Homeസാംസ്കാരികംപ്രവാസികള്‍ക്കു നവ്യാനുഭവമായി പ്രവാസ സംഗീതിക

പ്രവാസികള്‍ക്കു നവ്യാനുഭവമായി പ്രവാസ സംഗീതിക

Published on

spot_imgspot_img

ലോക കേരള സഭ 2020 സാംസ്കാരിക വിനിമയത്തിന്‍റെ ഭാഗമായി നിയമസഭ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ പ്രവാസ സംഗീതിക അരങ്ങേറി. ലോക പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞയും, ബംഗ്ലാദേശ് സ്വദേശിനിയുമായ സാമിയ മെഹ്ബൂബ് അഹമ്മദ് അവതരിപ്പിച്ച സവിശേഷ ഹിന്ദുസ്ഥാനി സംഗീതം സദസ്സിന് പുത്തന്‍ അനുഭവമായി. തുടര്‍ന്ന് പ്രവാസ സംഗീതിക ഗ്ലോബല്‍ എക്സൈല്‍ മള്‍ട്ടി മീഡിയ മെഗാഷോ അവതരിപ്പിക്കപ്പെട്ടു. പ്രവാസ ജീവിതത്തിലൂടെ മലയാളി സ്വായത്തമാക്കിയ അന്തര്‍ദേശീയ സംഗീതങ്ങളിലൂടെ ഉള്ള ആലാപനദൃശ്യ യാത്രയാണ് നാടക ചലച്ചിത്ര സംവിധായകനും, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂര്‍ സാക്ഷാത്കാരം നിര്‍വ്വഹിച്ച പ്രവാസ സംഗീതിക. ആഫ്രിക്ക, റഷ്യ, അറേബ്യ, തെലുങ്കാന, തമിഴ് നാട്, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള സംഗീത പ്രതിഭകളാണ് പ്രവാസ സംഗീതിക വേദിയില്‍ അവതരിപ്പിച്ചത്. പ്രമുഖ നൈജീരിയന്‍ സംഗീതജ്ഞന്‍ ജോര്‍ജ്ജ് അക്വിറ്റി അബ്ബാന്‍, യൂറോപ്പില്‍ നിന്നുള്ള സാക്സോഫോണ്‍ കലാകാരി അലീനവാഗിന്‍, സൂഫി ഗായിക അനിത ഷേക്ക്, ജാസി ഗിഫ്റ്റ്, സി.ജെ.കുട്ടപ്പന്‍, മത്തായി സുനില്‍ തുടങ്ങിയവര്‍ മലയാളിയുടെ പ്രവാസ ജീവിതചരിത്ര പരാമര്‍ശങ്ങള്‍ക്കൊപ്പം ഭൂഖണ്ഡങ്ങളുടെ സംഗീതം അവതരിപ്പിച്ചു. ആഫ്രിക്കന്‍ ജാംബേ സംഗീത ഉപകരണങ്ങള്‍ പ്രേക്ഷകര്‍ക്ക് കൈമാറി കൊണ്ടുള്ള വൈവിധ്യമാര്‍ന്ന മ്യൂസിക് ഇന്‍ട്രാക്ഷനും പ്രവാസി സംഗീതികയുടെ ഭാഗമായി.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this