കോഴിക്കോട് : ഇന്ത്യന്‍ ട്രൂത്ത് 2020ല്‍ എഴുത്തുകാരികളുടെ കാവ്യസമാഹാരത്തിന് ഏര്‍പ്പെടുത്തിയ കാവ്യപുരസ്‌കാരത്തിന് ഡോ. കല സജീവന്‍ അര്‍ഹയായി.കലയുടെ ‘ജിപ്‌സിപ്പെണ്ണ്’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. 5555 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. തൃശൂര്‍ ജില്ലയിലെ...
കവിത
കല സജീവൻ
കയ്യിൽ ഒരു പൂങ്കുലയുമായാണ്
ജിപ്സിപ്പെണ്ണിനെ ആദ്യം കണ്ടത്.
അവളുടെ പുറത്തു തൂക്കിയിട്ട കൂടയിൽ നിന്ന്
പിന്നെയും പൂക്കൾ എത്തി നോക്കുന്നുണ്ടായിരുന്നു.
മേൽകുപ്പായം ഇട്ടിരുന്നില്ല അവൾ.
കുഞ്ഞു ഞാവൽപഴം വെച്ച്
അലങ്കരിച്ച് പോലുള്ള മുലകൾ
അവളെ അഹങ്കാരിയാക്കി.
പല രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന
പതാകകൾ ചേർത്തു...
വായന
ഡോ കെ എസ് കൃഷ്ണകുമാർ
പെണ്മ നിറഞ്ഞ അൻപത്തിയെട്ട് കവിതകൾ. കല സജീവന്റെ ജിപ്സിപ്പെണ്ണെന്ന കവിതസമാഹാരം. ഞാൻ ഒരു നീണ്ട സ്വപ്നത്തിലാണെന്ന് ആത്മകഥ പറഞ്ഞുതുടങ്ങുന്ന ഒരു കവിതാസമാഹാരം. 'ഉന്മാദിനിയുടെ സുവിശേഷത്തിൽ' എന്ന കവിതയിൽ ആരംഭിച്ച്...
കവിത
കല സജീവൻ
നിന്റെ ഉമ്മകൾ പതിഞ്ഞിടത്തെല്ലാം
എനിക്ക് പച്ചകുത്തണം.
തൊലി വരഞ്ഞ്,
ഓർമ്മയുടെ കരിം പച്ച തേച്ച് പൊള്ളിക്കണം.
എന്റെ വിടർത്തിയകറ്റിയ ചുണ്ടുകളിൽ
ഉണ്ണിക്കണ്ണൻ,
കൈവിരലിലൂടെ ഊർന്ന് ഒരുതുടംവെണ്ണ,
പൊക്കിൾ മീതെയാലോലം.
അണി വയർത്തുടക്കത്തിൽ കള്ളക്കണ്ണൻ,
കണ്ണിറുക്കുന്ന കാലിച്ചെറുക്കൻ.
ഉടലിലുടനീളം
പല ഭാവത്തിൽ
പല രൂപത്തിൽ
നിന്റെ രഹസ്യാവതാരങ്ങൾ.
ചേലകൾ കട്ടതും
പാമ്പിനെ കൊന്നതും
ലോകങ്ങൾ കണ്ടതും
പ്രിയതമകളെ...