Homeവിദ്യാഭ്യാസം /തൊഴിൽപ്രാഥമിക വിദ്യാലയങ്ങളുടെ സമുദ്ധാരണത്തിന് 'ശ്രേഷ്ഠ ബാല്യം' പദ്ധതി

പ്രാഥമിക വിദ്യാലയങ്ങളുടെ സമുദ്ധാരണത്തിന് ‘ശ്രേഷ്ഠ ബാല്യം’ പദ്ധതി

Published on

spot_imgspot_img

സംസ്ഥാനത്തെ അങ്കണവാടികൾ ഉൾപ്പടെ പിന്നാക്കം നിൽക്കുന്ന മുന്നൂറിലധികം പ്രാഥമിക വിദ്യാലയങ്ങളുടെ സമുദ്ധാരണത്തിന് ശ്രമദാനവുമായി വി.എച്ച്.എസ്.ഇ എൻ.എസ്.എസ് ‘ശ്രേഷ്ഠ ബാല്യം’ പദ്ധതി നടപ്പാക്കുന്നു. എൻ.എസ്.എസിന്റെ അൻപതാം വാർഷികത്തിന്റേയും ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തിന്റേയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേയും ഭാഗമായി വിദ്യാർത്ഥി വോളന്റിയർ ശ്രമദാനങ്ങളിലൂടെ സെപ്തംബർ 24 എൻ.എസ്.എസ് ദിനം മുതൽ ഒക്‌ടോബർ രണ്ട് ഗാന്ധി ജയന്തി വരെയുള്ള കാലയളവിൽ സമുദ്ധാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. സംസ്ഥാനത്തെ 319 വി.എച്ച്.എസ്.ഇ വിദ്യാലയ നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകൾ ഓരോ യൂണിറ്റിന്റേയും സമീപപ്രദേശത്തുള്ള ശോചനീയമായ അവസ്ഥയിൽ തുടരുന്ന ഒരു അങ്കണവാടി അല്ലെങ്കിൽ ഒരു എൽ.പി – യു.പി സ്‌കൂൾ ദത്തെടുക്കാം. അവിടെ തദ്ദേശ സ്വയംഭരണ അധികൃതരുമായി ചർച്ച ചെയ്ത് ജനകീയ കൂട്ടായ്മയോടെ അടിസ്ഥാന സൗകര്യ വികസനം മുതൽ ദൈനംദിന പ്രവർത്തന സാങ്കേതിക വരെയുള്ള കാര്യങ്ങളിൽ സ്ഥിതി മെച്ചപ്പെടുത്തുന്ന രീതിയിലുള്ള ശ്രമദാന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.  പ്രോജക്ടിന്റെ ഭാഗമായി 28, 29 തിയതികളിലായി യൂണിറ്റുകളിൽ ദ്വിദിന റസിഡൻഷ്യൽ മിനി ക്യാമ്പുകളും സംഘടിപ്പിക്കും. 30,000 വിദ്യാർത്ഥി വോളന്റിയർമാരും അധ്യാപകരും രക്ഷിതാക്കളുമാണ് പദ്ധതിയിൽ നേരിട്ട് പങ്കാളികളാവുന്നത്. ഗാന്ധി ജയന്തി ദിനത്തിൽ പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം 319 യൂണിറ്റുകളും തദ്ദേശീയമായ ജനകീയ ആഘോഷങ്ങളോടെ സംഘടിപ്പിക്കും. സംസ്ഥാനതല പ്രഖ്യാപന ചടങ്ങ് തിരുവനന്തപുരത്ത് നടക്കുമെന്നും എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ അറിയിച്ചു.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this