Friday, July 1, 2022

പബ്ജി ഒരു ചെറിയ കളിയല്ല ! : പണം സ്വരൂപിച്ച് വിദ്യാർത്ഥികൾ

“നാടിനും വീടിനും ഉപകാരല്ലാണ്ട് ഏത് സമയോം ങ്ങനെ ഫോണും തോണ്ടി നടന്നോ” ഈ കൊറോണ കാലത്ത് വീട്ടിലിരിക്കുന്ന മിക്ക കുട്ടികളും കേൾക്കാനിടയുള്ള ശകാരമാണിത്…. എന്നാൽ ഫോണിൽ തോണ്ടിയാലും ചിലതൊക്കെ നാടിന്റെ നന്മയ്ക്കായ് ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് മടപ്പള്ളി സ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. കോവിഡിനെ ഒന്നായ് അതിജീവിക്കാൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള മാതൃകാപരമായ സഹായ പ്രവാഹങ്ങളും യുവജന പ്രസ്ഥാനങ്ങളുടെ ബിരിയാണി ചലഞ്ചുകളും റീസൈക്കിൾ ക്യാമ്പയിനുകളും ധനസമാഹരണവുമൊക്കെ നമ്മൾ നിരന്തരം കണ്ടുകൊണ്ടിരിക്കുകയാണ്, ഈ പ്രചോദനമുൾക്കൊണ്ട് കൂട്ടത്തിലെ ഒരു മിടുക്കന് തോന്നിയ ആശയമായിരുന്നു PUBG – ടൂർണ്ണമെൻറ് ഇത് മറ്റുള്ള കുട്ടികൾ ഏറ്റെടുക്കുകയുമാണുണ്ടായത്. തുടർന്ന് “Battle Against Covid 19” എന്ന പേരിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് 10 ദിവസങ്ങളിലായ് നടത്തിയ ഓൺലൈൻ ടൂർണമെന്റ് ന്റെ ഭാഗമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അവർ സംഭാവന നൽകി.’അണ്ണാറക്കണ്ണനും തന്നാലായത്’ എന്ന പോലെ ഓൺലൈൻ ഗെയിമുകളെ ശെരിയായ രീതിയിൽ ഉപയോഗപ്പെടുത്തി തങ്ങളാൽ കഴിയുന്ന സഹായം നാടിന്റെ നന്മയ്ക്കായി സ്വരൂപിച്ച് ഇവർ സമൂഹത്തിന് മാതൃകയായിരിക്കുകയാണ്.

pubg
ഒഞ്ചിയം പഞ്ചായത്ത്‌ ഒൻപതാം വാർഡ് മെമ്പർ വിജയേട്ടന് സമാഹരിച്ച തുക കൈമാറുന്നു.
spot_img

Related Articles

കുട്ടികൾക്കായി കാലാവസ്ഥാ വ്യതിയാന അസംബ്ലി

കേരള നിയമസഭയും, അന്താരാഷ്ട്ര സംഘടനയായ യൂനിസെഫും ചേർന്ന് കാലാവസ്ഥാ വ്യതിയാന അസംബ്ലി സംഘടിപ്പിക്കുന്നു. ജൂൺ ആറിന്, നിയമസഭാ മന്ദിരത്തിൽ നടക്കുന്ന അസംബ്ലിയിൽ, യുവജനങ്ങൾക്കും കുട്ടികൾക്കും പങ്കെടുക്കാം. "നാമ്പ്" എന്ന പേരിലാണ് ഈ സവിശേഷ...

മേലൂർ വാസുദേവന്റെ “കാട് വിളിച്ചപ്പോൾ” പ്രകാശനം ഇന്ന്

മേലൂർ വാസുദേവന്റെ "കാട് വിളിച്ചപ്പോൾ" എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് (ജനുവരി 4 ചൊവ്വാഴ്ച) നടക്കുന്നു. 5 മണിക്ക് കൊയിലാണ്ടി ഇ. എം. എസ് സ്മാരക നഗരസഭാ ടൗൺഹാളിൽ നടക്കുന്ന യോഗത്തിൽ അഡ്വ....

ആനി ഫ്രാൻസിസ് മികച്ച നാടകം ചാക്കോ ഡി. അന്തിക്കാടിനു എൽഎൻവി രചനാ പുരസ്‌കാരം

കോഴിക്കോട്: മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ സംഘടിപ്പിച്ച പ്രഥമ ഡി. പാണി മാസ്റ്റർ അനുസ്മരണ എൽഎൻവി അന്തർദേശീയ ബാലനാടകരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പ്രൊഫ. പി. ഗംഗാധരൻ...
spot_img

Latest Articles