Sunday, August 7, 2022

The wild Pear Tree

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: The wild Pear Tree
Director: Nuri Bilge Ceylan
Language: Turkish
Year: 2018

തുര്‍ക്കിഷ് സംവിധായകന്‍ നൂറി ബില്‍ഗെ സെയ്‌ലാനിന്റെ 2018 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ദ വൈല്‍ഡ് പിയര്‍ ട്രീ. ബിരുദപഠനം കഴിഞ്ഞ് നാട്ടിലെത്തുകയാണ് എഴുത്തുകാരനാവാന്‍ ആഗ്രഹിക്കുന്ന സിനാന്‍. തന്റെ ആദ്യപുസ്തകം പ്രസിദ്ധീകരിക്കാനായി ഫണ്ടിംഗിന് വേണ്ടി അന്വേഷിക്കുന്നുണ്ട് സിനാന്‍. നഗരത്തില്‍ നിന്നും ആധുനികതയില്‍ നിന്നും തീര്‍ത്തും വിപരീത സവിശേഷതകളുള്ള തന്റെ ഗ്രാമത്തില്‍, സിനാന്‍ കടുത്ത ഏകാന്തത അനുഭവിക്കുന്നുണ്ട്. ആ ഏകാന്തത ഒരു പരിധി വരെ പ്രത്യയശാസ്ത്രപരമാണ് എന്ന് പറയാം. ചൂതാട്ടക്കാരനായ തന്റെ പിതാവടക്കം ഗ്രാമത്തിലെ മിക്കവരും സിനാനെ മടുപ്പിക്കുന്നു.
അയാള്‍ തന്റെ ഗ്രാമത്തിലുള്ള പലരുമായും സുദീര്‍ഘമായ സംഭാഷണങ്ങള്‍ നടത്തുന്നു. അതില്‍ തന്റെ ബാല്യകാലസുഹൃത്തും മതപുരോഹിതന്മാരും പ്രശസ്തനായ ഒരു എഴുത്തുകാരനും വരെയുണ്ട്. സിനിമയുടെ തത്വശാസ്ത്രവും തത്വശാസ്ത്രപ്രശ്‌നങ്ങളും ഈ സംഭാഷണങ്ങളിലൂടെയും മനോഹരമായ ലാന്‍ഡ്സ്‌കേപ്പ് ഫ്രെയിമുകളിലൂടെയും സെയ്‌ലാന്‍ അവതരിപ്പിക്കുന്നു. ഒറ്റപ്പെടല്‍, വൈകാരികമായ അകല്‍ച്ച, പ്രത്യയശാസ്ത്രപ്രശ്‌നങ്ങള്‍, യുവത്വവും അനുഭവവും തമ്മിലുള്ള കലഹം തുടങ്ങിയ ആശയങ്ങള്‍ സിനിമ ചര്‍ച്ചചെയ്യുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

Related Articles

നീന്തൽ

കവിത  യഹിയാ മുഹമ്മദ് കടൽ. കുഞ്ഞിനെ കൈവെള്ളയിൽ കിടത്തി കരയിലേക്ക് നീന്താൻ പഠിപ്പിക്കുന്നു. വെള്ളത്തിൽ നീന്തുന്നത് പോലെ എളുപ്പമല്ലല്ലോ കരയിലെ നീന്തൽ കല്ലും മുള്ളും നിറഞ്ഞത് കൊണ്ട് മേനിയാകെ ഉരഞ്ഞു പൊട്ടും. കടൽ കുഞ്ഞ് നീന്തി നീന്തി നാടും കാടും കടന്ന് മലയുടെ ഉച്ചി വരെയെത്തി. കടലെത്ര തിരിച്ചുവിളിച്ചിട്ടും അവനുച്ചിയിൽ നിന്ന് താഴെക്കിറങ്ങി വന്നതേയില്ല. കുഞ്ഞുങ്ങൾ. വികൃതിക്കുരുന്നുകളുണ്ടോ പറയുന്നത് കേൾക്കുന്നു! നീന്തിപ്പോയ...

കല്ലുവിളയിലെ കവടികളിസംഘം

കഥ ബിനുരാജ് ആർ. എസ് 1. "തീട്ടം ബൈജൂന്റണ്ടി ഞെരടി ഒടയ്ക്കണം", സേവിയും ഗോപനും തീരുമാനിച്ചു. "ഇനി ഒരുത്തനോടും അവനിങ്ങനെ കാണിക്കരുത്. കുറേ നാളായി പല കാര്യങ്ങൾക്ക് ഓങ്ങി വെക്കണ്. നമ്മളക്കൊണ്ടെന്തക്ക പറ്റോന്നവന് കാണിച്ച് കൊടുക്കണം." ഒരു...

തോട്ടോഗ്രഫി 2

തോട്ടോഗ്രഫി 2 പ്രതാപ് ജോസഫ് "a good photograph is knowing where to stand" Ansel Adams നിൽപ്പ്‌ വെറും നിൽപ്പല്ല, നിലപാടുകൂടിയാണ്‌. എവിടെ നിൽക്കണം/ എന്ത് നിലപാടെടുക്കണം എന്നറിയുന്നതാണ്‌ ജീവിതത്തിലെയും ഏറ്റവും അനിവാര്യമായ അറിവ്‌. ഫോട്ടോഗ്രഫിയും...
spot_img

Latest Articles