Thursday, March 4, 2021
Tags Dr ks krishnakumar

Tag: dr ks krishnakumar

കവിതയിലെ ഞാവൽപ്പഴച്ചേലുകൾ

വായന ഡോ കെ എസ്‌ കൃഷ്ണകുമാർ പെണ്മ നിറഞ്ഞ അൻപത്തിയെട്ട്‌ കവിതകൾ. കല സജീവന്റെ ജിപ്സിപ്പെണ്ണെന്ന കവിതസമാഹാരം. ഞാൻ ഒരു നീണ്ട സ്വപ്നത്തിലാണെന്ന് ആത്‌മകഥ പറഞ്ഞുതുടങ്ങുന്ന ഒരു കവിതാസമാഹാരം. 'ഉന്മാദിനിയുടെ സുവിശേഷത്തിൽ' എന്ന കവിതയിൽ ആരംഭിച്ച്‌...

തൊട്ടു കൂട്ടുന്നത്‌ സ്നേഹം മാത്രം. അച്ചാറുകളിലേക്കും പല തരം കാവ്യാത്മകമായ വഴികളുണ്ട്‌

ഡോ കെ എസ്‌ കൃഷ്ണകുമാർ കവിതകളെക്കുറിച്ച്‌ സംസാരിച്ച്‌ സമയം പോയതറിഞ്ഞില്ല. ഇറങ്ങാൻ നേരം അജിത ടീച്ചർ ചോദിച്ചു, മാഷ്ക്ക്‌ അച്ചാർ വേണോ. മാസ്ക്‌ നീക്കി മറയില്ലാതെ ആ ചോദ്യം കേട്ടതിലുള്ള എന്റെ കൗതുകം ഞാൻ...

നടുമുറ്റം മണിയറയാകും, മുല്ലപ്പന്തൽ നവോഢയും

സാംസ്കാരികം ഡോ. കെ എസ്‌ കൃഷ്ണകുമാർ വായിച്ചുതീരുമ്പോൾ ഭ്രാന്തെന്നേ നിങ്ങൾ പറയൂ എന്നറിയാം. എങ്കിലും എഴുതാതെ വയ്യ. കേൾക്കാൻ ആരുമില്ലാതാകുമ്പോഴാണു എഴുത്ത്‌ അധികമായി ഒഴുകി വരുന്നത്‌. എന്താണു പഴയ മനകളോടും ഇല്ലങ്ങളോടും നാലുകെട്ടുകളോടും എട്ടുകെട്ടുകളോടും ഇത്ര...

സിസ്റ്റർ

കവിത കെ എസ്‌ കൃഷ്ണകുമാർ ആശുപത്രിമണങ്ങളുടെ പടവുകൾ ഇറങ്ങി വെളുത്ത തേരിൽ നാടെത്തി കവലയെത്തി വീടെത്തി കാണാൻ ആളുകളെത്തി ഡോക്ടറെ ദൈവമെന്ന് ഇടയ്ക്കിടെ തൊഴുതിരിക്കും. എല്ലാം ഒഴിഞ്ഞുപോയി പണിക്ക്‌ പോയി വെള്ളക്കട്ടിൽ മെലിഞ്ഞ കൊടിമരം ഗ്ലൂക്കോസ്കുത്തൽ സിറിഞ്ച്‌ നനഞ്ഞപഞ്ഞിമണം മരുന്ന് ഗുളിക സിറപ്പ്‌ സ്റ്റീൽതാലം എല്ലാം മറന്നുപോയി മനസ്സിന്റെ ചില്ലയിൽ നിന്ന് എല്ലാം കിളികളും പറന്നുപോയി. വെളുത്ത ഉടുപ്പിട്ട്‌ പാതിരാത്രിയിലും ഓരോ ഞരുക്കത്തിൽ എന്തേയെന്ന് എപ്പോഴും ഓടിവന്നുചോദിച്ചിരുന്ന അവളുടെ ചിത്രങ്ങളും കയ്യിലില്ല, പേരോ മുഖമോ ഒന്നും. എങ്കിലും പതിഞ്ഞ...

ഉറക്കത്തിന്റെ പര്യായപദങ്ങൾ

കെ എസ്‌ കൃഷ്ണകുമാർ പ്രാർത്ഥിക്കാൻ ഒന്നുമില്ലാത്തവൻ വേഗം ഉറങ്ങിപ്പോകും. നേരത്തെ ചെന്ന് അനുഗ്രഹങ്ങളൊന്നും വാങ്ങാനില്ലാത്തതിനാലാകാം പതിയെ ഉണരുകയുമുള്ളൂ. ജീവിതപ്പുസ്തകത്തിലെ അന്നത്തെ എല്ലാ കണക്കുകളും കൂട്ടിത്തീർന്ന് ചിലർ ഉറങ്ങുമ്പോഴേക്കും പാതിരാ കടന്നിരിക്കും, നടുനിവർത്തുമ്പോഴേക്കും പൂങ്കോഴി ഉണർത്തും, ഉണരാനായി. പകുതിയിൽ ഞെട്ടിയുണരുന്നവരുടെ കാര്യമാണു ഏറ്റവും കഷ്ടം, പിന്നെ ഒട്ടുമുറങ്ങാനാകാതെ അവർ പലരുടെയും ഉറക്കങ്ങൾ കണ്ടുമോർത്തും ചാഞ്ഞും ചെരിഞ്ഞും പുരസ്കാരങ്ങളൊന്നുമില്ലെങ്കിലും നന്നായി ഉറക്കം അഭിനയിച്ചങ്ങനെ കിടക്കും. മുഴുവനും മയങ്ങിപ്പോകുന്നവരുണ്ട്‌, ഒരോളത്തിലങ്ങനെ രാത്രിയുടെ മുകളിൽ നേരം വെളുക്കും വരെ അവർ പൊന്തികിടക്കും, ബോട്ടിന്റെ പുക...

പ്രണയദിനം കഴിഞ്ഞ്‌ പിറ്റേന്ന് പകൽ

കെ എസ്‌ കൃഷ്ണകുമാർ ഉത്സവപ്പറമ്പുപ്പോലെ ചവറുകൾ ബാക്കിവാക്കുകൾ. വിൽക്കാതെ ആരും വരാതെ കാത്തുകാത്തുറങ്ങിയവ ഇനി കരയില്ലെന്ന് മുഖം തുടയ്ക്കുന്നു. ജീവിക്കാൻ പ്രണയമൊന്നും വേണ്ടെന്ന് കവലയിലെ മരക്കൊമ്പിൽ തുണ മരിച്ച കുരുവി പിറുപിറുക്കുന്നു. വരുംവരുമെന്ന് ഒടുക്കം കണ്ണു വിളക്കായി മാറിയ വേഴാമ്പലാണിപ്പോൾ തലമുണ്ഡനം ചെയ്ത്‌ ഇതുവഴി പുഴയുടെ ഉള്ളിലേക്ക്‌ നടന്നത്‌‌. മൂലകളും  മുറ്റങ്ങളും ചെടിമറവുകളും വഴികളും വരാന്തകളും നിറയെ വർണ്ണച്ചരടുകൾ സമ്മാനപ്പൊതിക്കടലാസുകൾ യുദ്ധം തീർന്ന് തിരികെപോകുന്ന കപ്പൽപ്പടകൾ, ഭൂമിയാകെ ഇഷ്ടത്തിന്റെ കടൽ. ചുംബിച്ചുതീരാത്ത ചുണ്ടുകൾ വിറയ്ക്കുന്നത്‌ കേൾക്കുന്നുണ്ട്‌, മുഖമാകെ...

ഒറ്റച്ചോദ്യം

കെ എസ്‌ കൃഷ്ണകുമാർ നേരത്തെയെത്തി. താക്കോൽ അവളുടെ കയ്യിലാണ്. താഴിട്ട്‌ പൂട്ടിയ പടിവാതിലഴികൾ പിടിച്ചങ്ങനെ നിൽക്കുമ്പോൾ പൊടുന്നനെ തെറിച്ചുപോയി ചിന്തയുടെ ഒരു ചുഴലിയിൽ വർഷങ്ങൾ മുന്നിലേക്ക്‌. വീടിനുമുന്നിൽ അന്യനായി ആത്മാവായി വന്നു നിൽക്കുന്നതുപോലെ, അകത്തേക്ക്‌ കടക്കാനാകാതെ ജീർണ്ണിച്ച ചീർത്ത ചിതലരിച്ച വീടും മുറ്റവും ഓർമ്മകളും മണങ്ങളും തിങ്ങിനിറഞ്ഞ്‌ നനയ്ക്കാതെ ഉണങ്ങിപ്പോയ ചെടികളും പുരപ്പുറത്തോളം വളർന്ന് അധികാരം കാണിച്ച്‌ ചുറ്റുമുലാത്തുന്ന പുല്ലുകളും മദ്യപിച്ച്‌ നെഞ്ചുയർത്തി നിൽക്കുന്ന ചിതൽപ്പുറ്റുകളും കാലടികൾ വറ്റിയ മുറ്റവും അക്കാലമത്രെയുമടിച്ച ചായമൊക്കെയുണങ്ങി ചുക്കിച്ചുളിഞ്ഞ ചുമരുകൾക്കുള്ളിലെ അസ്ഥികൾ നിഴലിക്കുന്ന വീടും കാറ്റ്‌ കൊന്നിട്ട ഓലപ്പട്ടകളും മരക്കൊമ്പുകളും പട്ടടപ്പുതപ്പിട്ട്‌ രക്തം വാർന്ന ഞരമ്പുകൾ...

പഞ്ചദിന സഹവാസ ക്യാമ്പ് സമാപിച്ചു

മൂത്തകുന്നം എസ്. എൻ. എം. ട്രെയിനിങ് കോളേജിലെ പഞ്ചദിന സഹവാസ ക്യാമ്പ് "ഇത്തിരി നേരം, ഒത്തിരി കാര്യം" സമാപിച്ചു. എച്ച്. എം. ഡി. പി. സഭാ പ്രസിഡന്റ് ബി. രാജീവ് സമാപന സമ്മേളനം...

എഴുത്തിരുത്തം 2019

വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി "എഴുത്തിരുത്തം '' സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് പി.ടി. സുധാകരൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക ടി.വി. ഷീല, സുരേഷ്...

അങ്ങനെ എന്റെ മുറി ഒരു മരച്ചുവടായി

കെ എസ്‌ കൃഷ്ണകുമാർ വഷളൻ എന്ന വിളിയോടെ ആ പ്രണയമവസാനിച്ചു. അവളെ ഉമ്മ വച്ചിട്ടോ തൊട്ടുനോക്കിയിട്ടോയല്ല; ഒറ്റനോട്ടത്തിലേ തെളിഞ്ഞിരുന്നു എന്റെ കൊതികളെല്ലാം. ഇപ്പോൾ മൗനിയായിരുന്ന് പ്രണയകവിതകൾ എഴുതുന്നു, തേൻപഴം കൊതിച്ചോടിയെത്തിയിട്ടൊന്നും കിട്ടാത്ത അതേ കരച്ചിലിന്റെ മണങ്ങളൂറി ധ്യാനിച്ചിരിക്കുകയാണു, മുറിയൊരു മരച്ചുവടാകുന്നു എത്ര തുടച്ചിട്ടും നിലം നിറയെ കരിയിലകൾ, ജാലകങ്ങളടച്ചിട്ടും കാറ്റ്‌ കൊണ്ടു വരും പൊടിപടലങ്ങൾ, കിടക്കവിരിയിലും തലയിണയിലും മണ്ണിലെന്ന പോൽ ഉറുമ്പുകൾ ചെറുപ്രാണികൾ, ഉറങ്ങാനാകാതെ എന്റെ...

Most Read