പുസ്തകപ്പയറ്റ് സംഘടിപ്പിക്കുന്നു

കോഴിക്കോട്: കോട്ടേമ്പ്രം തൂണേരി വെസ്റ്റിലെ റിഥം ക്രിയേറ്റീവ് യൂത്തിന്റെ നേതൃത്വത്തില്‍ ലൈബ്രറി ഒരുങ്ങുന്നതിന്റെ ഭാഗമായി പുസ്തകപ്പയറ്റ് സംഘടിപ്പിക്കുന്നു. നവംബര്‍ 10ന് വെകിട്ട് മൂന്ന് മണി മുതല്‍ എട്ട് മണിവരെയാണ് പരിപാടി നടക്കുന്നത്. പുസ്തകപ്പയറ്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ തങ്ങളുടെ കൈവശമുള്ള പഴയതും പുതിയതുമായ പുസ്തകങ്ങള്‍ സംഘാടകരെ ഏല്‍പ്പിക്കുക. നേരിട്ട് പുസ്തകങ്ങള്‍ എത്തിക്കാന്‍ കഴിയാത്തവര്‍ക്ക് ഓണ്‍ലൈനായും കൈമാറാം.

പുസ്തകങ്ങള്‍ അയക്കേണ്ട വിലാസം:
സെക്രട്ടറി, റിഥം ക്രിയേറ്റീവ് യൂത്ത്
തൂണേരി വെസ്റ്റ്, കോട്ടേമ്പ്രം
പി.ഒ തൂണേരി, നാദാപുരം
വടകര, കോഴിക്കോട്
673505

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9946156428

Leave a Reply

Your email address will not be published. Required fields are marked *