Homeവായനപി വി സിന്ധുവിന്റെ ജീവിതവും സിനിമയാകുന്നു

പി വി സിന്ധുവിന്റെ ജീവിതവും സിനിമയാകുന്നു

Published on

spot_imgspot_img

പി വി സിന്ധുവിന്റെ ജീവിതവും സിനിമയാകുന്നു. സിന്ധു ബാഡ്മിന്റൻ ലോക കിരീടം സ്വന്തമാക്കിയതിനു മുന്നേതന്നെ ഇതിനായുള്ള തയ്യാറെടുപ്പ് ആരംഭിച്ചിരുന്നു. നടനും നിർമാതാവുമായ സോനു സൂധാണ് സിന്ധുവിനെക്കുറിച്ചുള്ള സിനിമയുടെ അവകാശം സ്വന്തമാക്കിയത്.

2016ൽ സിന്ധുവിന്റെ ഒളിമ്പിക് മെഡൽനേട്ടത്തെ തുടർന്നായിരുന്നു ആദ്യ പ്രഖ്യാപനമുണ്ടായത്. തിരക്കഥ അവസാനഘട്ടത്തിലാണെന്നും അടുത്തവർഷം ചിത്രീകരണം ആരംഭിക്കാനാകുമെന്നും സോനു സൂധ് പറയുന്നു. അഭിനേതാക്കളെ തെരഞ്ഞെടുക്കലാണ് ഏറ്റവും വലിയ വെല്ലുവിളി. സിന്ധുവിനെ അവതരിപ്പിക്കാൻ ബാഡ്മിന്റൻ താരംകൂടിയായ ദീപിക പദുകോണിനെ സമീപിക്കാൻ ഒരുങ്ങുകാണ് സോനു സൂധ്. തിരക്കഥ പൂർത്തിയായാൽമാത്രമേ അഭിനേതാക്കളുടെ കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകൂ.

സിന്ധുവിന്റെ പരിശീലകൻ പുല്ലേല ഗോപിചന്ദായി സോനു സൂധ് എത്തും. ഝാൻസി റായിയുടെ ജീവിതം പറഞ്ഞ മണികർണികയുടെ തിരക്കഥ പങ്കാളിയായ ഹിമാൻഷു അടക്കമുള്ളവരാണ് സിന്ധുവിനെക്കുറിച്ചുള്ള സിനിമയുടെ തിരക്കഥയ്‌ക്കു പിന്നിൽ. സിന്ധുവിന്റെ കോച്ചായ ഗോപി ചന്ദിനെക്കുറിച്ചുള്ള സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

സൈന നെഹ്‌വാളിന്റെ ജീവചരിത്രസിനിമ ചിത്രീകരണ ഘട്ടത്തിലാണ്. അമോൽ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രദ്ധകപൂറാണ് സൈനയെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ ജീവിതം സിനിമയാക്കാനുള്ള ചർച്ചയും സജീവാണ്. റോണി സ്‌ക്രൂവാലയാണ് ചിത്രം
ഒരുക്കുന്നത്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this