HomeUncategorizedജി.വേണുഗോപാൽ ആലപിച്ച ഏറ്റവും പുതിയ കവിത 'ശംഖ്' പുറത്തിറങ്ങി

ജി.വേണുഗോപാൽ ആലപിച്ച ഏറ്റവും പുതിയ കവിത ‘ശംഖ്’ പുറത്തിറങ്ങി

Published on

spot_imgspot_img

ജി.വേണുഗോപാൽ ഏറ്റവുമൊടുവിൽ ചൊല്ലിയ ശംഖ്  എന്ന കവിത ശ്രദ്ധേയമാവുന്നു. രാജൻ കൈലാസ് എഴുതിയ മനോഹരമായ  പ്രണയ കവിതയാണ് ശംഖ്. കൗമാരത്തിലെ തീവ്രമായ പ്രണയത്തെയും പ്രിയ സഖിയോടൊപ്പമുള്ള തീക്ഷ്ണമായ അനുഭവങ്ങളേയും  ജീവിത  സായാഹ്നത്തിൽ തിരിഞ്ഞുനോക്കുകയാണ് കവി. എല്ലാ തിരയിളക്കങ്ങൾക്കും ഒടുവിൽ ശാന്തിയുടെയും പ്രതീക്ഷ യുടെയും സ്നേഹത്തിന്റെയും നിർമല തീരങ്ങളിൽ പ്രിയയോടൊപ്പം എത്തി നിൽക്കുന്ന നിർവൃതിദായകമായ അനുഭവം! പ്രാണസഖി കൗമാരത്തിൽ സ്നേഹസമ്മാനമായി നൽകിയ ആ ശംഖ്, ഇത് ജീവിതത്തിന്റെ സാഫല്യമായി മേശപ്പുറത്തും മനസ്സിലും നിറഞ്ഞു നിൽക്കുന്നത് ഈ കവിതയിൽ അനുഭവിച്ചറിയിയുന്നു. നരവീണ മിഴികളിൽ കത്തുന്ന സൂര്യനും ചുളി വീണ കവിളിൽ പുത്തൻ ത്രിസന്ധ്യയുമായി ജീവിതത്തെ ഇന്നും അത് മാറ്റുകൂട്ടുകയാണ്. അവൾക്ക് കടലിന്റെ ഹൃദയമാണ് ഈ ശംഖ്.. അയാൾക്കോ അവൾ തന്നെ ആ സ്നേഹക്കടലും.!! കവിതയുടെ അനിർവചനീയമായ  ആത്മീയഭാവം ഹൃദയത്തിൽ ആവോളം ആവാഹിച്ചാണ് വേണുഗോപാൽ ഈ കവിത ചൊല്ലുന്നത്. 

‘ രാജൻ കൈലാസിന്റെ ഈ കവിത എനിക്ക്  വളരെ ഇഷ്ടപ്പെട്ടു.. ആ ഇഷ്ടം മറ്റു ആസ്വാദക ഹൃദയങ്ങളിലേക്കും പകരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്നാണ് കവിത ചൊല്ലിയിട്ട് വേണുഗോപാൽ അഭിപ്രായപെട്ടത്.

അകം കാഴ്ചകൾ, ബുൾഡോസറുകളുടെ വഴി, ഒറ്റയിലതണൽ, ഷേഡ് ഓഫ് എ സിംഗിൾ ലീഫ്  തുടങ്ങിയ ശ്രദ്ധേയമായ കവിത സമാഹാരങ്ങൾക്കു ശേഷം  ശംഖ്, മരണശേഷം, അക്ഷരപാലം, ഗുരു, ഒരേ ഒരാൾ, വഴികൾ തുടങ്ങിയ മനോഹരമായ ആറു കവിതകൾ ചേർത്തിറക്കിയ ‘വഴികൾ’ എന്ന ആൽബത്തിൽ ജി.വേണുഗോപാലിനെ കൂടാതെ ഗിരീഷ് നാരായണൻ, ശ്രീ ലക്ഷ്മി, രാജൻ കൈലാസ് എന്നിവരും കവിതകൾ ആലപിക്കുന്നു.

തോപ്പിൽ ഭാസി തിയേറ്റേഴ്‌സ്ന്റെ  ഒളിവിലെ ഓർമ്മകൾ, കേരളീയം എന്നിവ ഉൾപ്പടെ നിരവധി പ്രൊഫഷണൽ നാടകങ്ങൾക്കും ഷോർട് ഫിലിമുകൾക്കും ഗാനങ്ങൾ എഴുതിയിട്ടുണ്ട് രാജൻ കൈലാസ്.

ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഗിരീഷ് നാരായൺ ആണ് കവിതകൾക്ക് സംഗീതം നിർവഹിച്ചത്

കൈലാസ് മ്യൂസിക് അവതരിപ്പിക്കുന്ന ‘വഴികൾ’ ആൽബത്തിന്റെ  നിർമ്മാണം ലക്ഷ്മി കൈലാസും സംവിധാനം രമേശ് എസ് മകയിരവുമാണ്..  എഡിറ്റിംഗ് നൗഫൽ അഹമ്മദ്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this