പൂക്കാട് കലാലയം സുകുമാരൻ ഭാഗവതർ അവാർഡ് വിതരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു

സംഗീതാചാര്യൻ മലബാർ സുകുമാരൻ ഭാഗവതരുടെ അനുസ്മരണ സമ്മേളനം പൂക്കാട് കലാലയത്തിൽ വെച്ച് നടന്നു. സുകുമാരൻ ഭാഗവതരുടെ പേരിൽ പൂക്കാട് കലാലയം വർഷങ്ങളായി നൽകുന്ന അവാർഡ് വിതരണവും നടത്തി. സമ്മേളനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. തുടർന്ന് പതിറ്റാണ്ടുകളായി നാടകരംഗത്ത് വലിയ സംഭാവനകൾ നൽകുന്ന വിൽ‌സൺ സാമുവലിനു സുകുമാരൻ ഭാഗവതർ സ്മാരക അവാർഡ് സമർപ്പണവും അദ്ദേഹം നിർവഹിച്ചു. ചന്ദ്രശേഖരൻ തിക്കോടി അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി സംസാരിച്ചു. യു കെ രാഘവൻ മാസ്റ്റർ പ്രശസ്തി പത്രം സമർപ്പിച്ചു. കലാലയം പ്രിൻസിപ്പൽ ശിവദാസ് ചേമഞ്ചേരി അധ്യക്ഷനായ ചടങ്ങിൽ ജനറൽ കൺവീനർ സുനിൽ തിരുവങ്ങൂർ സ്വാഗതവും പറഞ്ഞു. തുടർന്ന് നടനസഞ്ചലനം ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ലോക നൃത്ത ദിനത്തോടനുബന്ധിച്ച നൃത്തപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *