Monday, July 4, 2022

ശ്രീജിത്ത്‌ കൃഷ്ണ

ഗായകൻ, സംഗീതസംവിധായകൻ
പേരാമ്പ്ര, കോഴിക്കോട്

സംഗീതലോകത്തെ അനുഗ്രഹീത പ്രതിഭ. സ്വര മാധുര്യം കൊണ്ടും ആലാപനമികവ് കൊണ്ടും സംഗീത ലോകത്ത് കഴിഞ്ഞ പതിനെട്ട് വര്‍ഷമായി തിളങ്ങി നില്‍ക്കുന്നു. 

പഠനവും വ്യക്തിജീവിതവും

1980 മാർച്ച്‌ 20 ന് ഉണ്ണിനായർ സുലോചന ദമ്പതികളുടെ മൂത്ത മകനായി, കോഴിക്കോട് ജില്ലയിലെ അവിടനല്ലൂരില്‍ ജനനം. പേരാമ്പ്ര എ.യു.പി സ്കൂള്‍, അവിടനല്ലൂർ സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി പ്രാഥമിക വിദ്യാഭ്യാസം. ചെമ്പൈ ഗവ: സംഗീത കോളേജിൽ നിന്നും, 2001- ൽ ഗാനഭൂഷണം കരസ്ഥമാക്കിയ ഇദ്ദേഹം സതീശൻ നമ്പൂതിരി, കാവുംവട്ടം വാസുദേവൻ, ആലപ്പി ശ്രീകുമാർ, പിന്നണി ഗായിക ലതിക എന്നീ പ്രഗത്ഭരുടെ കീഴില്‍ കര്‍ണ്ണാടക സംഗീതം വാഴ്പാട്ടില്‍ വിദഗ്ദ പരിശീലനം നേടിയിട്ടുണ്ട്.

ജീവിത പങ്കാളി: ശ്രീലത

മക്കൾ: സംഗീത് കൃഷ്ണ, ആരഭി ശ്രീജിത്ത്‌

സഹോദരൻ: സജിത്ത് (ആര്‍മി)

പ്രധാന നേട്ടങ്ങള്‍

ഒട്ടനവധി ആൽബങ്ങള്‍, ഭക്തിഗാനങ്ങൾ, എന്നിവയ്ക്ക് പുറമെ കേരളത്തില്‍ അറിയപ്പെടുന്ന പ്രഫഷണൽ നാടക ട്രൂപ്പുകള്‍ക്ക് വേണ്ടിയും ശ്രീജിത്ത്‌ കൃഷ്ണ ശബ്ദസാന്നിധ്യമറിയിച്ചിട്ടുണ്ട്.

1998-ൽ കേരള സംഗീത അക്കാദമി സ്കോളർഷിപ്പിന് അർഹനായ ഇദ്ദേഹം റിഥം കള്‍ച്ചറല്‍ ഫോറം അംഗം കൂടിയാണ്. കൈതപ്രം വിശ്വനാഥൻ ആദ്യമായി അഭിനയിച്ച ഗാനത്തിന് ശബ്ദം പകരാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ‘ഭജേ കൃഷ്ണം’ എന്ന ആല്‍ബത്തില്‍ പി. ജയചന്ദ്രന്റെ കൂടെ ഗാനം ആലപിച്ചു. മധുബാലകൃഷ്ണനൊപ്പം ‘ശ്രീ ശബരീശം’ എന്ന ആല്‍ബത്തില്‍ ആലപിക്കുകയുണ്ടായി.

2001-ൽ കോഴിക്കോട് ആകാശവാണി ലളിത സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2013-ൽ കൈരളി ടി. വി യിലെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ആയ ‘പട്ടുറുമാൽ’ ഫൈനലിസ്റ് ആയിരുന്നു. കൂടാതെ ‘പതിനാലാം രാവ്’ റിയാലിറ്റി ഷോയിലെ ഗസ്റ്റ് സിംഗറും ആയിരുന്നു ഈ അനുഗ്രഹീത കലാകാരൻ. രമേശ്‌ കാവിൽ എഴുതിയ ‘അമ്മ മലയാളം’ എന്ന ഗാനത്തിന് 2017-18 മികച്ച ഗായകനുള്ള ശാന്താദേവി പുരസ്കാരം പുരസ്കാരം ലഭിച്ചു.

സോഷ്യൽ മീഡിയയിൽ തരംഗമായ ‘എന്റെ അച്ഛൻ’ എന്ന സംഗീത ആൽബത്തിന് സംഗീതം നൽകി ആലപിച്ചു. കേരളം മാത്രമല്ല ദുബായ്, ഷാർജ, ബഹ്‌റൈൻ, ലക്ഷ്വദീപ് തുടങ്ങിയ ഒട്ടനവധി വിദേശ ഇടങ്ങളിലും ഇദ്ദേഹത്തിന്റെ സ്വര മാധുര്യത്തിന് ശ്രോതാക്കളായിട്ടുണ്ട്. SAA (പ്രൊഫഷണൽ സിംഗേർസ് അസോസിയേഷൻ) മെമ്പർ കൂടിയാണ്.

നിലവില്‍, കൊയിലാണ്ടി ഭാരതീയ വിദ്യാഭവൻസിൽ സംഗീതാധ്യാപകനായി ജോലി ചെയ്യുന്നു. കൂടാതെ മണിനാദം സ്കൂൾ ഓഫ് ആർട്ട്സ് പയ്യോളിയിലും കുട്ടികളെ സംഗീതം അഭ്യസിപ്പിക്കുന്നു.

[siteorigin_widget class=”SiteOrigin_Widget_Image_Widget”][/siteorigin_widget]

Sreejith Krishna

Singer, Music Director
Perambra, Kozhikode

Sreejith Krishna is an accomplished musician of Kerala who has been working in the field for the past 18 years. Gifted voice and expertized music direction won him his own space in the field

Education and Personal Life

Born on 20th March 1980 to Unni Nair and Sulochana at Avidanallur, Kozhikode District. Primary schooling was done at Perambra AUP School and Avidanallur School. Honoured Ganabhooshanam from Chembai Memorial Govt. Music College Palakkad, in 2001. He was trained under the guidance of Satheeshan Namboothiri, Kavumvattam Vasudevan, Alleppey Sreekumar and playback singer, Lathika.

Spouse: Sreelatha
Children: Sangeeth Krishna, Arabhi Sreejith
Brother: Sajith (Army)

Major Achievements

Sreejith Krishna, started his musical journey from album songs and later on, he appeared in many professional dramas and devotional albums. He had a great opportunity to accompany P Jayachandran and Madhu Balakrishnan in devotional albums, ‘Bhaje Krishna’ and ‘Sree Shabareesham’, respectively. Sreejith Krishna has been lucky enough to give voice, to the debut appearance of scholarly Musician, Kaithapram Vishwanathan, as an actor. Member at Rhythm Cultural Forum.

In 1998, he received Kerala Sangeetha Nadaka Academy Scholarship. Bagged first prize in Light Music competition conducted by Akashavani, Kozhikode, in 2001. He received Santha Devi Puraskaram, 2017-18 for the song ‘Amma Malayalam’ composed by Ramesh Kavil. He was one among the finalists of Patturumal, Mappilapattu Reality Show, in Kairali TV. He appeared as a guest singer in ‘Pathinalam Ravu’ reality show in Media One. Apart from Kerala, he exhibited his talent in many foreign places like UAE, Bahrain etc, as well as in Lakshwadeep. Member at SAA ( Professional Singers Association).

Sreejith Krishna had done the music direction and had given the voice to the song, ‘Ente Achan’ which was a celebrated one in Social Medias. He also took part in many reality and stage shows. At present, He is working at Bharatheeya Vidyabhavan, Koyilandi. 

Reach out at:
‘Sruthilayam’

Cherukuni Poyil (Ho)
Nochad (PO), Naduvannur
Kozhikode – 673614
Mobile:  9947582853

[siteorigin_widget class=”SiteOrigin_Widget_Image_Widget”][/siteorigin_widget]
[siteorigin_widget class=”SiteOrigin_Widget_Image_Widget”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

ആത്മ ഓൺലൈനിൽ പ്രൊഫൈൽ പ്രസിദ്ധീകരിക്കാൻ :
ബന്ധപ്പെടുക: 9539516176, 9048312239, 9846152292

spot_img

Related Articles

രജിതൻ കണ്ടാണശ്ശേരി – Rejithan Kandanassery

രജിതൻ കണ്ടാണശ്ശേരി എഴുത്തുകാരൻ | അധ്യാപകൻ തൃശ്ശൂർ 1972 ഫെബ്രുവരി ഇരുപത്തഞ്ചിന്, കെ.എസ് അപ്പുവിന്റെയും തങ്കയുടെയും മകനായാണ് രജിതൻ കണ്ടാണശ്ശേരിയുടെ ജനനം. കണ്ടാണശ്ശേരി എക്സൽസിയർ സ്കൂളിലും, മറ്റം സെന്റ് ഫ്രാൻസിസ് ബോയ്സ് ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നേടിയ...

Anju Punnath

Anju Punnath Artist, Painter Karad Paramba | Malappuram Born in Malappuram, Anju Punnath is one of the leading ladies in the field of painting. Though her tenure...

ഷൈജു ബിരിക്കുളം (കാസർകോഡ് )

അധ്യാപകൻ | നാടൻകലാ പ്രവർത്തകൻ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം.കാസർകോഡ് ജില്ലയിലെ നാട്ടക്കൽ LP സ്കൂളിൽ അധ്യാപകനാണ്. കലാ-കായിക-സാംസ്കാരിക രംഗത്ത് തന്റേതായ ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്.കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാന അധ്യാപക പരിശീലകനാണ്. അഞ്ച്...
spot_img

Latest Articles