകുന്നത്. 'ആത്മ ഓൺലൈനിൽ തുടങ്ങി 'ദി ആർട്ടേരിയ ' എന്ന സവിശേഷ പതിപ്പുകളിലൂടെ സൈബറിടത്തിൽ ഇടപെടാൻ കഴിയുന്നത് എഴുത്തിന്റെയും...

ഐലന്റ് ഓഫ് ലവ്

നോവലെറ്റ് അഞ്ജലി മാധവി ഗോപിനാഥ് അയേഷ റോഡ്രിഗസിനെ ആദ്യമായി കാണുമ്പോൾ അയാൾ നീല നിറത്തിലുള്ള ഒരു ഷർട്ടും പാന്റുമാണ് ധരിച്ചിരുന്നത്. വെള്ളാരം കണ്ണുകളുള്ള, നേർത്ത പുഞ്ചിരി കൈമുതലായുള്ള ഒരു ചെറുപ്പക്കാരൻ. കൊടുങ്കാറ്റു പോലെയാണ് അയാൾ അയേഷയുടെ...
spot_img

Latest Articles