ദേശീയ ശാസ്ത്ര ദിനം ആചരിച്ചു

മുത്തകുന്നം: എസ്. എന്‍. എം ട്രെയിനിംഗ് കോളേജിലെ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു. ശാസ്ത്ര വിഭ്യാഭ്യാസ പ്രചാരകനും ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ പി ബി സജീവ്‌ മാസ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശാസ്ത്രം മനുഷ്യന്, മനുഷ്യന്‍ ശാസ്ത്രത്തിലേക്ക് എന്ന വിഷയത്തില്‍ അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചു. അധ്വാനമാണ് മനുഷ്യനെ ശാസ്ത്രത്തിലേക്ക് നയിക്കുന്നത് എന്ന് പ്രബന്ധമവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.


സയന്‍സ് ക്ലബ് പ്രസിഡണ്ട് ടി ഡി ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. ഡോ: എ. എസ് ആശ, ഡോ. പി സുസ്മിത, പി. കെ സരിത, ശ്രുതി ജ്യോതി, റോസ്മി ഡേവിഡ്‌ എന്നിവര്‍ സംസാരിച്ചു. അധ്യാപക വിദ്യാര്‍ഥികളുടെ പ്രബന്ധാവതരണവും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള പോസ്റര്‍ ഡിസൈനിംഗ് മത്സരവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *