HomeസിനിമREVIEWപൊറിഞ്ചു മറിയം ജോസ്; സൗഹൃദത്തിന്റെ ആഘോഷം

പൊറിഞ്ചു മറിയം ജോസ്; സൗഹൃദത്തിന്റെ ആഘോഷം

Published on

spot_imgspot_img

നിധിൻ വി.എൻ

നാലു വർഷങ്ങൾക്കു ശേഷം ജോഷിയൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട് പൊറിഞ്ചു മറിയം ജോസിന്. യുവതലമുറയിലെ ശ്രദ്ധേയരായ നടന്മാരാണ് ഇത്തവണ അദ്ദേഹത്തിന്റെ ചിത്രത്തിലുള്ളത്. പൊറിഞ്ചു മറിയം ജോസിനെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങൾ ഇതു തന്നെ! ജോജു ജോർജും ചെമ്പൻ വിനോദും മത്സരിച്ച് അഭിനയിച്ച ചിത്രമാണിത്. മാസിന്റെ ആൾരൂപമായി ജോജു നിറഞ്ഞപ്പോൾ ചിരിയുണർത്തുന്ന സാമീപ്യമായി ചെമ്പനും തിളങ്ങി. ശക്തമായ സ്ത്രീ കഥാപാത്രമായി നൈലയും ഇരുവർക്കൊപ്പം മത്സരിച്ചഭിനയിച്ച ചിത്രം കൂടിയാണ് പൊറിഞ്ചു മറിയം ജോസ്. പുതുതലമുറയോടൊപ്പം മത്സരിക്കാൻ തനിക്കാവുമെന്ന് ജോഷി തെളിയിച്ചിരിക്കുന്നു.

1965-ൽ തുടങ്ങി 1985-ൽ അവസാനിക്കുന്ന കഥയാണ് ചിത്രം. തൃശ്ശൂരാണ് കഥയുടെ പശ്ചാത്തലം. തൃശ്ശൂർകാർക്ക് മാത്രം മനസ്സിലാക്കാൻ കഴിയുന്ന ഭാഷയുടെ കാര്യത്തിൽ പുലർത്തിയ സൂക്ഷ്മത മനസ്സിലാകും. ആലപ്പാട്ട് വർഗീസ് എന്ന പ്രമാണിയുടെ മകൾ മറിയവും സാമ്പത്തിക ഭദ്രതയില്ലാത്ത പൊറിഞ്ചുവും ജോസും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് പൊറിഞ്ചു മറിയം ജോസ്. സൗഹൃദത്തിനപ്പുറം മറിയത്തിനും പൊറിഞ്ചുവിനും ഇടയിൽ പ്രണയത്തിന്റേതായ അടുപ്പമുണ്ട്. ഇരുപതു മിനിറ്റ് നീളുന്ന സ്കൂൾ കാലഘട്ടത്തിലൂടെ ഇത് മനോഹരമായി വരച്ചിടുന്നുണ്ട് സംവിധായകൻ. മറിയത്തിന്റെ അപ്പന്റെ ദുരഭിമാനം കാരണം ഒന്നിക്കാൻ കഴിയാതെ വന്ന പൊറിഞ്ചുവും മറിയവും ഒന്നിക്കുമെന്ന ജോസിന്റെ കാത്തിരിപ്പിലേക്ക് കടന്നു വരുന്ന പള്ളിപെരുന്നാളും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തെ സംഭവബഹുലമാക്കുന്നത്. എന്നാൽ പ്രണയത്തിന്റെ ആഘോഷമല്ല സൗഹൃദത്തിന്റെ ആഘോഷമാണ് ചിത്രം.
ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ചെറുതും വലുതുമായ മറ്റ് കഥാപാത്രങ്ങള്‍ക്കുമൊപ്പം കഥ നടക്കുന്ന പശ്ചാത്തലത്തെയും സമാന്തരമായി അവതരിപ്പിക്കുന്നു. ഒരുപാട് ഡീറ്റെയ്‍ലിങ്ങിലേക്ക് പോകുന്നില്ലെങ്കിലും കഥ നടക്കുന്ന 1965, 1985 കാലങ്ങള്‍ ഏറെക്കുറെ വിശ്വസനീയമായി അവതരിപ്പിച്ചിട്ടുണ്ട്. അനേകം കഥാപാത്രങ്ങളുള്ള ഒരു വലിയ പ്രദേശത്തെ ആദ്യമേ പരിചയപ്പെടുത്തി, പിന്നീട് ക്ലൈമാക്സ് വരേയ്ക്കും അവര്‍ക്കിടയിലെ അഭിപ്രായഭിന്നതകളും ഐക്യവും പ്രണയവും മാത്സര്യവുമൊക്കെയായി മുന്നോട്ടുപോവുകയാണ് പൊറിഞ്ചു മറിയം ജോസ്. ആ ശ്രമത്തിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.

കഴിഞ്ഞ പത്തു വർഷത്തിനിടെ കാര്യമായ വിജയങ്ങളൊന്നുമില്ലാതിരുന്ന ജോഷിയുടെ മടങ്ങിവരവിലെ വിജയ കാരണം പുതുതലമുറയുടെ കാഴ്ചയ്ക്കൊത്ത് മാറി എന്നതു തന്നെ. കഥാപാത്രങ്ങളുടെ അവതരണത്തില്‍ തുടങ്ങി, കാഴ്ചയിലും സംഭാഷണങ്ങളിലുമെല്ലാം അനിവാര്യമായ മാറ്റത്തിനൊപ്പം സംവിധായകന്‍ സഞ്ചരിച്ചിരിക്കുന്നു. പ്രേക്ഷകരെ കൈയടിപ്പിക്കുന്ന വണ്‍ലൈൻ ഡയലോഗുകളും നല്ല ആക്ഷന്‍ രംഗങ്ങളുമെല്ലാം ചേര്‍ന്നതാണ് പൊറിഞ്ചു മറിയം ജോസ്. സിനിമയുടെ കഥാപാത്ര സൃഷ്ടിയും സ്ഥല പശ്ചാത്തലത്തെ കൂടി കൃത്യമായി സന്നിവേശിപ്പിക്കുന്നതാണ്. സിനിമയിലുടനീളം ഉപയോഗിച്ചിട്ടുള്ള ബാന്റ് സെറ്റ് പ്രേക്ഷകനിലേക്ക് സുഖമമായി കഥാപാശ്ചാത്തം എത്തിക്കാന്‍ സഹായിക്കുമ്പോഴും പ്രേക്ഷകന്റെ ഊഹങ്ങളെ മറികടക്കാനുള്ള കഴിവ് സിനിമയ്ക്കില്ലാതെ പോയി.

ചിത്രത്തിൽ ടി. ജി. രവിയുടെയും സുധികോപ്പയുടെയും പ്രകടനം എടുത്തു പറയേണ്ടതാണ്. നാലു വർഷങ്ങൾക്കു ശേഷം മാസ്റ്റർ ക്രാഫ്റ്റുമാൻ തിരിച്ചെത്തുമ്പോൾ പ്രേക്ഷകന് ധൈര്യമായി ടിക്കറ്റെടുക്കാം. എന്നാൽ ചിത്രത്തിനെതിരെ ഉയർന്ന വിവാദങ്ങൾക്ക് ചെവികൊടുക്കുകയും, ലിസിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കുകയും ചെയ്തിട്ടുള്ളവർക്ക് കഥയുടെ ഒഴുക്ക് പിടികിട്ടാൻ ഇടയുണ്ട്. വിലാപുറങ്ങളുടെ എഴുത്തുകാരിക്കു വേണ്ടി കൂടുതൽ ശബ്ദങ്ങൾ ഉയർന്നാൽ അതിശയപ്പെടാനില്ല എന്ന് ചിലപ്പോൾ കാലം തെളിയിച്ചേക്കാം.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...