‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’; സംവൃത സുനില്‍ വീണ്ടും അഭിനയ രംഗത്തേക്ക്

ഒരു ഇടവേളയ്ക്കു ശേഷം സംവൃത സുനില്‍ അഭിനയ രംഗത്തിലേക്ക് തിരിച്ചുവരുന്ന ചിത്രമാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’. ‘ഒരു വടക്കന്‍ സെല്‍ഫി’ക്കു ശേഷം ജി. പ്രജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ദേശീയ പുരസ്കാര ജേതാവ് സജീവ്‌ പാഴൂര്‍ ആണ്. ‘തൊണ്ടിമുതലും ദൃക്സാക്ഷി’ക്കു ശേഷം സജീവ് പാഴൂര്‍  തിരക്കഥയൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ എന്ന ചിത്രത്തിന്.

രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍ നായകനാകുന്നു. അലെന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഛായാഗ്രഹണം: ഷഹനാദ് ജലാല്‍, എഡിറ്റിംഗ്: രഞ്ജന്‍ എബ്രഹാം, സംഗീതം: ഷാന്‍ റഹമാന്‍. ചിത്രം ഫെബ്രുവരി ഒന്നാം തീയതി തീയേറ്ററുകളിൽ എത്തും. 

Leave a Reply

Your email address will not be published. Required fields are marked *