സുപ്രഭാതത്തിന് സാധാരണ നാടകത്തിന്റെ സ്വഭാവമല്ല: വി.കെ. ശ്രീരാമൻ

പാർത്ഥസാരഥിയുടെ നേതൃത്വത്തിലുള്ള മലപ്പുറം കൊളത്തൂർ ബ്ലാക്ക് കർട്ടൻ ശിവദാസ് പൊയിൽക്കാവിന്റെ സംവിധാനത്തിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ നാടകമാണ് സുപ്രഭാതം.

“കുന്നംകുളത്ത് ഏഴ് ദിവസത്തെ ഒരു നാടകോത്സവം സംഘടിപ്പിച്ചു. നാടകോത്സവത്തിൽ ഏറെ ജനശ്രദ്ധ നേടിയ, ജനങ്ങളുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ഒരു നാടകമാണ് ഇന്നിവിടെ കളിക്കാൻ പോകുന്ന സുപ്രഭാതം. കുന്നംകുളത്ത് ആൾക്കാരുടെ റിയാക്ഷൻ കണ്ടപ്പോ നാടകം ഇന്നും സാധാരണക്കാരനിൽ വളരെ ആഴത്തിൽ ആശയങ്ങൾ പതിപ്പിക്കാൻ കഴിയുന്ന ഒരു മാധ്യമമാണ് എന്ന ചിന്തയെ അടിവരയിടുന്നു. അബ്സ്ട്രാക്റ്റ് നാടകങ്ങളിലൂടെ നാടകം സാധാരണക്കാരനിൽ നിന്ന്‌ വിട്ടുപോയത് ഓർക്കണം. സുപ്രഭാതം സാധാരണ നാടകത്തിന്റെ സ്വഭാവമല്ല. ജീവിതത്തിൽ നമ്മൾ കാണുന്നതും കാണാൻ ആഗ്രഹിക്കുന്നതുമായ കാര്യം തന്നെയാണത് പറയുന്നത്.
നാടകം പറയുന്ന രീതി വളരെ അത്ഭുതകരമായിട്ടാണ് സംവിധായകൻ നിർവഹിച്ചിരിക്കുന്നത്. മറ്റൊരു പ്രധാനപ്പെട്ട സംഗതി ശൈലജ എന്ന നടിയുടെ അഭിനയത്തിന്റെ ചാതുര്യം ആണ്. നമുക്ക് അനുകരിക്കാൻ പറ്റുന്നതല്ല അത്. ശൈലജക്ക് മാത്രം സാധിക്കുന്നത് എന്നുപോലും എനിക്ക് തോന്നി. ആ ഒരു കഴിവ് എല്ലാവർക്കും ചിലപ്പോൾ ദൈവം കൊടുക്കണമെന്നില്ല. സ്ത്രീ അനുഭവിക്കുന്ന, സാധാരണ വീട്ടമ്മ അനുഭവിക്കുന്ന അടിമത്തം, ദുഃഖം, ഏകാന്തത എന്നിവയൊക്കെ ശൈലജ അപാരമായ അഭിനയസാധ്യത കൊണ്ട് അവിസ്മരണീയം ആക്കിയിരിക്കുന്നു.

കുന്നംകുളത്ത് എല്ലാവരും മുക്തകണ്ഠം പ്രശംസിച്ച ഈ നാടകം നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നു” എന്ന് കുന്നംകുളത്തെ രണ്ടാമത്തെ അവതരണത്തിനു മുമ്പ് എഴുത്തുകാരനും ചലച്ചിത്ര നടനുമായ വി.കെ. ശ്രീരാമൻ നാടകത്തെ കുറിച്ച് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *