Sunday, September 27, 2020
Tags Krishnendu P Kumar

Tag: Krishnendu P Kumar

നാം നെയ്‌തെടുത്ത ഓര്‍മകള്‍

നിധിന്‍ വി.എന്‍. 'ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം' ഒരു വട്ടമെങ്കിലും ഈ ഗാനം പാടാത്ത, ഇതിനൊപ്പം സഞ്ചരിക്കാത്തവര്‍ കുറവായിരിക്കും. അത്രമേല്‍ ആഴത്തില്‍ നാം നമ്മുടെ ഭൂതകാലത്തെ സ്‌നേഹിക്കുന്നു. അതെ, ഓര്‍മകള്‍ നെയ്‌തെടുക്കുന്ന മനുഷ്യരാണ്...

പ്രണയത്തിലിടം പിടിച്ചവൾ

കൃഷ്ണേന്ദു പി കുമാര്‍ പ്രണയത്തിലിടം പിടിച്ചൊരുവളെ പെട്ടെന്നറിയാം! കണ്ട മാത്രയില്‍ കണ്ണിമകളിൽ കാഴ്‌ച മറയ്ക്കുന്ന വിരുതവൾക്കറിയാം! ചോപ്പുമേഞ്ഞ ചുണ്ടിൽ, പൂത്ത മാമ്പൂകണക്കെ പടർന്ന ചുംബന- ച്ചൂടാറ്റാനറിയാം! ഉടൽ ചേര്‍ത്തു തുന്നുന്ന കരവലയം ഭേദിച്ചൊരുവേള മാറിനിൽക്കാനറിയാം! ഇളകിയാട്ടങ്ങളില്ലാത്തൊ- രൊറ്റമരക്കാട് പൂക്കുന്ന ഗന്ധമൊതുക്കും വേലയറിയാം! പറഞ്ഞതത്രയും പ്രണയിക്കുന്നവളെ കുറിച്ചല്ല; പ്രണയത്തിലിടം പിടിച്ചൊരുവളെ കുറിച്ചാണ്! ഹൃദയം മാറ്റിയവിടെ അപകടകരമാം വിധം തലച്ചോറ്‌ ഘടിപ്പിച്ചൊരുവളെ കുറിച്ച്!! ചിത്രീകരണം: സുബേഷ് പത്മനാഭന്‍  ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

കൊല്ലപ്പെടുമ്പോൾ

കൃഷ്ണേന്ദു പി കുമാർ നന്നേ ആൾത്തിരക്കുള്ള വഴിയിലാണ് ഞാന്‍ അയാളെ കണ്ടത്. ഒറ്റക്കായിരുന്നില്ല; എന്നിട്ടും! നടന്നു തഴമ്പിച്ച ആ കാലുകളിൽ ഏതോ രാജ്യത്തിന്റെ ഭൂപടം കാണാം! പിന്നെയാണ്, ഒലിച്ചിറങ്ങിയ ചോരച്ചുവപ്പു- വന്നെൻ്റെ ചെരുപ്പിനടിയിൽ പരന്നത്! ചുറ്റിലും അഴുക്ക് പിടിച്ച ഏതോ സ്വാതന്ത്ര്യത്തിന്റെ ദുര്‍ഗന്ധം! ഒന്നടുത്തെത്തി നോക്കിയപ്പോള്‍ എപ്പോഴോ കണ്ടു മറഞ്ഞ ഒരു മുഖം ഓര്‍മ്മവന്നു! മുന്നോട്ടടുത്തപ്പോൾ ചില്ലുപൊട്ടിയ വട്ടക്കണ്ണടയെൻ്റെ കാലില്‍ത്തട്ടി! കൈയിൽ നിന്നും തെറിച്ചുപോയ ആ ഊന്നുവടി ദൂരെമാറി കിടപ്പുണ്ട്! മുഖത്ത് നോക്കിയപ്പോള്‍ അയാള്‍ക്ക് ഗാന്ധിയുടെ ഛായയായിരുന്നു! ഗോഡ്സെമാർ ജീവിച്ചിരിക്കുമ്പോൾ കൊല്ലുക എളുപ്പമാണ്; കൊല്ലപ്പെടുകയും..! ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

Most Read

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...

രമണി

കവിത മാനസി പി.കെ രമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും. ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...