Sunday, September 25, 2022

സുജിത്ത് കൊടക്കാട് – sujith kodakkad

സുജിത്ത് കൊടക്കാട്
അധ്യാപകൻ | പൊതുപ്രവർത്തകൻ | യൂട്യൂബർ

1990 ജൂൺ 15 ന്, പി.ടി. രവീന്ദ്രന്റെയും പരേതയായ ഗീതാമണിയുടെയും മകനായാണ് സുജിത്ത് കൊടക്കാടിന്റെ ജനനം. കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകൾക്കിടയിലെ അതിർത്തി ഗ്രാമമായ കൊടക്കാട്, പ്രസിദ്ധമായ കയ്യൂരിനോട് ചേർന്ന് കിടക്കുന്നു. കൊടക്കാട് സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പിതാവിന്റെ പാത പിൻപറ്റിയാണ് സുജിത്ത് പൊതുപ്രവർത്തനരംഗത്തേക്കെത്തിയത്. ബാലസംഘത്തിലൂടെ കടന്നുവന്ന്, പിന്നീട് ഇടതുപക്ഷ യുവജന പ്രസ്ഥാനമായ എസ്.എഫ്. ഐയിലും സുജിത്ത് ശോഭിച്ചു. തൃക്കരിപ്പൂർ ഏരിയ കമ്മറ്റി അംഗമായും, പിന്നീട് പ്രസിഡന്റ്, സെക്രട്ടറി എന്നീ പദവികളും വഹിച്ചു. എസ്.എഫ്.ഐ.യുടെ കാസർകോഡ് ജില്ല വൈസ് പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ച ശേഷം സുജിത്ത് ഡി.വൈ. എഫ്.ഐ.യി.ലെത്തി. നിലവിൽ കാസർകോഡ് ജില്ലാ കമ്മറ്റിയിൽ പ്രവർത്തിക്കുന്ന സുജിത്ത്, സി.പി.ഐ.എമ്മിന്റെ തൃക്കരിപ്പൂർ ഏരിയാ കമ്മറ്റി അംഗവുമാണ്.

എ.യു.പി.എസ് ഓലാട്ടിലും, കരിവള്ളൂരുമായി പ്രാഥമികവിദ്യാഭ്യാസം നേടിയ സുജിത്തിന്റെ ഉന്നതവിദ്യാഭ്യാസം നീലേശ്വരത്തായിരുന്നു. പഠനശേഷം അധ്യാപനജോലിയിൽ പ്രവേശിക്കുകയും, ജോലിക്കൊപ്പം തന്നെ സംഘടനാപ്രവർത്തനവും മുന്നോട്ട് കൊണ്ടുപോവുന്ന ഈ യുവാവ്, ഒരു യൂട്യൂബർ എന്ന നിലയിലും ശ്രദ്ധേയനാണ്. കാലികപ്രസക്തിയുള്ള വിഷയങ്ങളെ പറ്റി പ്രതിപാദിക്കുന്ന, അറിവേകാനുതകുന്ന വീഡിയോസാണ് തന്റെ ചാനലിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ചുറ്റിലും നടക്കുന്ന സംഭവവികാസങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തി, വിമർശിക്കേണ്ടവയെ കൃത്യമായി വിമർശിച്ച് മുന്നേറുന്ന ചാനലിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. എരിവും പുളിയും പടർത്തുന്ന വാർത്തകളോ, തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തലക്കെട്ടുകളോ സുജിത്തിന്റെ ചാനലിലില്ല (ചാനൽ സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക). പ്രസംഗപാടവവും സുജിത്തിന് കൈമുതലായുണ്ട്. എയുപിഎസ് ഉദിനൂർ സെൻട്രലിൽ അധ്യാപകനാണ് സുജിത്ത്. സിനിമാറ്റോഗ്രാഫറായ സച്ചിൻ സഹോദരനാണ്.

ജീവിതപങ്കാളി : രമ്യ പി.ടി (അധ്യാപിക കെ.എം.വി. എച്ച്.എസ്.എസ് കൊടക്കാട് )

മകൻ: ഈഥൻ

വിലാസം

കൊടക്കാട്, ഓലാട്ട് പി ഒ, 671310

ഫോൺ : 9447 730 502
ഫേസ്ബുക്ക് : https://www.facebook.com/sujith.kodakkad.9
ഇൻസ്റ്റഗ്രാം : https://instagram.com/sujith_kodakkad_?igshid=YmMyMTA2M2Y=

ദ്രൗപതി മുർമ്മുവിനെ ആഘോഷിക്കുന്നവരോട്

spot_img

Related Articles

രജിതൻ കണ്ടാണശ്ശേരി – Rejithan Kandanassery

രജിതൻ കണ്ടാണശ്ശേരി എഴുത്തുകാരൻ | അധ്യാപകൻ തൃശ്ശൂർ 1972 ഫെബ്രുവരി ഇരുപത്തഞ്ചിന്, കെ.എസ് അപ്പുവിന്റെയും തങ്കയുടെയും മകനായാണ് രജിതൻ കണ്ടാണശ്ശേരിയുടെ ജനനം. കണ്ടാണശ്ശേരി എക്സൽസിയർ സ്കൂളിലും, മറ്റം സെന്റ് ഫ്രാൻസിസ് ബോയ്സ് ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നേടിയ...

Anju Punnath

Anju Punnath Artist, Painter Karad Paramba | Malappuram Born in Malappuram, Anju Punnath is one of the leading ladies in the field of painting. Though her tenure...

ഷൈജു ബിരിക്കുളം (കാസർകോഡ് )

അധ്യാപകൻ | നാടൻകലാ പ്രവർത്തകൻ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം.കാസർകോഡ് ജില്ലയിലെ നാട്ടക്കൽ LP സ്കൂളിൽ അധ്യാപകനാണ്. കലാ-കായിക-സാംസ്കാരിക രംഗത്ത് തന്റേതായ ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്.കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാന അധ്യാപക പരിശീലകനാണ്. അഞ്ച്...
spot_img

Latest Articles