Homeലേഖനങ്ങൾവഴിയോര കച്ചവടം....? അവര്‍ക്കും ജീവിക്കേണ്ടതുണ്ട്.

വഴിയോര കച്ചവടം….? അവര്‍ക്കും ജീവിക്കേണ്ടതുണ്ട്.

Published on

spot_imgspot_img

രമേശ് പെരുമ്പിലാവ്‌

തിരുവനന്തപുരം നഗരത്തിന്റെ മുഖഛായ മാറ്റാൻ പോകുന്ന മാൾ വരുന്നു എന്നത് കണ്ടു, നല്ലത്. വികസനങ്ങൾ ഒരു പരിധി വരെ നല്ലത് തന്നെയാണ്, ആ കൂട്ടത്തിൽ ഒരു ചെറിയ സംഭവകഥ പങ്കു വെച്ചോട്ടെ …
ഓഫറുകളും പത്ര പരസ്യവും കണ്ടു വലിയ വലിയ മാളുകളിലേക്കു പോകുന്നവരോടാണ് ഈ കഥ പറയുന്നത്..

തിരക്കിട്ട നഗര വീഥിയിലൂടെ എന്തിനോ വേണ്ടി പരക്കംപായുന്ന ആളുകൾ … 
ആർക്കും ഒന്നിനും സമയമില്ല …
ഈ നെട്ടോട്ടം എവിടെച്ചെന്ന വസാനിക്കുമെന്ന ആശങ്കയിലായിരുന്നു ഞാൻ … 
കാരണം ഞാനും അവരിലൊരാളാണല്ലോ …

ഹൈപ്പർമാർട്ട് ലക്ഷ്യമാക്കിയായിരുന്നു എന്റെ അന്നത്തെ ആ നടത്തം … 
കുറച്ച് പച്ചക്കറികൾ വാങ്ങിക്കണം അതാണ് ആ പാച്ചിലിന്റെ ഉദ്ദേശ്യം …
തിരക്കിട്ടു പായുന്നതിനിടയിൽ റോഡിന്റെ ഒരു വശത്ത് വഴിയോരക്കച്ചവടക്കാർ തമ്പടിച്ചിട്ടുണ്ട്.

പലരും ആളുകളെ അമറിവിളിക്കുന്നുണ്ടെങ്കിലും ആർക്കാണതിനൊക്കെ സമയം …
ആളുകളെ അവരുടെ കച്ചവടത്തിലേക്ക് ആകർഷിക്കാനായി പലനമ്പറുകളും ഇറക്കുന്നുണ്ട് …
ചിലതൊക്കെ കേട്ടാൽ നമുക്ക് ചിരി വരുമെങ്കിലും വയറ്റിപ്പിഴപ്പല്ലേ എന്നു കരുതുമ്പോൾ സഹതാപം തോന്നും.

അങ്ങനെ നടക്കുമ്പോഴാണ് അയാളുടെ ആ സംസാരം ഞാൻ ശ്രദ്ധിക്കാനിടയായത് …
” സാർ … എന്റെ പക്കൽ നിന്നും സാധനം വാങ്ങിക്കുന്നവർക്ക് സൂപ്പർമാർക്കറ്റുകളിൽ നിന്ന് വാങ്ങിക്കുന്നതിനേക്കാൾ അഞ്ച് നേട്ടങ്ങൾ ആണ് ലഭിക്കുക.
എന്താണ് ആ നേട്ടങ്ങൾ എന്നറിയണ്ടേ ? “

പതിവിൽ നിന്നും വ്യത്യസ്ഥമായ ആ വാചകമടി ആരുടേതെന്നറിയാൻ ഞാൻ പിന്തിരിഞ്ഞു നോക്കി …
കൈലിമുണ്ടെടുത്ത് ഒരു തോർത്തും അരയിൽ ചുറ്റിയാണ് മൂപ്പരുടെ നിൽപ്പ് … 
ആരേയും ആകർഷിക്കത്തക്ക എന്തോ ഒന്ന് അയാളിലുണ്ടെന്ന് എനിക്ക് തോന്നി …
തൊട്ടടത്ത് ഒരു കസേരയിലായി ഒരു കുട്ടിയുമിരിപ്പുണ്ട്, അവനാണ് കാഷ്യർ.

പച്ചക്കറിയാണ് അയാൾ വിപണനം നടത്തിയിരുന്നത് … 
എനിക്കാവശ്യമുളള സാധനങ്ങളെല്ലാം അയാളുടെ പക്കലുണ്ട് താനും …

” എന്താണ് നിങ്ങൾ പറഞ്ഞ അഞ്ച് നേട്ടങ്ങൾ. കേൾക്കട്ടെ ? ” എന്റെ ആകാംഷക്ക് മറുപടിയെന്നോണം അയാൾ പറഞ്ഞു തുടങ്ങി …

” സാർ എന്റെ കയ്യിൽ നിന്ന് വാങ്ങിക്കുന്ന ഒരു സാധനത്തിനും നിങ്ങൾക്ക് ജി.എസ്.ടി അടക്കേണ്ടതില്ല … 
അതാണ് ആദ്യത്തെ നേട്ടം … 
നൂറുരൂപയുടെ സാധനത്തിന് സാറിന് 5 രൂപ ലാഭം.” ശരിയെന്നർത്ഥത്തിൽ തലകുലുക്കിയിട്ട് രണ്ടാമത്തെ നേട്ടം എന്താണ് എന്ന് ഞാനാരാഞ്ഞു …

” സാർ വാങ്ങിക്കുന്ന സാധനങ്ങൾ ഇട്ടു കൊണ്ട് പോകുവാൻ ഞങ്ങൾ കൊടുക്കുന്ന കവർ തികച്ചും ഫ്രീ ആണ്, സാറിന് അഞ്ച് രൂപ ലാഭം ” അപ്പോഴാണ് അയാൾ പറഞ്ഞതിലെ യാഥാര്ത്ഥ്യം എനിക്ക് ശരിക്കും മനസ്സിലായത്. ശരിയല്ലേ നമ്മളെന്തിനാ ഇത്രയും വിലകൊടുത്ത് വാങ്ങുന്ന സാധനങ്ങളുടെ കവർ വാങ്ങാൻ അഞ്ചു രൂപ കൊടുക്കുന്നത് ?

ഏതു വലിയ ബസാറില് നിന്നും, സൂപ്പർമാർക്കറ്റുകളിലും പതിനായിരക്കണക്കിന് രൂപയ്ക്ക് സാധനം വാങ്ങിയാൽ പോലും ഇതൊക്കെ അവിടുന്ന് വീട്ടിലേക്ക് കൊണ്ട് പോവാനുള്ള കാരി ബാഗുകൾ വില കൊടുത്തു വാങ്ങണം. അതും അവരുടെ പരസ്യമുള്ള പ്ളാസ്റ്റിക് ക്യാരി ബാഗുകൾ. പ്രതികരിക്കാനാളില്ലാത്തത് കൊണ്ടു മാത്രം തുടർന്നു കൊണ്ടിരിക്കുന്ന അനീതി …

എനിക്ക് കൗതുകമായി … 
മൂന്നാമത്തെ നേട്ടത്തിനായി ഞാൻ ആകാംക്ഷയോടെ കാതോർത്തു …

” സാർ സൂപ്പർ മാർക്കറ്റുകളിൽ സാറിന് അവർ പറയുന്ന വിലകൊടുത്തു സാധനങ്ങൾ വാങ്ങേണ്ടി വരും. ഞങ്ങളോട് സാറിന് വിലപേശാം. നൂറുരൂപയുടെ സാധനം എൺപത് രൂപയ്ക്ക് ചോദിച്ചാലും നിങ്ങൾക്ക് കിട്ടും … കാരണം ഞങ്ങൾക്കിത് വയറ്റിപ്പിഴപ്പാണ്. സാറിന് ലാഭം 20 “
ഞാൻ കവിളത്ത് കൈവച്ചിരുന്നു.
ശരിയല്ലേ അയാള് പറയുന്നത് ?.

” സാർ ഞാനിതെല്ലാം വീട്ടിൽ കൃഷിചെയ്യുന്നതാണ് … അത് കൊണ്ട് സാറിന് വിഷഭയമില്ലാതെ ധൈര്യമായി കഴിക്കാം. തന്നെയുമല്ല ഫ്രഷുമാണ് … 
അത് കൊണ്ടുളള നാലാമത്തെ നേട്ടം എത്രയോ വലുതാണ് എന്ന് ഞാൻ പറയണ്ടല്ലോ ” എനിക്കതിശയമായി ഈ ഓട്ടപ്പാച്ചലിൽ നമ്മളൊന്നും ശദ്ധിക്കാത്ത ഒരു പ്രധാനപ്പെട്ട വസ്തുതകളാണിതെല്ലാം.

എല്ലാവർക്കും ധൃതിയാണ് … 
എളുപ്പത്തിന് വേണ്ടി സൂപ്പർ മാർക്കറ്റുകളിൽ കയറുന്നു. എന്നിട്ട് സാധനങ്ങളെടുത്ത് ക്യൂവിൽ കാത്തു നിൽക്കാൻ തയ്യാറാണ് നമ്മൾ. അവർ പറയുന്ന പൈസയും കൊടുത്ത് നമ്മൾ ഒന്നും മിണ്ടാതെ പോരും.
തൊണ്ണൂറ്റി ഒൻപത് രൂപ വിലവരുന്ന സാധനത്തിന് ബാക്കി ഒരു രൂപ നമ്മൾ അവർക്ക് ടിപ്പ് പോലെ കൊടുത്തിട്ട് പോരും.

പിന്നെ ഞാൻ മറ്റൊന്നും ചോദിച്ചില്ല അപ്പോൾ തന്നെ ഞാനെനിക്കുവേണ്ട സാധനങ്ങളുടെ ലിസ്റ്റ് അയാൾക്ക് കൈമാറി. എല്ലാം പാക്ക് ചെയ്ത് അയാൾക്ക് പൈസയും കൊടുത്ത് അവിടന്ന് തിരിഞ്ഞു നടക്കാനൊരുങ്ങവേയാണ് ആ കാര്യം ഞാനോർത്തത് …

ഞാനത് അയാളോട് ചോദിച്ചു: ” അപ്പോ എന്താണ് എനിക്കുളള അഞ്ചാമത്തെ നേട്ടം? “

അയാളൊന്നു പുഞ്ചിരിച്ചു. എന്നിട്ട് അയാളുടെ മകനെ ചൂണ്ടിക്കാണിച്ച് പറഞ്ഞു: ” ഇത് എന്റെ മകനാണ് … അവന്റെ വൃക്കകൾ തകരാറിലാണ് … 
അവന്റെ ചികിത്സക്ക് വേണ്ടി ഞാനാരുടേയും മുന്നിൽ കൈനീട്ടിയിട്ടില്ല, സാർ ഇപ്പോൾ ഞങ്ങൾക്ക് നൽകിയ ഈ പണം ഒരു ചാരിറ്റി കൂടെയാണ്. അതിന്റെ പുണ്ണ്യം സാറിന് കിട്ടും അത് തന്നെയാണ് സാറിനുളള അഞ്ചാമത്തെ നേട്ടം.

അയാളെന്നെ വല്ലാത്തൊരു തിരിച്ചറിവിലേക്കാണ് കൂട്ടിക്കൊണ്ട് പോയത്. വഴിയോരങ്ങളിൽ കച്ചവടങ്ങൾ നടത്തുന്ന പലരും ലാഭത്തിന് വേണ്ടിയല്ല കച്ചവടം ചെയ്യുന്നത് …
മറിച്ച് ജീവിക്കാൻ വേണ്ടിയാണ് …
പലർക്കും കാണും ഇതുപോലെ ഓരോ വിഷമങ്ങൾ … 
നമ്മൾ വിചാരിച്ചാല് ഈ രീതിയിലെങ്കിലും അവരെ സഹായിക്കാന് കഴിയില്ലേ. നമുക്ക് നഷ്ടമൊന്നുമില്ലാതെ.

: കഥയ്ക്ക് കടപ്പാടുണ്ട്
: വഴിയോരക്കച്ചടക്കാരോടും കടപ്പാടുണ്ട്

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...