Sunday, August 7, 2022

സന്തോഷ് നിസ്വാർത്ഥ – Santhosh Niswartha

സന്തോഷ് നിസ്വാർത്ഥ – Santhosh Niswartha
സംഗീതജ്ഞൻ | കോഴിക്കോട്

കേരളത്തിനകത്തും പുറത്തുമായ് നിരവധി ആരാധകരുള്ള കോഴിക്കോട്ടുകാരനായ സംഗീതജ്ഞൻ. 1968 മെയ് 18 ന് ബാലകൃഷ്ണൻ സുലോചന ദമ്പതികളുടെ മകനായി ജനനം.

പഠനവും വ്യക്തിജീവിതവും

എലത്തൂർ സി എം സി ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഗുരുവായൂരപ്പൻ കോളേജ്, മംഗലാപുരം ബി.എഡ്.കോളേജ്, എന്നിവിടങ്ങളിൽ നിന്നും ഉപരിപഠനം. കോഴിക്കോട് പ്രതാപ്, നളിൻ മുൾജി തുടങ്ങിയ പ്രശസ്ത സംഗീതജ്ഞരിൽ നിന്നും സംഗീതം അഭ്യസിച്ചു. കൂടാതെ ജെഫ്രി ഹെൻറി, ഉദയബാനു, സുനിൽ ഭാസ്ക്കർ എന്നിവരുടെ കീഴിൽ പിയാനോ അധ്യയനം. നിലവിൽ സംഗീതാധ്യാപകനായി പ്രവർത്തിക്കുന്നു. കഴിഞ്ഞ 28 വർഷമായ് സംഗീതരംഗത്ത് ഒട്ടനവധി മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു.

ജീവിത പങ്കാളി: സരിത
മകൻ: അൻമോള്‍
സഹോദരങ്ങൾ: സുരേഷ് ബാബു, ഗിരീഷ്, ഷൈജ, നിഷാദ്.

പ്രധാന സൃഷ്ടികള്‍

ഒ എൻ വി, ഗിരീഷ് പുത്തഞ്ചേരി എന്നിവരുൾപ്പെടെയുള്ളവരുടെ രചനകൾക്ക് സംഗീതം നൽകിയിട്ടുണ്ട് ഇദ്ദേഹം. കൂടാതെ ചിത്ര, യേശുദാസ്, ജയചന്ദ്രൻ എന്നിങ്ങനെ സിനിമാരംഗത്തെ പ്രശസ്ത ഗായകർക്കൊപ്പം നിരവധി വേദികൾ പങ്കിട്ടു.

“ഒന്നു കാണാൻ “, “അഷ്ടനൈവേദ്യം”, “പാഠഭേദം”, “തട്ടിപ്പ് വീരൻ” എന്നിങ്ങനെ നിരവധി പ്രൊജക്ടുകൾക്ക് സംഗീതം നൽകി. SCERT യുടെ ടെക്സ്റ്റ് ബുക്ക് കമ്മറ്റി അംഗമായ് പ്രവർത്തിക്കുകയും അതിൽ തന്നെ 30 ഓളം കവിതകൾക്ക് സംഗീതം നൽകുകയും ചെയ്തു. മൂന്ന് സിനിമകൾക്കും, അഞ്ച് ഗാനങ്ങൾക്കും പശ്ചാത്തല സംഗീതമൊരുക്കിയിട്ടുണ്ട് ഇദ്ദേഹം. നാഷനൽ സർവീസ് സ്കീമിന്റെ, എൻ എസ് എസ് ഗീതത്തിന് സംസ്ഥാന തലത്തിൽ പുതിയ സൗണ്ട് ട്രാക്ക് ഒരുക്കിയത് ഇദ്ദേഹമാണ്. ഗുരുവായൂരപ്പൻ കോളേജ്, നടക്കാവ് ഗേൾസ് സ്കൂൾ എന്നിവയുടെ തീം സോങ്ങ് ഉൾപ്പെടെ നിരവധി വർക്കുകൾ.

സംഗീതപ്രവർത്തനങ്ങളുടെ ഭാഗമായ് യു എ ഇ, ഒമാൻ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.
ഇന്ത്യൻ യൂത്ത് അസോസിയേഷൻ. എം ഡബ്ല്യു. എ, മേള എന്നീ സംഘടനകളിൽ അംഗമായും പ്രവർത്തിക്കുന്നു.

പുരസ്കാരങ്ങൾ

  • സോളിഡാരിറ്റിയുടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം.
  • നരസിംഹ പാർത്ഥസാരഥി ക്ഷേത്ര പുരസ്കാരം.
  • ബെല്ലാരി മലയാളി അസോസിയേഷൻ പുരസ്കാരം.
  • ഡൽഹി കേരള സമാജം പുരസ്കാരം

santhosh-niswartha-athmaonline-2

Santhosh Niswartha

Musician
Kozhikode

Santhosh Niswartha is a musician from Kozhikode, who have many followers in and outside of Kerala. Born to Balakrishnan and Sulochana on May 18, 1968.

Personal life and Education

He went to CMC School Elathur, School for his primary education. Graduated from Zamorin’s Guruvayoorappan College, Kozhikode. He went to Mangalapuram B.Ed College for Teacher Training. Practised Music from famous musicians like Kozhikode Prathap, Nalin Mulji etc. Learned Piano under Jeffry Henry, Udaya Bhanu and Sunil Bhaskar. At present, He works as a Music teacher. He is active in the field for the past 28 years.

Life Partner: Saritha
Son: Almon
Siblings: Suresh Babu, Gireesh, Shaija, Nishad

Major Works

Composed Music to projects like ‘Onnu Kanaan’, ‘Ashta Naivedyam’, ‘Padabhedam’, ‘Thattip Veeran’ etc. Gave Music to the lyrics of legends like ONV, Gireesh Puthanchery etc. Worked with famous personalities like Yesudas, KS Chithra, Jayachandran and more.

Worked as Text Book Committee Member, at SCERT and composed music for more than 30 poems.  He has background music for three films and five songs. He has also created a new soundtrack for National Service Scheme Song. The theme song of Guruvayurappan College and Nadakavu Girls School is his creation.

As part of his musical activities, he visited places like UAE, Oman and Malaysia.  He is a member of organizations like Indian Youth Association,  MWA, Mela etc.

Awards

  • Solidarity Award for Best Background Music
  • Narasimha Parthasarathy Temple Award
  • Bellary Malayalee Association Award
  • Delhi Kerala Samajam Award

Reach Out at:

‘Niswartha’
Elathur (PO)
Kozhikode
PIN: 673303
Mob: 9447337708
E- mail: santhosh.niswartha@gmail.com
Facebook
Gaana

spot_img

Related Articles

രജിതൻ കണ്ടാണശ്ശേരി – Rejithan Kandanassery

രജിതൻ കണ്ടാണശ്ശേരി എഴുത്തുകാരൻ | അധ്യാപകൻ തൃശ്ശൂർ 1972 ഫെബ്രുവരി ഇരുപത്തഞ്ചിന്, കെ.എസ് അപ്പുവിന്റെയും തങ്കയുടെയും മകനായാണ് രജിതൻ കണ്ടാണശ്ശേരിയുടെ ജനനം. കണ്ടാണശ്ശേരി എക്സൽസിയർ സ്കൂളിലും, മറ്റം സെന്റ് ഫ്രാൻസിസ് ബോയ്സ് ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നേടിയ...

Anju Punnath

Anju Punnath Artist, Painter Karad Paramba | Malappuram Born in Malappuram, Anju Punnath is one of the leading ladies in the field of painting. Though her tenure...

ഷൈജു ബിരിക്കുളം (കാസർകോഡ് )

അധ്യാപകൻ | നാടൻകലാ പ്രവർത്തകൻ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം.കാസർകോഡ് ജില്ലയിലെ നാട്ടക്കൽ LP സ്കൂളിൽ അധ്യാപകനാണ്. കലാ-കായിക-സാംസ്കാരിക രംഗത്ത് തന്റേതായ ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്.കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാന അധ്യാപക പരിശീലകനാണ്. അഞ്ച്...
spot_img

Latest Articles