Thursday, March 4, 2021
Tags Kavitha

Tag: kavitha

ജിപ്സിപ്പെണ്ണ്

കവിത കല സജീവൻ കയ്യിൽ ഒരു പൂങ്കുലയുമായാണ് ജിപ്സിപ്പെണ്ണിനെ ആദ്യം കണ്ടത്. അവളുടെ പുറത്തു തൂക്കിയിട്ട കൂടയിൽ നിന്ന് പിന്നെയും പൂക്കൾ എത്തി നോക്കുന്നുണ്ടായിരുന്നു. മേൽകുപ്പായം ഇട്ടിരുന്നില്ല അവൾ. കുഞ്ഞു ഞാവൽപഴം വെച്ച് അലങ്കരിച്ച് പോലുള്ള മുലകൾ അവളെ അഹങ്കാരിയാക്കി. പല രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന പതാകകൾ ചേർത്തു...

വെളിച്ചം…

കവിത കവിത.എച്ച് ഗവേഷക, കാര്യവട്ടം ക്യാമ്പസ്‌ ദൂരെ നിശാപുഷ്പങ്ങൾ മൊട്ടിട്ടു പരിമളം പരത്തുന്ന സന്ധ്യയുണ്ടാകാം.... സ്വർണപഞ്ജരത്തിൽ അമർത്തിയടച്ച കിനാവുകൾക്കവിടെ ചിറകുകൾ വച്ചേക്കാം.. എരിഞ്ഞു തീർന്ന ചാമ്പലിൽ നിന്ന് നിത്യമോഹിനിയാം പ്രതിമയുണ്ടാകാം.... ചെരുപ്പടിക്കുള്ളിൽപ്പെട്ടു - രഞ്ഞ പ്രാണികൾ തൻ മൗനങ്ങളിവിടെ വാചാലമാകാം.... വെളിച്ചമെടുത്തൊളിക്കുന്ന പന്ഥാവിൽ കെടാവിളക്ക് കണ്ടെത്തുന്നിടം...... ദൂരെയിപ്പോഴും അവിടം മുനിഞ്ഞു തെളിയുന്നുണ്ട്... ... ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

ഒറ്റ

അപര്‍ണ എം വല്ലാത്തൊരങ്കലാപ്പാണ് രണ്ടുപേരുടെ രുചിയും മണവുമുള്ളൊരു മുറിയില്‍ ഒറ്റയ്ക്കെണീക്കല്‍,            അതിരാവിലെ എഴുന്നേറ്റ് ജനലുകളെല്ലാം തുറന്നിട്ട് എത്ര അകലേയ്ക്ക് നോക്കിയാലും ഒരാള്‍ ഉണ്ടായിരുന്നെങ്കിലെന്ന് വെറുതെ ഭയപ്പെടുത്താനെങ്കിലും ഒരാളുണ്ടായിരുന്നെങ്കിലെന്ന് തോന്നും.      ലോകത്തിലെ സകലമാന വിഴുപ്പുകളും എനിക്കു സമ്മാനിച്ച പ്രണയത്തേ...

കല്ലിനെപ്പറ്റിയുള്ള കവിതകൾ

രഗില സജി 1. പുഴയിൽ നിന്നും കിട്ടിയ കല്ലിൽ മീനുകളുടെ ആവാസത്തിന്റെ കഥയുണ്ട്. ജലസസ്യങ്ങളുടെ വേരിറുക്കങ്ങളും ആകാശത്തിന്റെ ഛേദവും ഭൂമിയുടെ കണ്ണാടിച്ചിത്രവുമുണ്ട്. 2 ഒഴുക്കിൽ മിനുസപ്പെട്ട് പോയ കല്ലിൽ ഞാൻ നദിയുടെ പേര് തിരഞ്ഞു നമ്മൾ കുളിച്ചതിന്റെയും ആഴത്തിൽ കെട്ടിപ്പുണർന്നതിന്റെയും ഓർമ്മയല്ലാതൊന്നും കണ്ടില്ല. 3. വീടിന്റെ  തിണ്ണയിൽ നമ്മൾ കളിച്ച ഏറ്റവും എളുപ്പമുള്ള കളി കല്ലുകൊണ്ടുള്ളതാണ് ചുമരിൽ നിന്നും കളിക്കിടയിൽ ഒരമ്മക്കല്ല് കുട്ടിക്കല്ലുകളെ ആഗിരണം ചെയ്തപ്പോൾ എത്ര...

മഴ മറന്ന കുടകൾ

തസ്മിൻ ശിഹാബ് മൂന്ന് മടക്കുള്ള കുട ബാഗിൽ നിന്നെടുത്ത് മഴയിലേക്കിറങ്ങുമ്പോൾ ഒന്നിച്ചു നനയാതെ പോയ മഴ അകലെയെവിടെയോ നീല ഞരമ്പുള്ള ഓർമ്മകൾ തിരയുകയാവാം, ഇലത്തുമ്പിലിരുന്ന് തുലാവർഷം പനിക്കോളിലൊരു കടൽ കാണുകയാവാം കനൽ മൂടിയ ആകാശം വേർപ്പിറ്റിത്തളർന്ന് മഴക്കവിതക്കൊരു വഴിയൊരുക്കുകയാവാം, ചോരത്തിളപ്പിൽ മടുത്ത കളിയിൽ കുട മറന്ന വഴിതേടി അലയുകയാവാം ചൂടൻ രസങ്ങൾ മഴയിൽ പതുങ്ങുകയാവാം, ചേമ്പില ചൂടിയ പുതുമഴയിൽ വില്ലൊടിഞ്ഞ മോഹങ്ങൾ നരച്ച കാവലായ് കിതയ്ക്കുകയാവാം, എങ്കിലും ഓരോ കുടവട്ടത്തിലും വെയിലിലേക്കുള്ള...

പര്യായപദങ്ങള്‍

ഹരികൃഷ്ണന്‍ തച്ചാടന്‍ തീമെത്തകള്‍ പോലെ രണ്ടു വരമ്പുകള്‍ അവസാനിക്കുന്നിടത്ത്.. ചുണ്ടുകള്‍ ഇര തേടി അലയുന്ന മാംസളമായൊരു കടല്‍.. മിന്നല്‍പ്പിണരുകളെ ഉറക്കി കിടത്തിയിരിക്കുന്ന, ലഹരിയുടെ ഉറവകളില്‍ രഹസ്യമായി നനഞ്ഞു കുതിരുന്ന ഒരു കാട്.. രോമാഞ്ചശിബിരങ്ങള്‍ നിലതെറ്റി വീഴുന്ന വെണ്ണക്കല്‍...

മരിച്ചവർ തിരിച്ചുവരുമ്പോൾ

ഏ. വി. സന്തോഷ് കുമാർ മരിച്ചവർ ഒരിക്കൽ തിരിച്ചു വരും ഒരിക്കൽ മാത്രം. അന്ന് നിങ്ങൾ മുമ്പ് പറയാൻ മറന്നവയൊക്കെയും ഓർത്തെടുത്ത് പറയും. ചെയ്തുകൊടുക്കുവാൻ കഴിയാതിരുന്നവ ചെയ്തുകൊടുക്കുവാനായും. നിങ്ങൾമാത്രം തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നതിൽ ജാള്യതപ്പെട്ട് ചില അഭിപ്രായങ്ങൾ ആരായും. അപ്പോൾ നിങ്ങൾ പറഞ്ഞതൊന്നും വന്നയാൾ കേട്ടില്ലല്ലോ എന്ന് കൂടുതൽ ജാള്യതപ്പെടും. വന്നിരിക്കുന്നതെന്തിനാണെന്ന് വന്നയാൾ പറഞ്ഞറിയുമ്പോൾ നിങ്ങൾ എന്തൊരു ദുരന്തമാണെന്ന തോന്നൽ നിങ്ങളെ മൂടും. മരിച്ചുപോയവർ തിരിച്ചുപോകുമ്പോൾ, അപ്പോൾ...

ചത്ത കടല്‍ മീനുകള്‍

ശിവപ്രിയ സാഗര ചത്ത മീനിന്റെ കണ്ണില്‍ ഘനീഭവിച്ചൊരു കടല്‍ !. ആ കടലിനെ പച്ചവെള്ളത്തിലിട്ട് കഴുകിയെടുക്കുന്ന ഒരുവള്‍ .. കടലിന്റെ ആഴങ്ങളില്‍ ചിറകുവിരിച്ച് പറന്നവര്‍ ഇവര്‍....!- ചത്ത മീനുകള്‍...... സ്വപ്നങ്ങളൊക്കെ നിരത്തില്‍ വിരിച്ചിട്ട് മരണത്തിന്റെ നിഴലുകളിലേക്ക് കുടഞ്ഞിട്ട് കൂട്ടംക്കൂടി പാഞ്ഞവരിവര്‍ ..... ആരോ നെയ്തുവിരിച്ച വലകളിലേക്ക് സ്വയമൊരു ഇരയായ് ചാടി ജീവിതം ഹോമിച്ചവര്‍ ....! ശ്വാസം കിട്ടാതെ പിടയുമ്പോളും അവരുടെ കനവിലൊരു കടലുണ്ടായിരുന്നിരിക്കണം ..... ചിറകുകള്‍ അരിഞ്ഞു...

ഇരകളുടെ ഇതിഹാസം

അക്ഷയ് പി. പി. അതിനുശേഷം* പകലിനും രാത്രിക്കുമിടയിലുള്ള ഏതോ ഒരു ഗ്രഹത്തിൽ വച്ച്, അവൾ സിൽവിയ പ്ലാത്തിനെ വായിക്കും. ഉറക്കമില്ലായ്മയിൽ നിന്നവളുടെ രാത്രികളെ രക്ഷിച്ചെടുക്കാൻ വയ്യാതൊടുക്കം മിഴിച്ച കണ്ണുമായ്,മരിച്ചവരുടെ പകലിലേക്ക് തിരിച്ചു നടക്കും. അടയിരുന്ന കവിത വിരിയുന്നതിനു മുന്നേ മരണപ്പെട്ടുപോയൊരു കവിയുടെ ആത്മാവുപോലസ്വസ്ഥമാകും അവളുടെ ആൾക്കൂട്ട ജീവിതം. അതിനുശേഷമാണവളുടെ മുറി, വിഷാദഭരിതമായൊരു പുരാതന നഗരമാകുന്നതും,അതിനകത്തവൾ ധ്യാനനിരതയാകുന്നതും. ആത്മഹത്യയെന്ന...

ജലസ്മരണ

സൂരജ് കല്ലേരി ഇപ്പോൾ പെയ്തുപോയ മഴയിൽ പറമ്പിലെ കുഴികളിൽ ശ്വാസം കിട്ടാതെ നിറഞ്ഞ് കിടക്കുന്നു വെള്ളത്തിന്റെ ദേഹം. നാവ് നീട്ടി യാചിക്കുന്നുണ്ടത് ഒരിണയെ കൂടി പെയ്തു കിട്ടാൻ ഒരു മഴ മാത്രം പെയ്തൊഴിയുമ്പോൾ കാത്തിരുന്ന് ദാഹിച്ച് മരിച്ചുപോകുന്നു വെള്ളക്കെട്ടുകൾ.. ഇടയ്ക്കൊരു പക്ഷി ഒരു തൂവൽ കൊഴിച്ച് പറന്ന് പോയി കലങ്ങിയ ദേഹത്ത് ഒരു തൊടൽ. നീ ചിലപ്പോൾ എന്റെ ഉള്ളിലെ മഴക്കുഴികളിലുണ്ടാവും വറ്റിയിട്ടില്ല ഉറപ്പാണ് ഒറ്റയ്ക്കിരിക്കുമ്പോൾ വെള്ളമിരുന്ന് കാലിളക്കുന്നത് കേൾക്കാം ആ പഴയ വെള്ളിക്കൊലുസ് തന്നെ.. ദാഹിച്ച് ദാഹിച്ച് നീ നീരാവിയാകുന്നു എനിക്കൊരു കുമ്പിൾ ജലസ്മരണ. ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

Most Read