ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു

കൊച്ചി: സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു.

എറണാകുളം ചേരാനല്ലൂർ സ്വദേശിയാണ് ശ്രീലത. 1998 ജനുവരി 23നാണ് ബിജുവും ശ്രീലതയും വിവാഹിതരായത്. സിദ്ധാർഥ് നാരായണനും സൂര്യനാരായണനുമാണ് മക്കൾ.

Leave a Reply

Your email address will not be published. Required fields are marked *