സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വാഗത ഗാനത്തിന് രചനകള്‍ ക്ഷണിച്ചു

കാസർഗോഡ്: നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നുവരെ കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആലപിക്കുന്നതിനായി സ്വാഗതഗാന രചനകള്‍ ക്ഷണിച്ചു. കാസര്‍കോട് ജില്ലയുടെ സാംസ്‌ക്കാരിക പൈതൃകവും ഭാഷവൈവിധ്യവും ഉൾക്കൊള്ളുന്ന രചനകളാണ് പരിഗണിക്കുക. തെരഞ്ഞെടുക്കപ്പടുന്ന സൃഷ്ടിയുടെ രചയിതാവിനെ കലോത്സവ വേദിയില്‍വെച്ച് അനുമോദിക്കും. രചനകള്‍ ഒക്ടോബര്‍ 25 ന് വൈകുന്നേരം അഞ്ചിനകം peeyarkooveri@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം.

സംസ്ഥാന സ്‌കൂള്‍ കലോത്സവം സ്വാഗതഗാന സംഘത്തില്‍ പങ്കാളികളാവാം

ഉദ്ഘാടന ചടങ്ങില്‍ പ്രശസ്ത ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ നയിക്കുന്ന സ്വാഗത ഗാനം അവതരിപ്പിക്കും. 60 അധ്യാപക ഗായകരെ അണിനിരത്തുന്ന പരിപാടിയില്‍ കാസർഗോഡ് ജില്ലയിലെ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള പൊതുവിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് പങ്കാളികളാവാം. താല്‍പര്യമുള്ള അധ്യാപകര്‍ കാഞ്ഞങ്ങാട് എ.സി.കണ്ണൻ നായര്‍ പാര്‍ക്കില്‍ ഒക്ടോബര്‍ 22 ന് രാവിലെ 11 ന് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനായി എത്തണം.

Leave a Reply

Your email address will not be published. Required fields are marked *