കേന്ദ്ര സര്‍വീസില്‍ വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന് കമ്മീഷന് അപേക്ഷ ക്ഷണിച്ചു. ലോവര്‍ ഡിവിഷന് ക്ലര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്/ സോര്‍ട്ടിങ്ങ് അസിസ്റ്റന്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലാണ് ഒഴിവുകള്‍. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഏപ്രില്‍ അഞ്ചാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി.
കംബാന്ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ (എസ് എസ് എല്‍ സി, പ്ലസ് ടു) പരീക്ഷ മുഖേനയാണ് തിരഞ്ഞെടുപ്പ്. രണ്ടു ഘട്ടങ്ങളിലായിട്ടാണ് എഴുത്തു പരീക്ഷ. ജൂലൈ 1 മുതല്‍ 26 വരെയാണ് ഒന്നാം ഘട്ടം. സെപ്റ്റംബര്‍ 29-നാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ട പരീക്ഷയായ സ്കിന്‍ ടെസ്റ്റ്/ ടൈപ്പിങ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
തിരുവന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രമുണ്ട്. www.ssc.nic.in എന്ന വെബ്സൈറ്റ് വഴി രണ്ടുഘട്ടമായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.