Sunday, August 7, 2022

The Boy Who Harnessed the Wind

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ്‌ സ്വാലിഹ്

Film: The Boy Who Harnessed the Wind
Director: Chiwetel Ejiofor
Language: English and Chichewa
Year: 2019

ആഫ്രിക്കയിലെ മലാവി എന്ന രാജ്യത്തിലെ കാസുങ്കു എന്ന ഗ്രാമത്തിലാണ് ഈ കഥ നടക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ കാറ്റിന് കടിഞ്ഞാണിട്ട ഒരു ബാലന്റെ കഥ. റേഡിയോ പോലെയുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ നന്നാക്കുന്നതില്‍ പ്രത്യേക വൈദഗ്ദ്ധ്യമുണ്ട് വില്ല്യം എന്ന കഥാനായകന്. അങ്ങനെയിരിക്കെ, ട്യൂഷന്‍ ഫീസ് അടക്കാത്തതിന്റെ പേരില്‍ വില്യം സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെടുന്നു. എങ്കിലും ചില തന്ത്രങ്ങളൊക്കെ പ്രയോഗിച്ച് രഹസൃമായി വില്യം സ്‌കൂള്‍ ലൈബ്രറി ഉപയോഗിച്ച് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിനെക്കുറിച്ചും ഊര്‍ജോല്‍പാദനത്തെക്കുറിച്ചുമൊക്കെ അറിവുകള്‍ ശേഖരിക്കുന്നുണ്ട്.
അങ്ങനെയിരിക്കെ വരള്‍ച്ച വില്ല്യമിന്റെ ഗ്രാമത്തെ പിടികൂടുന്നു. സര്‍ക്കാര്‍ റേഷനുകള്‍ വരെ കൊള്ളയടിക്കപ്പെടുന്ന സ്ഥിതിയായി. ജനങ്ങളെല്ലാം നാട് വിട്ട് പോയിത്തുടങ്ങി. സര്‍ക്കാറിലും യാതൊരു പ്രതീക്ഷയുമില്ല. വില്യം ഗ്രാമത്തെ വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കാനും വീണ്ടും കൃഷിയാരംഭിക്കാനുമായി ഒരു കാറ്റാടിയന്ത്രം നിര്‍മിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ കഴിക്കാന്‍ ഭക്ഷണം പോലുമില്ലാത്ത ഒരിടത്ത് ആ ഉദ്യമം അത്ര എളുപ്പമാവില്ല. പലതരം വെല്ലുവിളികളിലൂടെയുള്ള വില്യമിന്റെ ഈ യാത്രയാണ് ദ ബോയ് ഹൂ ഹാര്‍നസ്ഡ് ദ വിന്റ് എന്ന സിനിമ. പ്രശസ്ത നടന്‍ ചൂയിറ്റല്‍ എജിയോഫോറിന്റെ ആദ്യത്തെ സംവിധാന സംരംഭമാണിത്. യഥാർത്ഥസംഭവങ്ങളെ അടിസ്ഥാനമാക്കി ബ്രയാന്‍ മീലറും വില്യം ക്യാംകോമ്പയും ചേര്‍ന്നെഴുതിയ അതേ പേരുള്ള പുസ്തകമാണ് സിനിമയുടെ അടിസ്ഥാനം. സിനിമ നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാണ്.

spot_img

Related Articles

നീന്തൽ

കവിത  യഹിയാ മുഹമ്മദ് കടൽ. കുഞ്ഞിനെ കൈവെള്ളയിൽ കിടത്തി കരയിലേക്ക് നീന്താൻ പഠിപ്പിക്കുന്നു. വെള്ളത്തിൽ നീന്തുന്നത് പോലെ എളുപ്പമല്ലല്ലോ കരയിലെ നീന്തൽ കല്ലും മുള്ളും നിറഞ്ഞത് കൊണ്ട് മേനിയാകെ ഉരഞ്ഞു പൊട്ടും. കടൽ കുഞ്ഞ് നീന്തി നീന്തി നാടും കാടും കടന്ന് മലയുടെ ഉച്ചി വരെയെത്തി. കടലെത്ര തിരിച്ചുവിളിച്ചിട്ടും അവനുച്ചിയിൽ നിന്ന് താഴെക്കിറങ്ങി വന്നതേയില്ല. കുഞ്ഞുങ്ങൾ. വികൃതിക്കുരുന്നുകളുണ്ടോ പറയുന്നത് കേൾക്കുന്നു! നീന്തിപ്പോയ...

കല്ലുവിളയിലെ കവടികളിസംഘം

കഥ ബിനുരാജ് ആർ. എസ് 1. "തീട്ടം ബൈജൂന്റണ്ടി ഞെരടി ഒടയ്ക്കണം", സേവിയും ഗോപനും തീരുമാനിച്ചു. "ഇനി ഒരുത്തനോടും അവനിങ്ങനെ കാണിക്കരുത്. കുറേ നാളായി പല കാര്യങ്ങൾക്ക് ഓങ്ങി വെക്കണ്. നമ്മളക്കൊണ്ടെന്തക്ക പറ്റോന്നവന് കാണിച്ച് കൊടുക്കണം." ഒരു...

തോട്ടോഗ്രഫി 2

തോട്ടോഗ്രഫി 2 പ്രതാപ് ജോസഫ് "a good photograph is knowing where to stand" Ansel Adams നിൽപ്പ്‌ വെറും നിൽപ്പല്ല, നിലപാടുകൂടിയാണ്‌. എവിടെ നിൽക്കണം/ എന്ത് നിലപാടെടുക്കണം എന്നറിയുന്നതാണ്‌ ജീവിതത്തിലെയും ഏറ്റവും അനിവാര്യമായ അറിവ്‌. ഫോട്ടോഗ്രഫിയും...
spot_img

Latest Articles