Sunday, April 11, 2021
Tags Kavitha

Tag: kavitha

കൂട്

ആര്യ രോഹിണി നിഴൽ ഭിത്തിയുടെ തെക്കേയറ്റതായി, ഈർപ്പം വരഞ്ഞിട്ട ഭൂപടത്തിന്റെ സൂര്യനസ്തമിക്കാത്ത ഭാഗത്തായി കാക്കക്കാലിൽ തീർത്ത നമ്മുടെ കൂടുണ്ട്. ഭൂപടത്തിലെ കൂടു തേടി പാറക്കാടുകളിലെ ചില്ലുവരമ്പുകൾക്കു മീതെ രണ്ടു ഒറ്റക്കാലൻ നിഴൽ പക്ഷികൾ പിറകോട്ടു പറന്നു. ചിറകിനും ആകാശത്തിനുമിടയിൽ ഇലക്ട്രിക്ക് പോസ്റ്റുകൾ തീർത്ത അഴികളിൽ തട്ടാതെ അവർ...

ഹൃദയം

സൗദ അഹമദ് ഉടഞ്ഞ ചില്ലു പാത്രമാണ്. പെറുക്കി കൂട്ടാനോ അടുക്കി വെക്കാനോ ശ്രമിക്കരുത്. എറിഞ്ഞുടച്ചവനെ നോക്ക് കൊണ്ട് പോലും വേദനിപ്പിക്കാൻ കഴിയാത്തതാണ്. അടുക്കി കൂട്ടാൻ ശ്രമിക്കേണ്ട ഉള്ളുരഞ്‌ മുറിവ് തട്ടി നെഞ്ചം വിങ്ങിയല്ലാതെ കടന്നു പോകാനാവില്ല. വഴി മാറി പോകുക ചിതറി തെറിച്ചിടത്തു ചുരുണ്ടു കൂടി കിടന്നു മണ്ണിൽ പുതഞ്ഞു പോകും വരെ! ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

മൗനം

നീതു കെ.ആർ. ചില മൗനങ്ങൾ അങ്ങനെയാണ് പ്രത്യേക രസക്കൂട്ടുകൾ ചേർത്ത് പറയേണ്ടതിൽ അപ്പുറം അർത്ഥം ദ്യോതിപ്പിക്കുന്നത് ഒരു വീർപ്പിൽ അണകെട്ടി പൊതിഞ്ഞ് വയ്ക്കുന്ന സ്വപ്നങ്ങൾ തേങ്ങി തേങ്ങി മരിച്ചു വീഴുന്നത് പുനർജനികളില്ലാതെ വിറങ്ങലിച്ചു വേരറ്റുപോയ വാക്കുകളുടെ പിടച്ചിൽ പേറുന്ന രണ്ടക്ഷരം ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

പുതിയ കവിത

ഷഹൽ സാദിഖ് സമാശ്വാസ വാക്കുകളുമായി അന്നാരും എന്റെയടുത്തേക്ക് വരേണ്ടതില്ല. വേണമെങ്കിൽ അവസാനത്തെ അത്താഴം പോലെയൊന്ന് കൂടാം, അതിന് ശേഷവും ഞാൻ ജീവിച്ചിരിപ്പുണ്ടാകുമെന്നത്, പ്രത്യേകം ശ്രദ്ധിക്കണം. കാരണം, ഉയിർത്തെഴുന്നേൽക്കാനാകാത്ത വിധം ക്രൂശിക്കുന്നതെന്റെ പ്രണയത്തെ മാത്രമാണ്. ഹൃദയത്തിലെപ്പഴേ അതിന് മരണം സംഭവിച്ചു എന്നത് തികച്ചും യാദൃശ്ചികം മാത്രമാണ്. തികട്ടി വരുന്ന ഓർമകൾക്കിടയിലൂടെ ഞാനവിടം സന്ദർശിക്കാറുണ്ട്. ഒരു നേരം നിശബ്ദമായി നിന്ന് പ്രാർത്ഥിക്കാറുണ്ട് അത്രയും മതി. കൂടുതലായൊന്നും ആഗ്രഹിക്കരുത്. മെയ്മാസപ്പൂക്കൾക്ക് മണ്ണിൽ വീണാത്മഹത്യ ചെയ്യാൻ മറ്റൊരു കാരണം കൂടിയായി എന്നറിഞ്ഞതിൽ...

വെറുതെ ഒരിഷ്ടം

അരുണ്യ സി. ജി. നമുക്കിടയിലെ വേഴാമ്പലുകൾക്ക് നീരുറവകൾ കിട്ടാതിരുന്നില്ല... വിശപ്പടങ്ങാത്ത പറവകളും സ്മൃതിയടങ്ങാത്തൊരാത്മാവുമുണ്ടായിരുന്നില്ല.... മരണസന്നാഹമായി കൊതിച്ചു നിന്ന സിരകൾക്കും മടുപ്പ് ബാധിച്ചിരുന്നില്ല... ഇത്രമേൽ ക്ഷാമമുണ്ടാവാതിരുന്നിട്ടും ഇരുണ്ട ഖനികളിൽ പുൽനാമ്പുകൾ കിളിർകാതിരുന്നു... വിലാസം തെറ്റി പറന്നകന്ന ദേശാടനകിളികളായി ഓർമ്മകൾ മാറിക്കൊണ്ടിരുന്നു... നിറങ്ങൾ കെട്ടടങ്ങിക്കൊണ്ടിരുന്നതും, മൂകസംഹാരികൾ കുളിരുചൂടാതിരുന്നതും, നമുക്കിടയിലെ നശിച്ചകന്ന ഓർമകൾക്ക് തണുത്ത മരവിപ്പു നൽകി... ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

അസ്തമയം കാത്ത്

സ്‌റ്റെഫിന്‍ നാരായണ്‍ സമയമാകുമസ്ത്രം തിടുക്കമോടെ പായുന്നു അസ്ത്രം ചിത്തത്തില്‍ കനലെരിയുന്നൊരോര്‍മ ഉദയകിരണങ്ങള്‍ ശോഭിച്ചതായിരുന്നു ഇനിയസ്തമയത്തിന്‍ നീറുന്ന ചുവന്ന തീക്കനലിലേക്ക് കാലമെന്റെ കോലം കെടുത്തി സ്വപ്‌നങ്ങള്‍ വഴിയില്‍ വെച്ച് മിണ്ടാതകന്നുപോയി അന്ധകാരത്തിന്‍ തീച്ചൂളയിലേക്കടുത്തപ്പോഴും ഞാനറിഞ്ഞില്ല ഞാന്‍ തന്നെയാണോയിതെന്ന്. ചായയില്‍ തുടങ്ങി സൗഹൃദങ്ങള്‍ ചാരായം നുകര്‍ന്നപ്പോള്‍ എന്നിലെ പ്രണയമധുരത്തിന് ലഹരിയുടെ ചവര്‍പ്പ് തുല്യമായി അവളിലെ...

അഭിനവ കൃഷ്ണോപദേശം

ആദിഷ ടി. ടി. കെ. ഒരു രഥം വേണം അതിവേഗം പായുന്ന രോമരാജിയില്‍ ചുഴികളുള്ള വെളുത്ത രണ്ടശ്വങ്ങളും. അകലെയൊരു കുരുക്ഷേത്രമൊരുങ്ങുന്നുണ്ട്. വെള്ളയും ചുവപ്പും കാവിയും പച്ചയും യോദ്ധാക്കള്‍ അണിനിരക്കട്ടെ. ഭടതലവന്മാര്‍ കസേരയോടെ പൊങ്ങട്ടെ. ചോരയുടെ എരിവും പുളിയും ഏറെയറിഞ്ഞ കഠാര മുനകള്‍...

കടങ്കഥ

ശ്രീപാർവ്വതി എസ്‌. 'കടം' ആയിട്ടെങ്കിലും കിട്ടീനെങ്കീ.....! 'കഥ' ആവാതിരുന്നെങ്കീ....! 'കടം' തീരണ കാലംവരെ പറയാൻ ഒരു 'കഥ' ആയേനെ.... ..................... 'കടം' പറഞ്ഞോർക്കൊന്നും ഒരു, 'കഥ'യില്ലായിരുന്നു... 'കഥ' പറഞ്ഞോർക്കൊക്കെ പറയാൻ ഒത്തിരി 'കടം' ഉണ്ടായിരുന്നു.... ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

കള്ളിപ്പെണ്ണ്

അംജദ് ഷാ മൂന്നിയൂര്‍ നീയിത്ര കള്ളിയാണെന്ന് ഞാനറിഞ്ഞില്ല പെണ്ണേ. എന്റെ വാതില്‍പടി വരെ എത്താന്‍ എത്ര കണ്ണുകള്‍ വെട്ടിച്ചതിന്റെ അസ്ത്രങ്ങളുണ്ടാകും നിന്റെ ആഭിചാര സഞ്ചിയില്‍? ഓട് തുറന്ന് ഹൃദയത്തിലേക്ക് ചാടാന്‍ ഏത് കല്ലില്‍ രാകിയാണ് നീ ധൈര്യം കൂട്ടിയത് ?! എന്നാലും ഈ പട്ടാപ്പകല്‍, നിനക്കെവിടന്നാണ് പെണ്ണേ ഉള്ളില്‍ കയറി എന്റെ...

മരണത്തിലേക്കൊരു മണൽ ദൂരം

ഷബീർ രാരങ്ങോത്ത് എല്ലാവരും കരയുകയായിരുന്നു മരണവെപ്രാളം കൺപോളകൾക്കിടയിലൂടെ വെളിവാകുന്നുണ്ട് ആരോ പറഞ്ഞു, മരിച്ചിട്ടില്ല, അല്പം കൂടിയുണ്ട്. തിടുക്കപ്പെട്ട് അയാൾ മണൽദൂരം കുറക്കാൻ തുടങ്ങി ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

Most Read