HomeTHE ARTERIASEQUEL 50 FEEDBACK ISSUEവീണ്ടെടുപ്പിലൂടെയുള്ള ചരിത്ര നിർമ്മിതി

വീണ്ടെടുപ്പിലൂടെയുള്ള ചരിത്ര നിർമ്മിതി

Published on

spot_imgspot_img

രാംദാസ് കടവല്ലൂർ
സംവിധായകൻ

സ്വതന്ത്ര മാധ്യമങ്ങളെ കൂടാതെ പൂർണ ജനാധിപത്യം കൈവരിക്കുക സാധ്യമല്ലെന്ന പ്രശസ്തമായ വാചകം പറഞ്ഞത് അമേരിക്കൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിയും ബിൽ ക്ളിൻറൻ്റെ രാഷ്ട്രീയ ഉപദേഷ്ടാവുമായിരുന്ന വാറൻ ക്രിസ്റ്റഫർ ആണ് എന്നത് ചരിത്രത്തിലെ വലിയൊരു വൈരുധ്യമാണ്. അമേരിക്കയുടെ ഇറാഖ് അധിനിവേശം മുതൽ, സോവിയറ്റ് ചേരിക്കെതിരായി നാറ്റോ സഖ്യത്തെ വിപുലപ്പെടുത്തിയതു വരെയുള്ള നയതന്ത്ര തീരുമാനങ്ങളിൽ നിർണായകമായി ഇടപെട്ട, അമേരിക്കൻ വലതു പക്ഷ ചേരിയെ ലോകസമാധാനത്തിൻ്റെ വക്താക്കളായി അവതരിപ്പിച്ച് ലോകത്തിൻ്റെ പല ഭാഗങ്ങളെയും സംഘർഷങ്ങളിലാഴ്ത്തിയ, നിരവധി യുദ്ധക്കുറ്റങ്ങളിലേക്ക് അമേരിക്കയെ കൊണ്ടു ചെന്നെത്തിച്ചതിന് കാരണക്കാരനായ ഒരാളു കൂടിയാണ് വാറൻ ക്രിസ്റ്റഫർ എന്നതു കൊണ്ടാണ് ആ വാചകം ചരിത്രത്തിലെ വലിയ വൈരുധ്യങ്ങളിലൊന്നായി അനുഭവപ്പെടുന്നത്.

ഇത്തരത്തിലുള്ള വൈരുധ്യങ്ങളും തമാശകളും ചേർന്നതു കൂടിയാണല്ലോ ചരിത്രം. ലോഗരിതം പട്ടികയിൽ തെറ്റുകൾ വരാതിരിക്കാൻ വേണ്ടി എന്തു ചെയ്യാം എന്ന ആലോചനയിൽ നിന്നാണത്രെ, കമ്പ്യൂട്ടറിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന, പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചാൾസ് ബാബേജ് എന്ന മാത്തമാറ്റീഷ്യൻ, ഡിഫറൻസ് എൻജിൻ എന്ന ലോകത്തിലെ ആദ്യത്തെ ‘ചിന്തിക്കുന്ന യന്ത്ര’ത്തിന് രൂപം കൊടുത്തത്. നൂറ്റമ്പതു വർഷങ്ങൾക്കിപ്പുറം, ഡിജിറ്റൽ അൽഗരിതങ്ങൾ നിയന്ത്രിക്കുന്ന ഒരു സമൂഹമായി മനുഷ്യർ പരിവർത്തനപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മാധ്യമങ്ങളെ നിയന്ത്രിക്കുന്നവരുടെ കയ്യിലാണ് സമൂഹം എന്ന നോം ചോംസ്കിയുടെ വാചകം എല്ലാ കാലത്തും പ്രസക്തമാകുന്നത് അങ്ങനെയാണ്. ലോകത്ത് അത് മനസിലാക്കിയ ഒരാൾ ഹിറ്റ്ലറായിരുന്നു. അതു കൊണ്ടാണ്, അയാൾ ഗീബൽസിനെ മുൻനിർത്തി നുണപ്രചരണത്തിനായി ഒരു പ്രൊപ്പഗാണ്ട മിനിസ്ട്രിക്ക് തന്നെ രൂപം കൊടുത്തത്. മാധ്യമങ്ങളിലൂടെയുള്ള മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ മാസ് ഹിസ്റ്റീരിയയിലേക്ക് ഒരു വലിയ ജനസമൂഹത്തെ കൊണ്ടു ചെന്നെത്തിച്ച് എങ്ങനെ തുടർച്ചയായി ഭരണം കയ്യാളാം എന്നതിൻ്റെ അവസാനത്തെ ഉദാഹരണം നരേന്ദ്രമോദിയാണ്. മുഖ്യധാര മാധ്യമങ്ങൾക്കൊപ്പം, സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളെ കൂടി പ്രൊപ്പഗാണ്ട പ്രചരണങ്ങൾക്കും വിദ്വേഷപ്രചാരണങ്ങൾക്കും വേണ്ടി വ്യാപകമായി ഉപയോഗപ്പെടുത്തിയാണ് സംഘ് പരിവാർ ഭരണകൂടം ഇന്ത്യയിൽ അധികാരത്തെ ഉറപ്പിച്ചു നിർത്തുന്നത് എന്നു കൂടി കാണണം. വാട്സാപ്പ് യൂണിവേഴ്സിറ്റി എന്നൊരു പ്രയോഗം പോലും രൂപപ്പെടുന്നത് അങ്ങനെയാണല്ലോ..

വാട്സാപ്പ് യൂണിവേഴ്സിറ്റികളും കേശവമ്മാവൻമാരും കുലസ്ത്രീകളുമെല്ലാം നിറയുന്ന, അസത്യങ്ങളും അർധസത്യങ്ങളും പെരുംനുണകളും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന, വലതു പക്ഷ മൂലധന ശക്തികൾ നിയന്ത്രിക്കുന്ന ഡിജിറ്റൽ നവമാധ്യമ പ്ളാറ്റ്ഫോമുകളുകളുടെ അതേ സ്പെയ്സ് തന്നെയാണ് ആർട്ടേരിയ പോലുള്ള സ്വതന്ത്ര ഡിജിറ്റൽ മാധ്യമങ്ങളെയും നിലനിർത്തുന്നത് എന്നതും ഇതുപോലൊരു വൈരുധ്യമാണ്. അറിവിൻ്റെ ആധിപത്യം ആ അറിവിനെ നിലനിർത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന മൂലധനത്തിന് എങ്ങനെ അവകാശപ്പെടാൻ കഴിയും എന്ന അടിസ്ഥാനപരമായ ചോദ്യം വിവരവിപ്ളവത്തിൻ്റെ എല്ലാ ഘട്ടത്തിലും മനുഷ്യരാശി സ്വയം ചോദിച്ചിട്ടുണ്ട്. മൂലധനവും ആ മൂലധനം നിർമ്മിച്ചു കൊടുക്കുന്ന അധികാരവും ഏതൊരറിവിനെയും കയ്യടക്കി വക്കാനും തങ്ങൾക്കു വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താനും പരുവപ്പെടുത്താനും എല്ലാ കാലത്തും ശ്രമിച്ചു പോന്നിട്ടുണ്ട്. അവരെ കൈ ചൂണ്ടി താഴെയിറക്കിയ മനുഷ്യരാണ്, അധികാരം കയ്യടക്കി വച്ച, ഒളിപ്പിച്ചു വച്ച, പൂഴ്ത്തി വച്ച, തമസ്കരിച്ച അറിവുകളെ എല്ലാ കാലത്തും വിമോചിപ്പിച്ചെടുത്ത്, മുഴുവൻ മനുഷ്യസമൂഹത്തിനും വേണ്ടി തുറന്നു കൊടുത്തിട്ടുള്ളത്.

ആ അർത്ഥത്തിൽ, ആർട്ടേരിയ നടത്തുന്നത് ഒരു ചരിത്ര നിർമ്മിതിയാണ് എന്നു തന്നെ വായിക്കാനാണ് ഞാൻ താത്പര്യപ്പെടുന്നത്. തമസ്കരിക്കപ്പെടുകയോ പൂഴ്ത്തിവക്കപ്പെടുകയോ ചെയ്തവയുടെ വീണ്ടെടുപ്പാണ് ആർട്ടേരിയയുടെ ഓരോ ലക്കങ്ങളും എന്നു തന്നെ പറയേണ്ടി വരും. ദളിത്, ഗോത്ര വൈജ്ഞാനിക, സാഹിത്യ മണ്ഡലങ്ങളിലെ എത്രയോ വൈവിധ്യങ്ങളെ ആർട്ടേരിയ വായനാസമൂഹത്തിന് പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട് എന്നത് പ്രത്യേകം പറയേണ്ടതുണ്ട് എന്നു തോന്നുന്നു.

രാജ്യാന്തര തലത്തിലും കേരളത്തിലും നിരവധി വേദികളിൽ പ്രദർശിപ്പിക്കപ്പെടുകയും ഒട്ടനവധി പുരസ്കാരങ്ങൾ നേടുകയും ചെയ്ത , ‘മണ്ണ്’ എന്ന ഞാൻ ചെയ്ത ഡോക്യുമെൻററി സിനിമയെ, ഉമേഷ് വള്ളിക്കുന്നുമായുള്ള അഭിമുഖത്തിലൂടെ, ഏറ്റവും വിശദമായി പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കൊടുത്ത പ്രസിദ്ധീകരണം ആർട്ടേരിയയാണ് എന്നതും സ്നേഹപൂർവം ഓർക്കുന്നു. രാജ്യാന്തര പുരസ്കാരങ്ങളുടെ വാർത്ത കൊടുക്കാൻ പോലും മുഖ്യധാര മാധ്യമങ്ങൾ തയ്യാറാവാതിരുന്ന ഒരു സമയത്താണ്, രണ്ടു ലക്കങ്ങളിലായി സുദീർഘമായ ഒരഭിമുഖം ആർട്ടേരിയ പ്രസിദ്ധീകരിച്ചത് എന്നതു തന്നെ ആ പ്രസിദ്ധീകരണം കൈക്കൊള്ളുന്ന ധീരമായ നിലപാടിൻ്റെ പ്രഖ്യാപനം കൂടിയാണ്.

ഡിജിറ്റൽ മാധ്യമ രംഗത്ത് ഉറച്ച നിലപാടുകളുമായി മുന്നോട്ടു പോകാൻ ആർട്ടേരിയക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. ഈ പ്രസിദ്ധീകരണത്തിൻ്റെ പിന്നണിയിലുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു.

ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.


ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

spot_img

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...