സുരേർഗുരു പണ്ഡിറ്റ് ജസ്രാജ് പുരസ്‌കാരം ഉസ്താദ് റഫീഖ് ഖാന്

ഈ വർഷത്തെ സുരേർഗുരു പണ്ഡിറ്റ് ജസ്രാജ് പുരസ്‌കാരം പ്രശസ്ത സിത്താർവാദകൻ ഉസ്താദ് റഫീഖ്ഖാന് നൽകും. മഹാകവി രബീന്ദ്രനാഥ ടാഗോർ വിഭാവനം ചെയ്ത സുരേർഗുരു പദം ഉൾക്കൊണ്ടുകൊണ്ട് സംഗീതജ്ഞൻ രമേഷ് നാരായണനാണ് ഈ പുരസ്‌കാരം വിഭാവനം ചെയ്തിരിക്കുന്നത്. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുതാണ് പുരസ്‌കാരം.

ഒക്ടോബർ 5 ന് ഭാരത് ഭവനും മോത്തിറാം നാരായണ സംഗീത ഗുരുകുലവും വൈ.എം.സി.എ.യും ചേർന്ന് സംഘടിപ്പിക്കുന്ന മേവാതി സ്വാതി ഖയാൽ ഫെസ്റ്റിന്റെ പുരസ്‌കാരദാനച്ചടങ്ങിൽ സുരേർഗുരു പുരസ്‌കാരം സമ്മാനിക്കും. ഒക്ടോബർ 5 ന് രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പത് വരെ വൈ.എം.സി.എ. ഹാളിലും, ഒക്ടോബർ 6 ന് വൈകിട്ട് അഞ്ചര മുതൽ രാത്രി ഒമ്പത് വരെ ഭാരത് ഭവൻ ശെമ്മൻങ്കുടി സ്മൃതിയിലുമായിട്ടാണ് ഖയാൽ ഫെസ്റ്റ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *