Sunday, September 27, 2020
Tags സുബേഷ് പത്മനാഭന്‍

Tag: സുബേഷ് പത്മനാഭന്‍

വെള്ളയടിച്ച കുഴിമാടങ്ങളോടും അധികാര ദുര്‍നയങ്ങളോടും കലഹിച്ച ഒരാൾ.

പ്രസാദ് കാക്കശ്ശേരി ''എഴുത്തോ നിന്റെ കഴുത്തോ, ഏറെ കൂറേതിനോട്'' എന്ന് എം.ഗോവിന്ദൻ ചോദിക്കുന്നതിന് മുൻപെ നിസ്സംശയം എഴുത്തിൽ, വാക്കിൽ നട്ടെല്ല് നിവർത്തി കരുത്തോടെ നിന്ന എഴുത്തുകാരനായിരുന്നു പൊൻകുന്നം വർക്കി. നിർഭയമായ എഴുത്തിന്റെ സൗന്ദര്യം അറിയാൻ...

പി ജെ ആന്റണി

ശരത് കൃഷ്ണൻ. കെ മലയാള സിനിമാ ചരിത്രത്തിൽ ഒഴിച്ചുകൂടാനാവത്ത പേര് പി.ജെ ആന്റണി. തെന്നിന്ത്യയിലേക്കും മലയാളത്തിലേക്കും ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം കൊണ്ടുവന്ന നടൻ 1973 ൽ എംടി വാസുദേവൻ നായർ സംവിധാനം...

കല്ല്യാണിക്കോവാലൻ

ഇടവഴിയിലെ കാൽപ്പാടുകൾ എൻ ഇ ഹരികുമാർ പെണ്ണുങ്ങൾ കല്ല്യാണീ എന്ന് വിളിച്ചപ്പോൾ അവൾ പറഞ്ഞു - ഞാൻ ഗോപാലനാ. ഞാനൊരാണാ... കുളികഴിഞ്ഞ് അവൾ ട്രൗസറെടുത്തിട്ട് അങ്ങാടിയിലേയ്ക്ക് നടന്നു. ആണുങ്ങൾ വിളിച്ചപ്പോൾ അവൻ പരിഭവം പറഞ്ഞു - ഞാൻ...

അബ്ദുല്ലക്ക, നന്മയുടെ തലേക്കെട്ടുകാരൻ

ഇടവഴിയിലെ കാൽപ്പാടുകൾ സുബൈർ സിന്ദഗി പാവിട്ടപ്പുറത്തിന്റെ പ്രധാന അടയാളങ്ങളിൽ ഒന്നാണ് പാവിട്ടപ്പുറം ജുമാ മസ്ജിദ്. പള്ളിയെ പറയുമ്പോൾ ഔൽലക്ക എന്ന്‌ എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന അബ്ദുള്ള എന്ന സർവ്വ സമ്മതനായ ആ മനുഷ്യനെ ഓർക്കാത്തവരായി പാവിട്ടപ്പുറത്ത്...

കുലത്തൊഴിൽ

ഓർമ്മക്കുറിപ്പുകൾ സുബേഷ് പത്മനാഭൻ നേരം വെളുത്ത് കിടക്കപ്പായയിൽ നിന്നും എണീറ്റ് കൈയ്യും കാലും നിവർത്തി, ഒന്ന് കാതോർത്താൽ കേൾക്കാം മുറ്റത്ത് എവിടെയോ നല്ല മിനുസമുള്ള പലകയിൽ പൊടിഞ്ഞ വെള്ളാരം കല്ലിൻറെ മുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നല്ല...

സന്ധ്യാ പക്ഷി

കവിത ആതിര കെ തൂക്കാവ് ഈ നഗരത്തിലൊരു ഗ്രാമമുണ്ടാക്കാൻ സാധിച്ചെന്നു വരില്ല, എന്നാൽ സ്വപ്നലോകങ്ങളിൽ പക്ഷികളായി മാറുന്ന നമുക്ക് ചേക്കേറുവാൻ നഗരത്തിന്റെ ഒറ്റമൂലകളിൽ മഞ്ഞയും കറുപ്പും പടരുന്ന സന്ധ്യകളിൽ അനേകായിരം പാർവ്വണ കുടീരങ്ങൾ കണ്ടെത്താം, പക്ഷി മണം പടരുന്ന ആളൊഴിഞ്ഞ സമുച്ചയങ്ങളിൽ മനുഷ്യനായിരിക്കെ സാധിക്കാത്ത സ്വപ്‌നങ്ങൾ കോർത്തൊരു കഥ പറഞ്ഞ് ആദിയെ നോറ്റിരിക്കാം, പുലരുമ്പോൾ വീണ്ടും ചിറകുകൾ കുടഞ്ഞുപേക്ഷിച്ച് സ്വന്തം ദിക്കുകളിലേക്ക് നടന്നകലാം മൗനം കൊണ്ട്...

വിശപ്പ്

കവിത ശിൽപ നിരവിൽപ്പുഴ മീശയുള്ള ചോന്ന ഷർട്ടുകാരന്റെ നാലാമത്തെ തൊഴിയെന്റെ അടിവയറ്റിലാണ് കൊണ്ടത്. ആഴത്തിലൊരാണി കേറും പോലെ പൊള്ളൽ ഉണ്ടായപ്പോൾ, ഇരുകയ്യുമെടുത്തു ഞാൻ വയറ്റത്തു ചേർത്തു പിടിച്ചു.. കൂട്ടത്തിലേറ്റവും നീളമുള്ള ഒരുത്തനെന്റെ കൈകൾ വിടുവിച്ചു പിന്നിലൊരു ചരട് കൊണ്ടൂരാ കുരുക്കിട്ട് മുറുക്കി. ചെറുപ്പത്തിൽ ഞാനും അനിയത്തിയുമറിയാതെ തട്ടിലെ പലകയിൽ അമ്മയുടെ സാരിത്തുമ്പ് കൊണ്ടച്ഛൻ കെട്ടുന്ന അതേ കുരുക്ക്. എത്ര വലിച്ചാലും പൊട്ടിക്കാൻ മെനക്കെട്ടാലും വീണ്ടും കുരുങ്ങുന്നവ. എന്തിനാണത് കെട്ടിയതെന്ന് എത്ര ചോദിച്ചിട്ടും അച്ഛനന്ന് മറുപടി തരുമായിരുന്നില്ല. ഞങ്ങൾ കണ്ടത് കൊണ്ടായിരിക്കാം പലപ്പോഴുമതേ ശീല തിരികെ ഭദ്രമായി അമ്മയുടെ കീറിയ ഒരൊറ്റ സാരിക്കൊപ്പം ചേർത്തു വച്ചത്.. ഏതോ...

നിറങ്ങളിൽ ഒളിച്ചുപോകുന്നവൻ

ജിഷ്ണു രവീന്ദ്രൻ "പാട്ടും വരയുമല്ലാതെ വേറെ പണിയൊന്നുമില്ലേ" എന്നു ചോദിക്കുന്ന "മാന്യമായ" ജോലി ചെയ്യുന്നവർക്കുള്ള ഉത്തരമാണ് സുബേഷ് പദ്മനാഭന്റെ ചിത്രങ്ങൾ. ലോക്ക്ഡൗണ് പ്രഖ്യാപിച്ച് വീട്ടിലിരുത്തിയാലും തിരക്കിലാണെന്ന് അയാൾ തലയുയർത്തിപിടിച്ച് പറയും. "സമയം കിട്ടുമ്പോൾ വരയ്ക്കാം"...

ബോധോദയം

വിഷ്ണു ഷീല ബോധി വൃക്ഷമില്ല വനനശീകരണം. ബോധോദയത്തിനായി അലഞ്ഞ പുതിയ തലമുറയിലെ ഒരു ബുദ്ധൻ ഒടുവിൽ ആമസോണിൽ എത്തി. വെളിച്ചം കടക്കാത്ത ആമസോണിന്റെ ഇരുണ്ട അഗാധതയിൽ സംസാരിക്കുന്ന പൂക്കളേയും പക്ഷികളേയും, മൃഗങ്ങളേയും കണ്ടു. സംസാരിക്കാൻ മറന്ന മനുഷ്യരുടെ അടയാളങ്ങളും കണ്ടു. ഒടുവിൽ ഒരു ബോധി വൃക്ഷം ഓർഡർ ചെയ്തവൻ തപസ്സു തുടങ്ങി. രാപ്പകലില്ലാതെ ലൈവ് പാടുന്ന മെഡിറ്റേഷൻ...

വ്യത്യസ്തനാം ഒരു ബാർബറാം തങ്കരാജ്

സുബൈർ സിന്ദഗി തമിഴ് നാട്ടിൽ നിന്നും വന്ന്‌ ഒതളൂരിലും പരിസര പ്രദേശങ്ങളിലുമായി താമസമാക്കി മുടി വെട്ടുന്ന ജോലിയാണ് തങ്ക രാജിന്. കൈരളിയുടെ മണ്ണിൽ അദ്ദേഹം എത്തിയിട്ട് 42 വർഷമായി. കണ്ണാടിയടക്കം ജോലിക്കാവശ്യമായ ഉപകരണങ്ങൾ ഒരു...

Most Read

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...

രമണി

കവിത മാനസി പി.കെ രമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും. ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...