ആർട്ട് ഒാഫ് കാൽവിനോ

സ്നേഹ എസ് നായർ

“എനിക്ക് സത്യമായിട്ടും പൊള്ളുന്നുണ്ട്.”

“നിനക്കെന്താണ് പറ്റീത്, മെെഥിലി, പേടി സ്വപ്നം വല്ലതും കണ്ടുവോ? ”

ഏയ്.. ഇന്നലെ ആ മരിച്ചുപോയ എഫ്. ബി സുഹൃത്തിലെ കാൽവിനോ അയാളെഴുതിയ അവസാന കവിത വായിച്ചത് മുതൽ ഇങ്ങനാണ്

“നിനക്ക് വീണ്ടും ഭ്രാന്തു തുടങ്ങിയോ?”

“ഭ്രാന്തല്ല, ആര്യൻ. കാൽവിനോയുടെ കണ്ണുകൾ തീക്കനൽപോലെ ജ്വലിക്കുന്നതായിതോന്നുന്നു. നീയെന്നെ സ്പർശിക്കുമ്പോൾ കാൽവിനോയുടെ കവിതയെന്നെ ശ്വാസം മുട്ടിക്കുന്നു”

“അതിന് മാത്രം ആ കിഴവൻ എന്താണെഴുതിയത്?”

“കാൽവിനോ എഴുതിയത് മരങ്ങളെക്കുറിച്ചാണ്. എന്നെ ഗർഭം ധരിച്ചു നിൽക്കുന്ന മരത്തിന്മേൽ നീയൊരു കിളിക്കുഞ്ഞിൻ്റെ കൂടൊരുക്കുന്നതും മുട്ട വിരിയാതെ ആയപ്പോൾ നീയതിനെ വലിച്ചെറിയുന്നതും മരത്തിന്മേൽ മഴുവിൻ്റെ ചൂട് പ്രയോഗിക്കുന്നതുമൊക്കെ ഞാൻ കാണുന്നു ”

“ഞാനോ.. നീ എന്ത് ഭ്രാന്താണ് പറയുന്നത്?”

” കാൽവിനോയുടെ നായിക ഞാനാണെന്ന് കാൽവിനോ തന്നേ പറഞ്ഞിട്ടുണ്ട്, ആര്യൻ.. എന്നെപോലെ എഴുതുന്ന ഒരു സ്ത്രീയാണ് അതിലെ നായിക”

“അപ്പോൾ ഞാനാരാ വില്ലനാകുംല്ലേ”

“ഏയ്, അല്ല.. നിന്നെ വില്ലനായി അയാൾ ചിത്രീകരിച്ചതാണ്, ആര്യൻ.. ഇനി ഞാനൊരു സത്യം പറയട്ടെ, അയാൾ എന്നെ പ്രണയിച്ചിരുന്നു.. കാൽവിനോ മരിച്ചത് വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് കാണാൻ പോയതു കൊണ്ടാണ്..”

“അതിന്…? അയാളൊരു മാനസികരോഗിയായിരുന്നു.. അയാളെനിക്ക് പണം അയ്യച്ചിരുന്നു.. ആ വെള്ളച്ചാട്ടത്തിൽ വീണാൽ എന്നെ കാണാനാകുമെന്ന് അയാളോട് ഞാൻ പറഞ്ഞിരുന്നു”

“മെെഥിലി… ”

“ആര്യൻ.. നമുക്കു ജീവിക്കണ്ടേ… സുഖായിട്ട്.. അയാളുടെ പ്രേതമൊന്നും നമ്മളെ തേടി വരില്ല.. നമ്മൾ യുക്തിവാദികളല്ലേ”

“നിനക്ക് ഭ്രാന്തു പിടിച്ചോ”
“ഒരിക്കലും ഇല്ല, പക്ഷേ ഞാൻ അങ്ങനെയാണെന്ന് അഭിനയിക്കും.. നമുക്കു ജീവിക്കണ്ടേ ആര്യൻ.. സുഖായിട്ട്… ”
കാൽവിനോ വരച്ച ചിത്രങ്ങളുടെ പ്രദർശനം ഉണ്ട് നാളെ.. മെെഥിലി ആര്യൻ്റെ ക്യാപ്ഷൻ… അയാളുടെ മരണം ഒരു അനിവാര്യതയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *