പുന്നശേരി കാഞ്ചന അന്തരിച്ചു

2017ലെ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ പുന്നശേരി കാഞ്ചന അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗത്തെ തുടർന്നായിരുന്നു മരണം. മലയാള സിനിമയില്‍ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ പുന്നശേരി കാഞ്ചന പിന്നീട് നീണ്ട 45 വര്‍ഷത്തേക്ക് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരിന്നു. എന്നാൽ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് നേടികൊണ്ടായിരുന്നു കാഞ്ചനയുടെ തിരിച്ച് വരവ്. പട്ടണക്കാട് സ്വദേശിയായ കാഞ്ചന നാടകവേദിയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.

ഒരു ഓലപ്പീപ്പി, ക്രോസ്‌റോഡ്, കെയര്‍ ഓഫ് സൈറാ ബാനു, ഓള്, കമ്മാര സംഭവം, വിജയ് സൂപ്പറും പൗര്‍ണമിയും എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ കാഞ്ചന അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *