Homeകവിതകൾകുന്നിൻമോളിലെ രാത്രി

കുന്നിൻമോളിലെ രാത്രി

Published on

spot_imgspot_img

സുനിത ഗണേഷ്

കുന്നിൻമോളിലെ
പച്ചവിരിച്ച സമതലോദ്യാനത്തിൽ
മഞ്ഞു തുള്ളികൾ പൂക്കളോട്
കൊഞ്ചുന്നുണ്ടായിരുന്നു.

ചെമ്പകം പതിയെ ഇതൾ വിടർത്തി
ഹിമമുത്തുകളെ ചുംബിച്ചെടുത്തു
തേൻ കണങ്ങളാക്കി
മാറ്റിക്കൊണ്ടിരുന്നു.

ചുമന്ന മൃദുലരോമങ്ങളിൽ
പൂത്തുനിന്ന പനിനീർച്ചാമ്പ
സ്വപ്നം നിറച്ച് നീഹാരബിന്ദുക്കളെ
ഗർഭത്തിലേക്ക് അണച്ചുവെച്ചു.

രാത്താരകങ്ങൾ
പച്ചിലപ്പടർപ്പുകളിലേക്കൂർന്നിറങ്ങി,
മധുരിക്കും മകരന്ദം
നുണഞ്ഞുകൊണ്ടിരുന്നു.

അന്നേരമാണ്…
നിലാവ് നിറച്ചു വെച്ച പൂമ്പൊടികൾ ശാലിമയുടെ ചുണ്ടുകളിലൂടെ
മനോമുകുളങ്ങളിലേക്കിറങ്ങിച്ചെന്നത്…

നീലാമ്പൽപ്പൂവിന്റെ മടിത്തട്ടിൽ,
പൊയ്കയിലേക്കു പെയ്തിറങ്ങിയ
തുഷാരകമ്പളം പുതച്ച്,
അവളങ്ങനെ… നിദ്രയിലായിരുന്നു…

ആ രാവിൽ നിലാവ് അവളോട്‌
സ്വപ്‍നങ്ങൾ ചെയ്യുകയായിരുന്നു.
പൂമഴ പെയ്തതും, പൂവിതളുകൾ
വിടർന്നതും അവളറിഞ്ഞതേയില്ല …

നിലാവു പോയ്മറഞ്ഞനേരം,
ഹിമകണങ്ങൾ ബാഷ്പമായനേരം,
പൂവിൻ സുഗന്ധം മാഞ്ഞുപോയനേരം,
അവളുണർന്നു….

കുന്നിന്മുകളിലെ സമതലത്തിൽ
മുള്ളുകൾ നിറയെ വളർന്നുവന്നു.
പച്ചത്തുരുത്തുകൾ മഞ്ഞ മൂടി..
പൊയ്കയോ നീർവറ്റി മറഞ്ഞു പോയി..

കുന്നിന്മുകളിലെ സമതലവും
പെട്ടെന്നു കൂർത്തതായിമാറീ…
ഇറക്കം അതിദ്രുതമായിരുന്നു…
താഴോട്ടാരോ എടുത്തെറിഞ്ഞപോലെ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this