Sale!

കൂടും കൂട്ടും

260.00 234.00

Koodum Koottum
Writer : Shoukath
Publishers : Nithyanjali
Language : Malayalam
Cover Design : Mansoor Cherooppa
Topic : Philosophy
Year : 2019

Description

ചാവറയച്ചന്റെ  ഒരു നല്ല അപ്പന്റെ ചാവരുൾ എന്ന കത്തിന് ഒരാസ്വാദനം.

ഏതാണ്ട് ഒന്നര ശതാബ്ദത്തിനുമുമ്പ് എഴുതിയതാണങ്കിലും വർത്തമാനകലത്തോടു ചേർത്ത് അനുപാതപ്പെടുത്താനാകുന്ന കരുതലുകളുള്ള കൃതിയാണ് ഒരു നല്ല അപ്പന്റെ ചാവരുൾ. കാലം മാറിയാലും തലമുറകൾ മാറിമാറിവന്നാലും സഹജരെക്കുറിച്ചുള്ള കരുതലിലെ ഊഷ്മളതയ്ക്കും അവരോടുള്ള ഹൃദയഭാവങ്ങൾക്കും അവയെ നയിക്കുന്ന സദ്ധാരണകൾക്കും മാറ്റമുണ്ടാകുന്നില്ലല്ലോ. ജീവിതം കൊണ്ടും ധ്യാനം കൊണ്ടും ഉൾത്തെളിവുകൊണ്ടും വെളിപാടുപോലെ ആത്മാവിലേറ്റിയ കരുതൽ ചിന്തകൾ അക്ഷരങ്ങളായി പകർത്തി പകുത്തു നല്കുകയായിരുന്നു ചാവറപിതാവ് ഈ കത്തിലൂടെ.

കുടുംബങ്ങൾക്കുള്ള ചട്ടം, തലമുറകൾക്കുള്ള ചട്ടമായികണ്ടുതന്നെയായിരുന്നു വിഭാവനം. അതിൽ കരുതലുള്ള ഒരു നല്ല അപ്പന്റെ ഹൃൽസ്പന്ദം നേരായി ഉൾച്ചേർന്നുമിരിക്കുന്നു. അറിവിന്റെയും അനുഭവത്തിന്റെയും ധ്യാനനിറവിൽ നിന്നുമാണ് നിർദ്ദേശങ്ങൾ. അതിന്റെ വ്യാപ്തിയും പ്രാപ്തിയും പ്രസക്തിയും കരുതലിലെ സാന്ത്വനവീർപ്പും കാലാതിർത്തിയോളം കടന്നുചെല്ലുന്നത് അതുൾപ്പേറുന്ന കളങ്കമില്ലാത്തസ്നേഹത്തിന്റെയും സദ്ചിന്തകളുടെയും അനന്യദീപ്തിയാലാണ്. വാക്കുകൾ വെറും വാക്കുകളായല്ല, അർത്ഥഗരിമ കൊണ്ട് ആശയങ്ങളായും ധ്യാനവിചാരങ്ങളായും സംവദിക്കുന്നതുക കൊണ്ടാണ് ഇതു സാദ്ധ്യമാകുന്നതും.

ജോൺ പോൾ

Reviews

There are no reviews yet.

Be the first to review “കൂടും കൂട്ടും”

Your email address will not be published. Required fields are marked *