Sale!

ഒരു തുള്ളി ജലത്തിലെ കടല്‍

180.00 162.00

Oru thulli jalathile kadal
Writer : Shoukath
Publishers : Nithyanjali
Language : Malayalam
Cover Design : Mansoor Cherooppa
Topic : Soofism
Year : 2019

Description

യാതൊന്നാണോ പറയാനാവാത്തത് അതാണ് സൂഫി, സൂഫിസം. സ്നേഹമെന്നതും മധുരമെന്നതും എന്താണെന്നു ചോദിച്ചാല്‍ ഒന്നും പറയാനാവാതെ മൗനമായിപ്പോകുന്നതുപോലെതന്നെയാണ്
സൂഫികളെകുറിച്ചും സൂഫിസത്തെകുറിച്ചും പറയുകയെന്നതും. എന്നാലും നമുക്കെന്തെങ്കിലും പറയാതെ വയ്യല്ലോ?!

പറയാനാവാത്തതിലേക്ക് വഴിവെട്ടാനുള്ള ശ്രമമെന്ന നിലയില്‍ വര്‍ണ്ണിച്ചും പൊലിപ്പിച്ചും നാം പറഞ്ഞുകൊണ്ടേയിരിക്കും. ആ പറച്ചിലിനിടയില്‍ എവിടെയോ വെച്ചാവും നാം ആ മഹാമൗനത്തിലേക്ക് വീണുപോകുക. പാട്ടു കേട്ടുകൊണ്ടിരിക്കേ പാട്ടില്‍നിന്നും വഴുതി അകതാരിലേക്ക് തിരിയുന്ന ശ്രോതാവിനെപ്പോലെ നാം ഈ വാക്കിനെയും വിവരണങ്ങളെയുംവിട്ട് ആ സൗമ്യതയിലേക്ക് സ്വാഭാവികമായി തിരിയുകതന്നെ ചെയ്യും. അവിടെയാണ് നാം സൂഫീഹൃദയത്തെ തൊട്ടറിയുക.

അതെ. ഇതൊരു യാത്ര മാത്രമാണ്. ലക്ഷ്യത്തിലേക്ക് നടക്കാനുള്ള ഒരു തയ്യാറെടുപ്പുമാത്രം. ‘വഴിതന്നെയാണ് ലക്ഷ്യം’ എന്നറിയുന്ന മഹാമൗനത്തിലേക്ക് ഒരു തീർത്ഥാടനം.

ഷൗക്കത്ത്