Thursday, June 24, 2021

വടകര ബ്ലോക്ക്‌ പഞ്ചായത്ത് ആർട്ട്‌ ഗാലറി സദു അലിയുരിന്റെ പേരിൽ സമർപ്പിച്ചു

നാല് വർഷം പിന്നീടുന്ന വടകര ബ്ലോക്ക്‌ പഞ്ചായത്ത് ആർട് ഗാലറി ചിത്രകാരൻ സദു അലിയൂരിന്റെ പേരിൽ അറിയപ്പെടും. വെള്ളിയാഴ്ച ചോമ്പാലയിലെ ആർട് ഗാലറിയിൽ നടന്ന പരിപാടിയിൽ വടകര എം പി കെ മുരളീധരൻ സദു അലിയൂരിന്റെ ഛായ ചിത്രം പ്രകാശനം ചെയ്തു കൊണ്ടു സ്മരണയ്ക്കായി സമർപ്പിച്ചു. പ്രസിദ്ധ ചിത്രകാരൻ p. ശരത് ചന്ദ്രൻ രചിച്ച ഛായ ചിത്രമാണ് പ്രകാശനം ചെയ്തത്. വടകര പ്രദേശത്തിന് തന്നെ അഭിമാനമായ ഒന്നാണ് ചോമ്പാലയിലെ ആർട് ഗാലറി, അതിന്റെ അമരക്കാരനായി സദു അലിയൂരിന്റെ പോലേ ഒരു കലാകാരൻ ഉണ്ടായിരുന്നത് കൊണ്ട് തന്നെ അതിന്റെ മാഹത്മ്യം വർധിക്കുന്നുവെന്നും കലാ സാംസ്കാരിക രംഗത്തോട് വടകര ബ്ലോക്ക്‌ പഞ്ചായത്ത് കാണിക്കുന്ന സമീപനം മാതൃകാ പരമാണ് എന്നും കെ മുരളീധരൻ പറഞ്ഞു.

sadhu-aliyur
ചിത്രകാരൻ ശരത്ചന്ദ്രൻ വരച്ച സദു അലിയൂരിന്റെ ഛായാചിത്രം.

വടകര ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കോട്ടയിൽ രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സജയ് കെ. വി, സദു അലിയൂർ അനുസ്മരണ പ്രഭാഷണം നടത്തി. അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ വി പി ജയൻ, ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് ഓഫീസർ രജിത, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പങ്കജാക്ഷി ടീച്ചർ, മഹിജ സദു, വി പി രാഘവൻ, ജഗദീഷ് പാലയാട്ട് എന്നിവർ സംസാരിച്ചു സദു അലിയൂർ ആർട്ട്‌ ഗാലറിയുടെ നേതൃത്വത്തിൽ വരും ദിനങ്ങളിൽ ഓൺലൈൻ ആർട് ഗാലറി ആരംഭിക്കുകകയാണ് കൂടാതെ ഓൺലൈൻ നാഷണൽ പെയിന്റിംഗ് ക്യാമ്പ്, കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം മുതലായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഗാലറി ഭാരവാഹികൾ പറഞ്ഞു.

sadhu-aliyur-art-gallery-k-muraleedharan

Previous articleചെ
Next articleമീൻ മേരി

Related Articles

ഇങ്ങനേയും ഒരു അയ്യപ്പനുണ്ട്…

കേരളത്തെ വിശ്വപ്രസിദ്ധമാക്കിയ ഡോ.എ.അയ്യപ്പന്‍ റാഫി നീലങ്കാവില്‍ കഠിനാദ്ധ്വാനം കൊണ്ടും സ്ഥിരോത്സാഹം കൊണ്ടും നരവംശ ശാസ്ത്രത്തിന്റെ അത്യുന്നതങ്ങളിലേക്ക് ഉയര്‍ന്ന് വിശ്വപൗരനായിത്തീര്‍ന്ന ഒരു മഹാപ്രതിഭ ഡോ.എ. അയ്യപ്പന്‍. അദ്ദേഹം ആരായിരുന്നെന്നറിയാന്‍ അദ്ദേഹം ചുമതല വഹിച്ച എതാനും പദവികള്‍ മാത്രം...

മംഗളാദേവി ക്ഷേത്രം – കാനനഹൃദയത്തിലെ കണ്ണകി

സാംസ്കാരികം വിഷ്ണു വിജയൻ തമിഴ് സാഹിത്യത്തിലെ അഞ്ച് മഹാ കാവ്യങ്ങളില്‍ ഒന്നായ ഇളങ്കോ അടികള്‍ എഴുതിയ ചിലപ്പതികാരത്തിലെ കേന്ദ്ര കഥാപാത്രമായ കണ്ണകിയുമായി ബന്ധപ്പെട്ട 1000 ന് മുകളില്‍ വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ് ഇന്നത്തെ തേക്കടി പെരിയാര്‍...

കലാനിരൂപണ – പരിഭാഷാ പുസ്തകങ്ങള്‍ക്ക് അവാര്‍ഡ്

ചിത്രശില്പ കലകളെ സംബന്ധിച്ച മികച്ച മൗലിക മലയാള ഗ്രന്ഥത്തിനും പരിഭാഷാ ഗ്രന്ഥത്തിനും കേരള ലളിതകലാ അക്കാദമി നല്‍കുന്ന അവാര്‍ഡിന് പരിഗണിക്കുന്നതിന് ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു. ഇരു വിഭാഗത്തിനും 10,000/- രൂപ വീതം ഓരോ അവാര്‍ഡാണ് നല്‍കുന്നത്....

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe

Latest Articles

error: Content is protected !!
WhatsApp chat