vinayakan 1

തൊട്ടപ്പനിലെ ആദ്യ വീഡിയോ ഗാനം ‘മീനേ ചെമ്പുള്ളി മീനേ’ ഫഹദ് ഫാസില്‍ പുറത്തുവിട്ടു

വിനായകനെ നായകനാക്കി ഷാനവാസ് ബാപ്പൂട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തൊട്ടപ്പന്‍’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. ഫഹദ് ഫാസില്‍ തന്റെ ഫെയ്‌സ്‌ ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.

നിഖില്‍ മാത്യു ആലപിച്ച ഗാനത്തിന്റെ വരികള്‍ പി.എസ്. റഫീഖിന്റേതാണ്. എല്‍. ഗിരീഷ് കുട്ടനാണ് സംഗീതം. എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് തൊട്ടപ്പന്‍ ഒരുങ്ങുന്നത്.

പി.എസ്. റഫീഖ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ പുതുമുഖ നടി പ്രിയംവദയാണ് നായിക. ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍, റോഷന്‍ മാത്യൂ തുടങ്ങിയവരാണ് തൊട്ടപ്പനിലെ മറ്റ് താരങ്ങള്‍. ഈദ് റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Advertisements

Leave a Reply

%d bloggers like this: