Wednesday, January 19, 2022

ശരി


കവിത
ഹരീഷ് റാം

രണ്ടുപേരിലേയും
ശരികൾ രണ്ടായി കീറി
നാക്കിൽ പകുത്തപ്പോൾ
മധ്യസ്ഥൻ, അവന്റെ ശരിയെ
വടംകെട്ടി മുറുക്കി
ക്ഷമ ചുരത്തുന്ന
ആകാശപ്പലകയിൽ
ഈഗോ മൂന്നായി പകുത്ത്
ആൾക്കൂട്ടം, കവടി കരുക്കൾ
കനലിൽ ചുട്ടപ്പോൾ,
കൃഷ്ണമണിയിൽ
ചൂണ്ട കൊരുത്ത്
ഇമവെട്ടാതെ
നേരോരുത്തൻ
സെൽഫിക്കാരന്റെ
കണ്ണുകൾ പിഴുതെടുത്ത്
അന്ത്യകൂദാശ ചൊല്ലി,
അമ്മക്കൂട്ടിലൊരു
സത്യലോകം തേടിയൊളിച്ചു

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

36 COMMENTS

 1. “ശരി” കവിത സൂപ്പർ. ആയിരം മുനകളുള്ള വാക്കുകൾ. സന്തോഷം സാർ

 2. അർത്ഥവത്തായ, മഹത്തായൊരുയൊരു രചന…
  അഭിനന്ദനങ്ങൾ…
  മനോഹരങ്ങളായ വരികൾ ഈ തൂലികയിൽ ഇനിയും പിറവിയെടുക്കട്ടെ….ആശംസകൾ ✨️✨️

 3. വളരെ നല്ല വരികൾ ശരി. നല്ല വരികൾ ഒരുപാട് ഉൾചുഴികളുള്ള വരികൾ അർത്ഥസമ്പൂർണതയും വിവിധമാനങ്ങളും വിളക്കിച്ചേർത്ത എഴുത്തിൻ്റെ രീതി.
  തികച്ചും അർഹതക്കുള്ള അംഗീകാരമാണ്
  ആത്മയിൽ പ്രസിദ്ധീകരിച്ചതിലൂടെ എഴുത്ത് കാരന് ലഭിച്ചിട്ടുള്ളത് എന്ന് സംശയലേശമന്യേ പയാം.

  ശരി തെറ്റുകൾക്കിടയിലെ കിടമത്സരമാകുന്ന എരിതീയിലേക്ക്
  സമൂഹം കോരി ഒഴിക്കുന്ന എണ്ണ
  പ്രശ്നങ്ങൾ സങ്കീർണതയിലേക്ക് എത്തിക്കുകയാണ് .. അന്യരുടെ അമ്മക്ക് ഭ്രാന്തായാലും എനിക്ക് പേരെടുക്കണം എന്ന് ചിന്തയുള്ള സെൽഫി രോഗികൾ പെരുത്ത കാലത്ത് സാധാരണക്കാരനായ സത്യാന്വേഷി ക്ഷമക്കെട്ട് വികാരക്ഷോഭത്താൻ പ്രതികരിക്കുകയാണ്. ‘ശരി ‘ സ്യഷ്ടാവിനെ അറിയാതെ അമ്മതൊട്ടിലിൽ ഒളിക്കുന്നു.
  ഒരിക്കലും വെളിവാക്കപ്പെടാത്ത സത്യo
  ശരിയാണോ എന്ന ചോദ്യം ബാക്കി..

  ചിത്രം /പോസ്റ്റർ അതി മനോഹരം
  അഭിനന്ദനങ്ങൾ ഹരീഷ് ബായ്

 4. ശരി എന്ന കവിത വളരെ ഹൃദ്യമായിരിക്കുന്നു. ശരിയ്ക്ക് ഒരു പാട് അർത്ഥങ്ങളും , പര്യായങ്ങളും ഉള്ള ഇക്കാലത്ത് സത്യമായ ഒരു കവിതാ ശഖലങ്ങളാണ് ഇ വരികൾ

 5. Awesome lines👍👍 congratulations to Hareeshji 💐💐and also very much thankful to athmaonline for publishing it👍
  Very well said, Nobody wants to accept their own mistakes, they somehow manage to put the blame on others for their own mistakes. Third person dont bother much about the truth and say his own opinion and close the matter. More interestingly, people are very keen in capturing the scene on his camera, never bothered about what is the happening.
  Wishing you all the very best!!

 6. Awesome lines👍👍 congratulations to Hareeshji 💐💐and very much thankful to athmaonline for publishing it👍👍
  Very well said, Nobody wants to accept their own mistakes, they somehow manage to put the blame on others for their own mistakes. Third person dont bother much about the truth and say his own opinion and close the matter. More interestingly people are very keen in capturing the scene on his camera, never bothered about the happenings.
  Wishing you all the very best!!

 7. ഒരുപാട് അർത്ഥവത്തായ നല്ല വരികൾ.. ഇനിയും നല്ല നല്ല സൃഷ്ടികൾ ഉണ്ടാകട്ടെ 👏👏👏💞💞💞

 8. തെറ്റാവുന്ന ശരികളും ശരിയാവുന്ന തെറ്റുകൾക്കും ഇടയിൽ ഒരു സ്വതന്ത്ര അന്വേഷണം, കനൽ കട്ടയിൽ ചുട്ടെടുത്ത വാക്കുകളിൽ തിളങ്ങി നിൽക്കുന്നു അർത്ഥവത്തായ രചന ..അഭിനന്ദനങ്ങൾ

 9. ശരിയുടെ കവിത ഹൃദ്യം…… മനോഹരം ഈ ശരിയുടെ വരികൾ……. ഹൃദയം കൊണ്ടെഴുതിയ ശരിക്ക് അഭിനന്ദനങ്ങൾ 💚 വീണ്ടും ശരികളുടെ വരികളുമായി കാണാം 🙏🏻

 10. നേരും നെറിയും പ്രതിക്കൂട്ടിൽ അകപ്പെടുന്നു,
  കറയറ്റ സത്യങ്ങൾ മുറിവേറ്റു പിടയുന്നു….
  അഭിനന്ദനങ്ങൾ 💐💐

LEAVE A REPLY

Please enter your comment!
Please enter your name here

Related Articles

ലോകമേ തറവാട് – കല അതിജീവനം തന്നെ – ഭാഗം 2

ലോകമേ തറവാട് - കാഴ്ചാനുഭവങ്ങൾ ഡോ. അനു പാപ്പച്ചൻ എഴുതുന്നു കാലം കലയോട് ചെയ്യുന്നത് എന്ത്? എന്തെന്നറിയാൻ കല കാലത്തിന് കൊടുത്ത പ്രത്യുത്തരം നോക്കിയാൽ മതി.. അടച്ചിരിക്കാൻ നിർബന്ധിക്കപ്പെട്ട മനുഷ്യരുടെ കാലമായിരുന്നു. ഇനിയും തീർന്നിട്ടില്ല. തുടരുകയാണ്....

അമൂർത്ത ചിത്രങ്ങൾ

ഫോട്ടോ സ്റ്റോറി മനു കൃഷ്ണൻ ഫിസിയോ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. സ്ഥലം : പാലക്കാട് അലനല്ലൂർ ഒഴിവ് സമയങ്ങൾ യാത്രക്കും ഫോട്ടോ ഗ്രാഫിക്കുമായി മാറ്റി വെച്ചിരിക്കുന്നു. അബ്സ്ട്രാക്റ്റ് ഫോട്ടോഗ്രഫിയിൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്താനും പഠിക്കാനും ഏറെ താൽപര്യം. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...

2000 വർഷങ്ങളായി എന്നെ കാത്തിരുന്ന ശവകല്ലറകൾ

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്സൻ ദേവസ്സി ഏതാനും മാസം മുൻപ് ഞാനും സുഹൃത്തും നടത്തിയ ഒരു സാധാരണ യാത്രയിൽ അപ്രതീഷിതമായി ഞങ്ങൾ കണ്ടുമുട്ടിയ ഒരു കൂട്ടം മഹാശിലായുഗകാലത്തെ ശവകല്ലറകളെക്കുറിച്ച്," വനപാതയിൽ കണ്ട ശവകല്ലറകൾ" എന്ന ശീർഷകത്തിൽ...

Latest Articles