കോള് 

Published on

spot_imgspot_img

കഥ

സതിശൻ പനക്കൂൽ

തെയ്യം പാങ്ങായ്റ്റാന്നും, മുടിക്ക് കളറ് പോരാന്നും,  സമയത്ത് തൊടങ്ങിറ്റാന്നെല്ലം കുറ്റം പറയാൻ തെയ്യപ്പറമ്പില്  നൂറ്റെട്ടാള്ണ്ടാവും …! എന്നാലൊ സമയത്തിന് കോള് കൊട്ത്തിറ്റ് ഇവര പറഞ്ഞ് വിടാൻ ഒരാളുണ്ടാവൂല!

രണ്ട് നാളിൽ നീണ്ടു നിന്ന തെയ്യം കെട്ട് അഘോഷം കഴിഞ്ഞ ക്ഷിണത്തിലായിരുന്നു താഴെ തറവാട് മുറ്റം ! മഞ്ഞൾ പുരണ്ട തിരിയോലകളും ആലിലകളും എങ്ങും ചിന്നി ചിതറി കിടക്കുന്നു ! ആകാശങ്ങളിൽ ” ഗുണം വരണം പൈതങ്ങളേ …. ” തെയ്യത്തിന്റെ അശരീരി ഇപ്പഴും പ്രതിധ്വനിക്കുന്നു !

പാറ്വമ്മ ആകെ അസ്വസ്ഥയായിരുന്നു …

നേരത്ര ബെയ്തു നാരാണ …. !

മോന്തി ആയില്ലെ … ?

വെളക്ക് താക്ക്ന്നേന് മുന്നെ  കോള് കൊടുത്തിറ്റ്  കലശക്കാരനീം തെയ്യക്കാരനീം  പറഞ്ഞ് വിടറപ്പ …

അങ്ങ് ദൂരം ബെയ്ക്ക് പോണ്ടതല്ലെ  .

ആ പെരുമലയനെല്ലം എത്ര നേരായി കാത്ത്  നിക്ക്ന്ന് …… !

ആ തെയ്യക്കാരനി ചോറ് കൊടുത്ത്വ ?

ഏത് രാവിലെ കോലം കെട്ടിയതാന്ന് തായ്ച്ചെ ബെള്ളം കുടിക്കാണ്ട് എത്ര നേരാന്ന് പ്പ  അരമടീം മുർക്കി കെട്ടീറ്റ് നിക്കണ്ടത്….! എന്തെല്ലം ത്യാഗാന്ന് …!

”പാറ്വമ്മ തെരക്കാക്കല്ല … ,

ഭഗവതീൻ്റീം , പെര്ദേവതേൻ്റീം കോലക്കാരൻ ചോറുണ്ണുന്ന്ണ്ട് , അവരുണ്ടെണീക്കട്ട് … നമ്മളെ സെക്രട്ടറി ബാലാട്ടൻ കുഞ്ഞള വീട്ടിലാക്കാൻ പോയ്റ്റ്ണ്ട് ഓറ് ഇപ്പം എത്തും .. ”

എനീം വെയ്ക്കല്ല നാരാണ … ! ബാക്കിയില്ലെ തെയ്യക്കാർക്ക്  അരീം നെല്ലും വെൾച്ചെണ്ണ്യല്ലം കൊടുത്തൂടെ ?

എന്നാല്വൻ്റെ നാരാണ നീയാ ചെയ്തത്  ശരിയായ്റ്റ …!

പൊൽച്ചക്കില്ലെ ചാമുണ്ടീനോട് കണ്ണ് മിക്കുന്നത് ഞാൻ കണ്ടിനി …! ആ നേരത്ത്  ആക പത്താളാന്ന് തൌവ്വാന്ണ്ടാവല് …! രണ്ടാളും കൂട വന്നാല് അത്രപ്പോര ആയിലേന്ന് വിചാരിച്ചിറ്റാന്ന് തെയ്യക്കാരൻ നിക്ക്ന്ന് …!

satheeshan panakool

” പാറ്വമ്മേ ഏഴ് മണിക്ക് ചാമുണ്ടി മുടി എട്ത്താലെ അട്ത്തെ പെര്ദേവത സമയത്തിന് തൊടങ്ങാനാവൂലു ! എല്ലാറ്റിനും ഒര് അച്ചടക്കം  വളരെ അത്യാവശ്യാണ് …! ഞാൻ സർവ്വീസില്ണ്ടാവുമ്പഴും സമയ ക്രമം എനക് നിർബന്ധാണ്…”

ഇപ്പെല്ലം അമ്പലും തെയ്യൂം  എല്ലൂം നിങ്ങള്  ഉദ്യോഗത്ത്ന്ന് പിരിഞ്ഞവരല്ലെ  നെയന്ത്രിക്ക്‌ന്നത്…! പിരിയുമ്പം കിട്ടിയ ഒരു പാട് പൈത്ത

ബേങ്കിലിട്ടിറ്റ്  മത്താലക്കായ്റ്റ് അമ്പലത്തിലും പിന്ന കൊറച്ചെണ്ണം നാട് നന്നാക്കാനും … ഉദ്വോഗത്തി ലിരിക്കുമ്പം അഞ്ച് പൈശേരെ കൊണം ചെയ്യാത്തോനാന്ന്  … ! ചെറുപ്പത്തിലേ  നടക്കുന്നോനി കിട്ടാത്ത കസേലയാന്ന് പിരിഞ്ഞിറ്റ് നാലാം നാള് ഇവരിക്കെല്ലം കിട്ടല് ….! കഴിവില്ലതോണ്ടെന്നെ ..! പക്ഷെ

ഇല്ലാത്തേറ്റ്ങ്ങളെ  പ്രാരാബ്ദൂം തിരിയണം …!

എത്ര  പച്ചോല വാരി ചുറ്റിക്കെട്ട്യാലും മേലേരീല് വിവുമ്പം പൊള്ളും ..!  അയ്ൻ്റുള്ളില്  മൻച്ചനല്ലെ ….

പ്രാരാബ്ദം എല്ലാരിക്കുല്ലെ നാരാണ..!

…. ഈ പത്തെടങ്ങായി അരീം നെല്ലും കോള് കിട്ടിറ്റ് എത്രപ്പോര ആവല് നാരാണ ?

ചെണ്ടക്കാർക്കും മോത്ത് വരക്കുന്നോനീം  ഭാഗം വെക്കുമ്പൾത്തേക്ക് ഈരണ്ട് എടങ്ങായി തേച്ചുണ്ടാവൂല ഒരാക്ക് ..!

പണ്ടെല്ലം മൂർന്ന കണ്ടത്തില് കതിര് പറക്കാൻ പോയ ലേശം അത് കിട്ടും….! ഇപ്പം അതൂല്ല …!

ഇപ്പെല്ലം തെയ്യൂം മാറി …..

കെട്ടുന്നോനും മാറി …!

പണ്ടെല്ലം തെയ്യക്കാരന് പഥ്യം പ്രധാനാന്ന് ..!

ഒറ്റക്കോലം കെട്ടുന്നോനെല്ലം ഒര് മാസം നെയ് സേവിച്ചിറ്റ് വ്രതം എട്ക്കലാന്ന്…

രാത്രി ഓളൊപ്പരം കൂട കെടക്കൂല …!

നമ്മളെ കോമൻ പണിക്കറെല്ലം ഭഗവതീൻ്റെ ചൂട്ട് മേണിക്കാൻ കൂട്ടാക്കൂല …!

മേലേരീല് തുള്ളല് ഒര് മർളാന്ന് ഓനിയെല്ലം …! അങ്ങെ…ന്നെ    ഉശാറൂണ്ടായ്നി   ..!

ഇന്നെല്ലം മനാരത്തില് വ്രതെട്ക്ക്ന്നെ തെയ്യക്കാറെല്ലം കൊറവെന്നെ ….!

ചെലപ്യ  പൈസക്ക് ബെറിയായ്റ്റ്

അര മടീം കെട്ടീറ്റ്  സ്റ്റേജ്മ്മ വരെ ചാടിക്കേറലായില്ലെ !

പത്യുല്ല വ്രതൂല്ല ….! സ്‌റ്റേജുമ്മ കേറിറ്റ് തെക്കും വടക്കും നാലോട്ടം തുള്ളിറ്റ് …! കൊണം ബരണേന്ന് പറഞ്ഞാ ഓൻ്റെ തെയ്യായി ….!

അത് മാത്രാ ….! പത്രത്തില് കണ്ടിറ്റെ തെയ്യത്തിന് മത്ത് പറ്റീറ്റ് എന്തെല്ലം കോപ്രായാന്ന് കളിച്ച് കൂട്ട്യത് …!

പണ്ടെല്ലം ഭഗവതിൻ്റെ മുടിയെല്ലം എത്ര ഒയരത്തിലാന്ന്ണ്ടാവല് …! മൂന്നാള് പിടിച്ചിറ്റാന്ന് കൊണ്ടരല് …!

മേലോട്ട് നോക്ക്യാല്‌ തല ചുറ്റും … കാറ്റത്ത് കൊലയ്ന്നായ്റ്റ് ബെല്ല്യ മൊള പടങ്ങ്ട്ടിറ്റ് പിടിക്കലാന്ന് …! ഇന്നെല്ലം മൂടീൻ്റെ നീളല്ലം പകുതി ആയില്ലേ …!  നമ്മളെ കറത്തമ്പൂൻ്റെ ഓട്ടോർഷേല് പിടിക്കാനെയില്ലൂ ……

തെയ്യം തൊടങ്ങ്ന്നേനി രണ്ടായ്ച്ച മുന്നേ വണ്ണാമ്മാറും മലയമ്മാറും  വള്ളിക്കൂട്ടീം  കുര്യല്ലം എട്ത്തിറ്റാന്ന് കാട്ടില് ചെക്കിപ്പൂ പറിക്കാൻ പോല് ..!  ഇന്ന് കാടൂല്ല ചെക്കിപ്പൂം ഇല്ല ! പേരിനി നാല് ..പൂ  മുടിക്ക് വെക്കും … ബാക്കിയെല്ലം പ്ലാസ്റ്റിക്കും കടലാസും ചോന്ന തുണിയും ആയില്ലെ ….

നേരം മോന്ത്യായി …

എനി നേരം ബെയ്ക്കല്ല നാരാണാ… നമ്മളെ  ബാലന കാണുന്നേയില്ലല്ല ….!

നീ ഒന്ന് പോൺ വിളിച്ച് നോക്ക്യാൻ …

നാല് വളക്കൂട്ട ചോറ്  വെപ്പ് പൊരേല്

ബാക്ക്യാന്ന് …. !

പേര്  അന്നദാനം…മഹാദാനം …

പിന്ന തമ്പാച്ചീരെ പ്രസാദംന്നെല്ലാന്ന് !

ഏർക്കാണ്ട് വെച്ച് കൂട്ടീറ്റ് ബാക്കി ആയാലൊ …?

കടപ്പൊറത്തെ ദുബായിക്കാരൻ മാപ്ലേൻ്റെ മോളെ നിക്കാഹിൻ്റെ ബിരിയാണി കുയിച്ചിട്ട പോലെ കണ്ണൻ നായരെ കപ്പണക്കുണ്ടില്ട്ട് മൂടും …..!

എന്നിറ്റ് തുമ്പപ്പൂ പോൽത്തെ ചോറ് നായിം  കാക്കേം കൊത്തീറ്റും മാന്തീറ്റും നാട് പറ്റ ത്രാവും …

സാമ്പാറും എലിശ്ശേരീം പച്ചടീം…! എത്ര കൂട്ടാനാന്ന് ബാക്ക്യായത് ….! വെക്കണ്ടാന്ന് പറീന്നില്ല …! ദൂരം ബെയ്ക്കില്ലവരിക്ക് ചോറും രണ്ട് കൂട്ടാനും ആക്കണം …: !

എന്നാലൊ ഇതിപ്പം  കല്ല്യാണസദ്യ പോല്യല്ലെ വെച്ച് കൂട്ടല് …!

തെയ്യത്തിന് ചോറ്ണ്ട്ന്ന്റിഞ്ഞാല് നാട്ടില് ഏടീം ഇല്ലാത്ത ആളാന്ന് …!

എന്നിറ്റും ഇത്രേം ബാക്കി ആവണെങ്കില് എത്ര വെച്ച് കൂട്ടിറ്റ്ണ്ടാവും …! അരിക്കും സാധനത്തിനും എത്രയാന്ന് വെല ! സ്വന്തം കീശേന്ന് പോമ്പെല്ലെ വെലയിണ്ടാവല് …! വെന്ത ചോറ് മണ്ണില്ട്ട് മൂടിയാല് ദൈവം ബ്ടിയും … പിന്ന എരക്കണ്ടി വരും …..!

ഒന്നുല്ലാത്ത ഒര് കുടുംബത്തിന സൂക്കേട് വന്നാല്  സഹായിക്കാൻ അഞ്ച് പൈത്ത കൊടുക്കാത്തോൻ അമ്പലത്തിനും പള്ളിക്കും കൊടുക്കുന്നേന് കൈയ്യും കണക്കൂല്ല …! എന്നാലേലും മൈക്കിലേക്കുട ഓൻ്റെ പേര് അപ്പാപ്ലേ വിളിച്ച് പറീലു …!

എങ്ങന നമ്മളെ നാട് നേര്യാവണ്ടത്  പറ … !

ഏ … നാരാണ ., നീ ഓന വിളിക്ക്ന്ന്ണ്ട …?  എത്ര നേരായി നിക്ക്ന്ന്…..

ഒര് മിനിറ്റ് പാറ്വമ്മേ … ഇതാ കോൾ പോന്ന്ണ്ട് …….!

ൻ്റമ്മക്ക് പാർത്ത കളിയാന്ന് .. കളിക്ക്ന്ന് !

പിരാന്ത് വന്നാല് പാറു വെലിച്ച് ചാടി പോവ്വാട്ന്ന്…. ങാ  …!

പെരുവണ്ണാനും പെരുമലയനും കലശക്കാരെല്ലം നലെടങ്ങായി  അരിക്ക്  ചാക്കും പിടിച്ചിറ്റ് തപസ്സിരിക്കണം …..! നിങ്ങ ബെല്ല്യ കൂലോത്തെ തമ്പുരാമ്മാറെല്ലെ …!

ഏ … തമ്പായി  നീ അളക്കാനാക്ക്യാൻ …… ബേം നോക്ക് ..

” ഞാനെത്ര നേരായി പാറ്വമ്മേ ഈs കാത്തിരിക്ക്ന്ന് ..? രാവിലെ അരക്കയില് ഉപ്പ് മാവും ചായീം കുടിച്ചത് …! തലചുറ്റ്ന്ന് പ്പ….!

ഒര് മൻച്ചൻ വെരണ്ടെ ? …നടു കടയ്ന്ന്……!

(തമ്പായി ദേഷ്യ ഭാവത്തിൽ മുഖം തിരിച്ചു )

ഓ … നിന്നക്കാളും ബെല്ല്യ തൊണ്ടി… ഞാനീട ചന്തി നെലത്ത് കുത്തീറ്റ് ദെവസം രണ്ടായി …!

എന്നാ നീ പോ …. പോയ്റ്റ് വറ്റുമ്പെള്ളം  കുടിക്ക് … കോള് അളക്കാൻ  നമ്മളെ ഭവനീന വിളിക്ക ….

” നിങ്ങെന്ന് പറീന്ന് പാറ്വമ്മേ….? ഭവാനിയേട്ടിക്ക്  വാലാമെല്ലെ …! ഓറെ മോള് കയിഞ്ഞായ്ച്ചയല്ലെ പെറ്റിനി

ഓക്ക് തൊട്ടുട … ”

എന്തെല്ലം പരിഷ്കാരം വന്നു … എന്തെ ഈ വാലായ്മ്മീം പൊലീം നിർത്താഞ്ഞിനി  …എടയോ ഒര്ത്തി പെറ്റാല് ഈട വാലാമ….!  ഇതെല്ലാന്ന് ആദ്യം ഇല്ലാണ്ടാക്കണ്ടത് ….!

അപ്പോഴേക്കും പ്രസിഡൻ്റ് നാരായണൻ്റെ ഫോൺ നിർത്താതെ

മുളുകയായിരുന്നു …

നിൻ്റെ ഫോണെല്ലെ നാരാണ കിശേന്ന് മുട്ട് ന്ന്‌ .. നോക്കറ ആരീന്ന്

പ്രസിഡൻ്റ് നാരാണൻ ഫോണെടുത്തു … അങ്ങേത്തലക്ക് സെക്രട്ടറി ബാലൻ

” ഹലോ നാരാണ എൻ്റെ വണ്ടി പഞ്ചറായി ..! ഇരുട്ടത്ത്  എങ്ങന കുഞ്ഞള  ഒറ്റക്കാക്കല് ! ഇവര ഞാൻ വീട്ടിലാക്കീറ്റ് വരാൻ  വൈകും നിങ്ങളെന്നെ കോളു കൊടുക്കുന്ന കാര്യങ്ങള് മേനേജ് ചെയ് … ”

ഇടിവെട്ടിയവൻ്റെ  കാലിൽ പാമ്പ് കടിച്ച അവസ്ഥയായിരുന്നു പ്രസിഡൻ്റ് നാരായണന് !

( കാര്യം പാറ്വമ്മക്ക് മനസ്സിലായി … )

വാ … വേവിലാതിപ്പെടണ്ട … ഞാമ്പറഞ്ഞ് തെരാ  നീ അളക്കാനാക്ക്യാ മതി …. തെയ്യത്തോട് കണ്ണ് മീക്ക്ന്ന നിനിക്ക് തിരിയണല്ല ഇവരിക്ക് കിട്ട്ന്നെ കോളെത്രാന്ന്…..

തറവാട്ടിൻ്റെ കോലായിയിൽ  തമ്പായി ഇടങ്ങാഴിയിൽ അരിയും നെല്ലും അളക്കുകയാണ് …

തമ്പായി … ആദ്യം കലശക്കാരനി നാപ്പത്തൊന്നര എടങ്ങായി നെല്ലും പിന്ന മൂന്നര എടങ്ങായി അരീം അളക്ക് …!

ഓട്ത്തു … കലശക്കാരൻ കുഞ്ഞമ്പു ? ഇത്ര നേരും ചാക്ക് പിടിച്ചിറ്റീട ഇരിക്ക്ന്ന്ണ്ടായ്നി …! എലിച്ചീന കാണുമ്പം മുൾച്ചീനക്കാണൂലാന്ന് പറഞ്ഞ പോല്യാന്ന് ….!

ഏ….. കുഞ്ഞമ്പു .. ബാ … വന്നിറ്റ് കോള് മേണിച്ചാൻ …..

നിൻ്റെ മുഞ്ചെല്ലാട വെക്ക് … നേരം വൈകിക്കല്ല …. !

അപ്പോഴേക്കും കലശക്കാരൻ ചാക്കുമെടുത്ത് ചിരിച്ച് കൊണ്ട് വന്നു

” ഹ ഹ ഹ …. പാരമ്പര്യായ്റ്റ് കിട്ടിയ മുഞ്ച് ഇല്ലാണ്ട്ക്ക്വ പാറ്വമ്മേ …

തൻ്റെ കോളായ നെല്ലും അരിയും വാങ്ങി കലശക്കാരൻ പടിയിറങ്ങി …

ഇരുട്ടത്ത് പോണ്ട രണ്ട്  ഓലക്കെടി കത്തിച്ച് പിടിച്ചൊ … പൊട്ട ബെയ്യാന്ന് !

പുറകിൽ നിന്ന് പാറ്വമ്മ നീട്ടി പറഞ്ഞു

എനി വണ്ണാത്തിക്ക് മൂന്നര അരി …!

അളന്ന്ട്……

വണ്ണാത്തിക്ക്….  ആയീലെ …?

എനി മൂലപ്പള്ളി കൊല്ലന് ഒന്നേമുക്കാല്  അരി അളക്ക് തമ്പായി…  പിന്ന ഒരുർപ്യ പണൂം കൊട്ക്ക് നാരാണ ….!

” അപ്പൊ വണ്ണാത്തർച്ചിക്ക് നെല്ല് വേണ്ടെ പാറ്വമ്മേ ” … ?

കോള് അളക്കുന്ന തമ്പായി പാറ്വമ്മയോടായി സംശയം ചോദിച്ചു .

നീ പറഞ്ഞത് മാത്രം ചെയ്താ മതി തമ്പായി … എന്ന പഠിപ്പിക്കാൻ നീ വെരണ്ട…! ഐനി നീ എനീം പത്ത് ഇരുപത്തഞ്ച് കൊല്ലം ഇല്ലത്തെ കൊളത്തില്   കുളിക്കണം  …! ഓള് പാറൂന പഠിപ്പിക്കാൻ ബെര്ന്ന് …

ആൾക്കാരുടെ ഇടയിൽ വച്ച് പാറ്വമ്മയുടെ വാക്കുകൾ തമ്പായിക്ക് തീരെ ഇഷ്ടപ്പെട്ടില്ല … ഒന്ന് വായി പൂട്ട് എന്നർത്ഥത്തിൽ അവർ ആഗ്യം കാണിച്ചു …

നീ എന്ന്ണെ പൊട്ടത്തീരെ കെർപ്പം പോലെ കയ്യോണ്ട് കാണിക്ക്ന്ന് ?

വായി തൊർന്ന് പറയറ …. ?

” ശ്ശൊ… ഇല്ലപ്പ … ഞാനൊന്നും പറഞ്ഞിറ്റ … എന്തൊരു തൊണ്ടീപ്പ ഇത് … ”

ങാ … എന്നാല്   മിണ്ടാണ്ട് പണിയെട്ക്ക് ….

കലശക്കാരനീം വണ്ണാത്തനീം

കൊല്ലനീം ആയില്ലെ എനി തെയ്യക്കാറ ബിളിക്ക് നാരാണാ …

അപ്പോഴേക്കും തുണിയും  ചാക്കുമായി അവരും തറവാട്ട് വരാന്തയിലെത്തി  …..

ആദ്യം അഞ്ഞൂറ്റാനി പതിനാലും അഞ്ചും എത്ര ? ങാ … പത്തൊമ്പത് എടങ്ങായി അരീം   ഏഴുർപ്യ പണൂം കൊട്ക്ക്. …!

പിന്ന കാറും മണേലേരെ മൂന്ന് നെല്ലും ഒര് കുറ്റി വെളിച്ചെണ്ണേം ..

അഞ്ഞൂറ്റാനി ആയിലെ … മേണിച്ചവര് മേണിച്ചവര് മാറി നിന്നാൻ …! എരുമപെറ്റ പോലെ ആക്കല്ല ….!

എനി പെരുവണ്ണാൻ വാ …. തമ്പായി ഓനി  പതിനൊന്നെടങ്ങായി അരി അളന്ന് കൊട്ക്ക് … പതിനൊന്നൂർപ്യ പണൂം കൊട്ക്ക് നാരാണ …

കാറും മണേലേരെ നെല്ലൂം എണ്ണേം കൊട്ക്കാൻ മറക്കല്ലെ…..!

പെരുവണ്ണാനും അഞ്ഞൂറ്റാനും ആയീലെ.. എനി കോതോർമ്മന വിളിക്ക് …!

എൻ്റെ ചെക്കൻ സതീശനോടുത്തു നാരാണ…? കൊറെ നേരായല്ല ഓൻ്റെ ഒച്ചീം ഓശീം കേക്കാത്തത് ……

” ആട ഏടെങ്കിലും തെയ്യക്കാരോട് വിശ്യം  പറഞ്ഞോണ്ടിരിക്ക്ന്നുണ്ടാവും”

ഏറെ നേരം കാണാത്തത് കൊണ്ട്  പാറ്വമ്മ മകനെ അന്വോഷിച്ചപ്പോൾ തമ്പായിയാണ് മറുപടി പറഞ്ഞത് ..

ഇങ്ങനത്തെ ഒരു ചെക്കൻ ! തെയ്യം തൊടങ്ങിയേ പിന്ന വീട്ട്ല് കേറീറ്റ !

തെയ്യക്കാരൻ്റോപ്പരം അണിയറേലെന്നെ എപ്പൂം … തെയ്യത്തിന് വണ്ണാരം പിടിക്കലാന്ന് പണി …! എന്നാലേലും തെയ്യം പറീന്നത്

മനാരത്തില് കേക്കാനാവൂലു …! ഒറങ്ങാഞ്ഞിറ്റ് എൻ്റെ കുഞ്ഞീരെ കണ്ണും മീടും എന്തോ ആയിനിപ്പ ….!

” അതെന്നെ പാറ്വമ്മേ തെയ്യത്തിൻ്റെ വായീല് നോക്കിയിരിക്കലെന്നെ ഓനി പണി …! ”

തമ്പായിയുടെ വാക്കുകൾ പാറ്വമ്മക്കിഷ്ടപ്പെട്ടില്ല !

നീ എൻ്റെ ചെക്കന വേണ്ട് പറയണ്ട തമ്പായി … എൻ്റെ ചെക്കൻ തെയ്യത്തിൻ്റെ വായിയേലും നോക്കുന്നില്ലു … ! നിന്നപ്പോലെ നാട്ട്ക്കണ്ടാളെ വായി പറ്റീം നോക്ക്ന്നില്ലല്ല ….?

പാറ്വമ്മയുടെ വാക്കുകൾ അവരെ ഏറെ ദേഷ്യപ്പെടുത്തി … നെല്ലളക്കുന്ന ഇടങ്ങായി അവിടെയിട്ട് അവർ ദേഷ്യത്തോടെ  എഴുന്നേറ്റ് നിന്നു ..

” ഞാൻ എൻ്റെ പുരുവന എല്ലാണ്ട് ഒര്ത്തൻ്റീം മീട്ടത്ത് ഇത് വരെ നോക്കീറ്റ  …. ! അയ്ൻ്റാവിശ്യൂം തമ്പായിക്കില്ല … എനക്ക് വേണ്ട് ന്നെ എൻ്റെ പുരുവൻ തെര്ന്ന്ണ്ട് …! ഈ അറുപത്തഞ്ചാം വയസ്സിലും ഓർക്ക് എൻ്റെ മണം കേട്ടാലേ ഒറക്കം വരൂലു ….!  പിന്നെന്തിന് ഞാൻ പുലിയാട്ന്ന് ?

നാവിന് എല്ലില്ലാന്ന് വിജാരിച്ചിറ്റ് എന്തും പറയാന്നാ … ? അമ്പും തുമ്പും ഇല്ലാണ്ട്  ഇങ്ങന കരിമ്പുലിയാട്ട് പറഞ്ഞാല് തൊണ്ടിയാന്നൊന്നും  ഞാൻ നോക്കൂല … ങാ …

ചുറ്റുമുള്ള കമ്മിറ്റിക്കാറും തെയ്യക്കാറും മറ്റ്  ആൾക്കാരൊക്കെ അത്ഭുതപ്പെട്ടിരിക്കയാണ് … പാറ്വമ്മേം തമ്പായീം വാക്കുകൾ മൂർച്ചിക്കുകയാണ് … രണ്ട് പേരും വിട്ടു കൊടുക്കുന്നില്ല ….

” നിങ്ങള് രണ്ടും മുന്നാളാന്നൊ …!

നീ ഒന്നടങ്ങ് തമ്പായി ….!

പ്രായുല്ലെ ആളല്ലെ ഇങ്ങനെ തർക്കുത്തരം പറയണ ” ?

(ഇടയിൽ പ്രസിഡൻ്റ് നാരാണൻ ഇടപെട്ടു … )

അതല്ല നാരാൺട്ട … ആവിശ്യുല്ലാതെ പുലിയാട്ട് പറഞ്ഞാല് കേട്ടോണ്ടിരിക്കാൻ തമ്പായിക്കാവൂല … നിങ്ങളോള പറഞ്ഞ നിങ്ങള് സയിക്ക്വ ? പറ …

“തമ്പായി നീ ഒന്നടങ്ങ് …! ആ ബാക്കിയില്ലെ കോളുങ്കൂട  അളക്ക് ”  …!

“എനക്കാവൂല നാരാൺട്ട … ഈ തൊണ്ടീരെ വായി പൂട്ടിറ്റെങ്കില് എനക്കാവൂല …. ആരും ഒന്നും പറയാത്തോണ്ടെന്നെ തൊണ്ടി ഇങ്ങന അർമ്മാദിക്ക്ന്ന് ” … !

പാറ്വമ്മ നിശബ്ദയായി ….!

ഇല്ല ഇനി ഞാനൊന്നും മിണ്ട്ന്നില്ല … നീ ആട ഇരിക്ക് തമ്പായി …. നീ എൻ്റെ മോളപ്പോലെയെല്ലെ ?- ഈ തൊണ്ടി എന്നെങ്കിലും പറഞ്ഞാല് ഇങ്ങന പുള്ളിക്കൊർത്തി കളിക്കുമ്പോലെ കളിക്കണ ….?

ഇതൊന്നും കാര്യാക്കണ്ട നാരാണ .. കളിയാട്ടം കയിഞ്ഞാലൊര് കലമ്പ് …! അത് പണ്ട് മുതലേ ഇല്ലതാന്ന് …

നീ കോതോർമ്മന വിളിക്ക് …..

നിനിക്ക് ചെവ്ട്‌ കേക്ക്ന്നില്ലെ നാരാണ ? മൊരോൻ പൈക്ക് കാളകൂട്ടുമ്പോലെ നൂറ്റെട്ടോട്ടം പറയണ … പട്ണിക്കെഞ്ഞ്യല്ലം…!

പെരുവണ്ണാനും അഞ്ഞൂറ്റാനും ആയീലെ.. എനി കോതോർമ്മന വിളിക്ക് …! പൊലര്ന്നെവരെ ഈട കുത്തിരിക്കാൻ കയ്ല …

(കോതോർമ്മൻ ആരി എന്നർത്ഥത്തിൽ നാരായണൻ പാറ്വമ്മയെ നോക്കി …! )

യ്യൊ … എൻ്റെ നാരാണ കോതോർമ്മൻന്നില്ലെ പേരെന്നെ അറിയാത്ത നീയാന്ന് അമ്പലത്തിൻ്റെ പ്രസിരണ്ട് … അതിശ്യം കാര്യം ….!

വെള്ളേം വെള്ളേം കഞ്ഞി മുക്ക്യ കുപ്പായും മുണ്ടും ഉട്ത്തിത്തിറ്റ് തൊക്ക്ള്ള് സഞ്ചീം ഇറ്ക്കീറ്റ് തെക്കാന വടക്കാന നടന്നാ മതി …

(അപ്പോഴേക്കും  ഇത് കേട്ട് നിന്ന മലയൻ പണിക്കറ് കുഞ്ഞിരാമൻ ചിരിച്ച് കൊണ്ട് വന്നു… )

എത്ര നേരായി കുഞ്ഞിരാമ വിളിക്ക്ന്ന്.. ആ മോത്തെ ചായം മായ്ച്ചൂടെ നിനിക്ക് ?

പാതി മായ്ച്ച മുഖത്തെഴുത്തുമായ് കുഞ്ഞിരാമൻ ബീഡിക്കറ പുരണ്ട പല്ല് കാട്ടി ചിരിച്ചു …!

നിൻ്റെ ചെറിയോളെ കുഞ്ഞിക്ക് സുഖുണ്ട … ?

” എൻ്റെ ഊരാമെ … രാത്രി പൊലര്ന്നവരെ കുഞ്ഞി ഒറ്റത്തരം കരച്ചലെന്നെ … പൈച്ചാല് പിന്ന കുഞ്ഞി കരയൂലെ …  അമ്മച്ചീരെ അമ്മിഞ്ഞി കടിച്ച് വെലിക്കും … അശു പോൽത്തോളെ അമ്മിഞ്ഞീന്ന് ഏട്ന്ന് പാല് ബെരണ്ട് …? എൻ്റെ കുഞ്ഞി  ചെയ്ക്കുന്നൊന്നും തോന്ന്ന്നില്ല …! ”

അങ്ങന പറയല്ല കുഞ്ഞിരാമ … പട്ടാങ്കൊടിയൻ കൊട്ത്തെ ആയ്സ്സേലും കുഞ്ഞിക്ക്ണ്ടാവൂലു …

പാറ്വമ്മ അളന്നിട്ട പത്തൊമ്പത്  ഇടങ്ങഴി അരിയും മൂന്ന് നെല്ലും മുക്കാൽ കുറ്റി എണ്ണയും ഒമ്പത് രൂപ പണവും വാങ്ങി മലയൻ കുഞ്ഞിരാമൻ തറവാട്ട് പടിയിറങ്ങി ….

പുറകെ നിന്ന് പാറ്വമ്മ ഉച്ചത്തിൽ പറഞ്ഞു …..

ഇരുട്ടത്ത് പോണ്ട … രണ്ടോലക്കെടി കത്തിച്ച് പിടിച്ചൊ പൊട്ട ബെയ്യാന്ന്..!

( പെട്ടന്നായിരുന്നു അടുക്കള ഭാഗത്ത് നിന്ന് വെടി പൊട്ടുമ്പോലെയുള്ള ഭയങ്കര ശബ്ദവും ശേഷം കൂട്ടക്കരച്ചിലും ഉയർന്നത്  )

” യ്യോ … ൻ്റെ കുഞ്ഞി പോയെ …..!

ൻ്റെ … കക്കാട്ടപ്പ … ! ൻ്റെ കുഞ്ഞിക്കൊന്നും ബെര്ത്തല്ലേ … …!ൻ്റെ കുഞ്ഞിക്ക് ശോക്കടിച്ചൂപ്പാ…. ”

മാധവി നെഞ്ചത്തടിച്ച് ആർത്ത് കരയുകയാണ് ..

(അപ്പോഴാണ് പാറ്വമ്മ അവിടെ എത്തിയത് )

ഒന്ന് കരയാണ്ട്ന്നാൻ മാധവി കുഞ്ഞിക്കൊന്ന്വായ്റ്റ …!

‘ മഞ്ചു   ഏ…മോളെ ലേശം കഞ്ഞീൻ്റള്ളം  കൊട്ത്താൻ കുഞ്ഞിക്ക്  … നിങ്ങളെല്ലൊന്ന് മാറി നിന്നാൻ …, വെല്ലത്തിന്  ഈച്ച പൊതിഞ്ഞ പോലെ കൂടി നിക്കല്ല … ലേശം കാറ്റ് കൊള്ളട്ട് കുഞ്ഞിക്ക് …

” വണ്ടി വിളിക്കോ … എൻ്റെ കുഞ്ഞീന ആരെങ്കിലും ആസ്പത്രീല് കൊണ്ടോവ്പ്പ … ”

( നാരായണി  നെഞ്ചത്തടിച്ച് കരയുകയാണ് )

നീ ഏർക്കാണ്ട് കരഞ്ഞിറ്റ് ശീണാവണ്ട നാരാണി …., കുഞ്ഞിക്കൊന്നുല്ല … കുര്ത്തക്കേട് കളിച്ചിറ്റ് കരണ്ടിൻ്റെ വയറ് പിടിച്ച് ബെലിച്ചാല് ശോക്കടിക്കൂലെ ?

എല്ലാരും പോയാൻ … എനി പണിയെല്ലം നാള എട്ക്ക… ഏതായാലും കരിയടിക്കാൻ എല്ലാരിക്കും നാള വെരണ്ടതല്ലെ ….

” അല്ല പാറ്വമ്മേ എനക്കൊര് സംശ്യം കയിഞ്ഞ കൊല്ലും അയിനപ്പർത്തെ കൊല്ലും കളിയാട്ടം  കയിഞ്ഞിറ്റാവുമ്പം ഒരപകടം ഇണ്ടായ്റ്റെ ? ഇതിപ്പം പതിവായല്ല …! തൊണ്ടച്ഛൻ തെയ്യം ലേശം ദേശ്യത്തില്ണ്ട്ന്ന് പണ്ടേ കണിയാൻ പറഞ്ഞിനി …! എനിയിപ്പം തെയ്യം ചെയ്യിച്ചതാരിക്ക്വ…! ഒര് സ്വർണ്ണ പ്രശ്നം വെച്ച് നോക്കണ്ടി ബെര്വ ? ”

നീ ഒന്ന് മിണ്ടാണ്ട് നിന്നാൻ നാരാണ ..! തെയ്യത്തിനിപ്പം ഇതല്ലെ പണി ! കുഞ്ഞള് കളിക്കുമ്പം കരണ്ടിൻ്റെ വയറ് കേറിപ്പിടിച്ചിറ്റ് ശോക്കടിച്ചേനി സ്വർണ്ണ പ്രശ്നം വെക്കല് …! നിനിക്കൊന്നും ബേറെ പണിയില്ല ! വിവരക്കേട് പറീന്നേനി ഒരതിര് വേണം…!

” അല്ല പാറ്വമ്മേ ഞാൻ പറഞ്ഞൂന്നേയില്ലു … ”

ഈ … പറീന്നതാന്ന് പ്രശ്നം………! ഇത് കേട്ടിറ്റ് നാലാള്   ങാ .. മൂള്യാല്  പിന്ന പിരിവ് തൊടങ്ങലും കണിയാന വിളിക്കലും ആയില്ലെ ! പൊട്ടിച്ച് കളയല്  ലച്ചക്കണക്കിന് ഉർപ്പീം..!         പൈത്ത ഇണ്ടെങ്കില് പാവങ്ങള സഹായിക്ക് , നൂറ് പുണ്യം കിട്ടും ……. നീ കണ്ടിറ്റെ നമ്മളെ മലയൻ കുഞ്ഞിരാമൻ്റെ കുഞ്ഞീന ? ഗതിയില്ലാഞ്ഞിറ്റാന്ന് അയിന ഒരു മനാരുല്ലെ ഡോട്ടറ കാണിക്കാൻ പറ്റാത്തത് … ! അത് പോൽത്തെ എത്ര ആള്ണ്ട് …! ഈൻ്റെല്ലെടക്കാന്ന് ഓൻ്റെ സ്വർണ്ണ പ്രശ്നം !

ഓട്ത്തു എൻ്റെ ചെക്കൻ സതീശൻ ?

“പാറ്വമ്മേ ഞാനീട  ഇണ്ട് … ന്നാല് പോവാ ..?  ”

ഞാൻ രണ്ടോലക്കൊടി എട്ക്കട്ട് മോനെ … ഇര്ട്ടത്ത് പോലെങ്ങന…

“ഏ സതീശാ ആട നിന്നാൻ … ”

(പുറകിൽ നിന്ന് തമ്പായിയുടെ ശബ്ദം )

” ലേശം ചോറും കൂട്ടാനും കൊണ്ടോയ്ക്കൊ…. എനി പോയ്റ്റ് എപ്പം വെക്കല് ഞാൻ പാത്രത്തിലാക്കിത്തെര …”

താഴെ തറവാട്ടിൻ്റെ ഓരം ചേർന്നുള്ള ചെമ്മൺ നിരത്തിലൂടെ പാറ്വമ്മ തെളിച്ച ചൂട്ട് വെളിച്ചത്തിൽ കൈയ്യിൽ ഒര് നേരത്തെ അന്നം കരുതിയ തൂക്ക് പാത്രവും പിടിച്ച് കുന്ന് കയറി പോകുന്ന രണ്ട് രൂപങ്ങളും ഇരുട്ടിലൊരു ബിന്ദുവായ് മറയുമ്പോഴും, ചൂട്ടിൻ്റെ വെളിച്ചം  ഉദയസൂര്യനെപ്പോലെ പ്രഭ  ചൊരിയുന്നുണ്ടായിരുന്നു …….  !!! പഴയ തലമുറകളിലൂടെ പുതു തലമുറയിലേക്കുള്ള നന്മയുടെ വെട്ടം പോലെ ……


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...